
തിരുവനന്തപുരം: ആവേശ പോരാട്ടത്തിന് സമാപനം കുറിച്ച് സംസ്ഥാന നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിന് ഇനി മൂന്ന് ദിവസം മാത്രം. പരസ്യ പ്രചാരണത്തിന് സമാപനം കുറിക്കുന്ന കൊട്ടിക്കലാശം നാളെ വൈകിട്ട്.
ബുധനാഴ്ച നിശബ്ദ പ്രചാരണവും കഴിഞ്ഞാണ് വോട്ടര്‍മാര്‍ പോളിങ് ബൂത്തില്‍ എത്തുക. വ്യാഴാഴ്ച രാവിലെ 7 മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. പ്രചരണത്തിന് ദിവസം കുറവായിരുന്നതിനാല്‍ പരമാവധി വോട്ടര്‍മാരെ കാണാനുള്ള തിരക്കിലാണ് സ്ഥാനാര്‍ത്ഥികള്‍. വാഹന പര്യടനം തീര്‍ക്കാന്‍ കഴിയാത്തതിനാല്‍ ജങ്ഷനുകള്‍ കേന്ദ്രീകരിച്ചും പ്രമുഖ വ്യക്തികളെ കണ്ടുമുള്ള പ്രചാരണമാണ് തുടരുന്നത്.
എല്ലാ പാര്‍ട്ടികള്‍ക്കും കേന്ദ്ര നേതാക്കള്‍ പ്രചാരണത്തിനായി രംഗത്തുണ്ട്. കനത്ത സുരക്ഷയാണ് എല്ലായിടത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാന പോലീസിന് പുറമെ കേന്ദ്രസേനയും എത്തിയിട്ടുണ്ട്. പ്രശ്‌നബാധിത സ്ഥലങ്ങളില്‍ കൊട്ടിക്കലാശ ദിവസവും കേന്ദ്ര സേനയെ നിയോഗിക്കും. ഹോം വോട്ടിനായി 1,45,598 ബാലറ്റുകളും ഭിന്നശേഷിക്കാര്‍ക്കായി 33703 ബാലറ്റും വിതരണം ചെയ്തിരുന്നു. ഇരു വിഭാഗത്തിലെയും തൊണ്ണൂറ് ശതമാനം പേര്‍ വോട്ട് ചെയ്തതായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു.