Kerala

മേൽശന്തിയുടെ ആത്മഹത്യ; കാരണക്കാരൻ കടകംപള്ളി സുരേന്ദ്രനോ? വിവാദം പുകയുന്നു

മുള്ളൂർ ശ്രീഭദ്രകാളി ക്ഷേത്രത്തിൽ വിഷ്ണു പോറ്റി ആത്മഹത്യ ചെയ്തതിൽ കൂടുതൽ വെളിപ്പെടുത്തലുകൾ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: ആനയറ മുള്ളൂർ ശ്രീഭദ്രകാളി ക്ഷേത്രത്തിലെ മേൽശാന്തി വിഷ്ണു ആത്മഹത്യ ചെയ്തതിന് പിന്നിൽ സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രനോ? തെരഞ്ഞെടുപ്പടുത്തപ്പോൾ ക്ഷേത്രം സന്ദർശിച്ച കടകംപള്ളി തീർത്ഥം വാങ്ങി അതിനെ അപമാനിച്ചത് ആചാര ലംഘനമാണെന്ന് ചോദ്യം ചെയ്ത വിഷ്ണുവിനെ കടകംപള്ളിയുടെ ആളുകൾ മാനസികമായി പീഡിപ്പിച്ചതാണ് ആത്മഹത്യയ്‌ക്ക് കാരണമെന്ന് വിഷ്ണുവിന്റെ സുഹൃത്ത് വെളിപ്പെടുത്തുന്നു. വിഷ്ണുവിന്റെ ആത്മഹത്യക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. വിവാദം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

മാനസിക പീഡനത്തെ തുടർന്നാണ് ആത്മഹത്യയെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തൽ. മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ക്ഷേത്രത്തിൽ നടത്തിയ ആചാര ലംഘനം മേൽശാന്തി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെ ക്ഷേത്രം ഭാരവാഹികളായ സിപിഎം നേതാക്കൾ ശാന്തിയെ കൊണ്ട് മാപ്പ് പറയിച്ചു. ഇതിൽ മനംനൊന്താണ് മേൽശാന്തി വിഷ്ണു ആത്മഹത്യ ചെയ്തതെന്നാണ് സുഹൃത്തിന്റെ വെളിപ്പെടുത്തൽ.

കഴിഞ്ഞ പതിനഞ്ചു വർഷക്കാലമായി വിഷ്ണു ഇവിടെ മേൽശാന്തിയായിരുന്നു. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ക്ഷേത്രത്തിലെത്തിയ കടകം പള്ളിസുരേന്ദ്രൻ മേൽ ശാന്തി നൽകിയ തീർത്ഥംകൊണ്ട് കൈ കഴുകുകയായിരുന്നു. ഇക്കാര്യം മേൽശാന്തി മറ്റുള്ളവരോട് സൂചിപ്പിച്ചു. ഇതേത്തുടർന്നാണ് സിപിഎം ഭാരവാഹികളായ ക്ഷേത്ര കമ്മിറ്റിക്കാർ അദ്ദേഹത്തെക്കൊണ്ട് പരസ്യമായി മാപ്പ് പറയിപ്പിച്ചത്. ഇതിൽ മനംനൊന്ത മേൽശാന്തി ആത്മഹത്യ കുറിപ്പ് എഴുതിവച്ച ശേഷം ജീവനൊടുക്കുകയായിരുന്നു.

ഉത്സവ സമയത്ത് ദേവിയുടെ തിടമ്പ് പുറത്തെഴുന്നെള്ളിക്കുന്നതിൽ നിന്നും വിഷ്ണു പോറ്റിയെ കമ്മിറ്റിക്കാർ വിലക്കിയിരുന്നു. അദ്ദേഹത്തെ ജാതീയമായി ആക്ഷേപിക്കുകയും ചെയ്തു. ഇക്കാര്യത്തിൽ പോറ്റി കടുത്ത മാനസിക വിഷമത്തിലായിരുന്നു. തനിക്ക് നേരിട്ട മാനസികപീഡനം പോറ്റി തന്റെ ആത്മഹത്യ കുറിപ്പിൽ അക്കമിട്ടു നിരത്തുന്നുണ്ട്.

Recent Posts