Kerala

ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍ അന്തരിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്:ക്രിസ്ത്യന്‍ ഭക്തി ഗാനങ്ങള്‍ ഒരുക്കി ശ്രദ്ധേയനായ ഫാ. ഡോ. ജസ്റ്റിന്‍ പനക്കല്‍(91) അന്തരിച്ചു.’പൈതലാം യേശുവേ’ എന്ന വിഖ്യാത ഗാനത്തിന് സംഗീതം നല്‍കിയത് ഡോ. ജസ്റ്റിന്‍ പനക്കല്‍ ആണ്.

തരംഗിണിയുടെ, തളിര്‍മാല്യം, സ്നേഹപ്രവാഹം, സ്നേഹ സന്ദേശം എന്നീ ആല്‍ബങ്ങള്‍ക്ക് സംഗീതം പകര്‍ന്നു. പൈതലാം യേശുവേ എന്ന വിഖ്യാത ഗാനം ഗായിക കെ എസ് ചിത്രയാണ് പാടിയത്.

കൊച്ചിയിലെ കുമ്പളങ്ങിയില്‍ 1935ല്‍ ആണ് ജസ്റ്റിന്‍ പനക്കല്‍ ജനിച്ചത്. റോമില്‍ നിന്ന് ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. മംഗലപ്പുഴ സെമിനാരിയില്‍ കാല്‍നൂറ്റാണ്ടുകാലം അധ്യാപകനായിരുന്നു.ഫാ. ജസ്റ്റിന്‍ പനക്കല്‍ സംഗീതം പകര്‍ന്ന ഇരുപത്തിയഞ്ച് ഗാനങ്ങള്‍ പാടിയത് യേശുദാസാണ്.

 

Recent Posts