Kerala

പി.ശശി പടിയിറങ്ങി; മട്ടാഞ്ചേരി മാഫിയയ്‌ക്കും രക്ഷയില്ല, രഞ്ജിത്തിനെ പൂട്ടിയത് കശ്മീര്‍ ഭീകരരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാര്‍; ഞെട്ടി സിപിഎം

സംവിധായകന്‍ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത് കണ്ട് സിപിഎമ്മുകാരും മലയാളത്തിലെ സൂപ്പര്‍താരങ്ങളും ഞെട്ടി. ഇതിന് പിന്നില്‍ പുതുതായി കൊച്ചിയില്‍ സിറ്റി പൊലീസ് കമ്മീഷണറായി ചുമതലയേറ്റ കാളിരാജ് മഹേഷ് കുമാറിന്‍റെ കിറുകൃത്യമായ നീക്കം.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി: സംവിധായകന്‍ രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത് കണ്ട് സിപിഎമ്മുകാരും മലയാളത്തിലെ സൂപ്പര്‍താരങ്ങളും ഞെട്ടി. ഇതിന് പിന്നില്‍ പുതുതായി കൊച്ചിയില്‍ സിറ്റി പൊലീസ് കമ്മീഷണറായി ചുമതലയേറ്റ കാളിരാജ് മഹേഷ് കുമാറിന്റെ കിറുകൃത്യമായ നീക്കം. മന്ത്രിമാരുടെ മക്കള്‍, അവരുടെ സുഹൃത്തുക്കള്‍, പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി, സൂപ്പര്‍ സിനിമാതാരങ്ങള്‍ എന്നിവര്‍ക്കൊന്നും രഞ്ജിത്തിനെതിരായ പൊലീസ് നീക്കം മുന്‍കൂട്ടി അറിയാനോ അറിഞ്ഞിട്ടും അത് തടയാനോ സാധിച്ചില്ല.

തന്നെ പിടി കുഞ്ഞുമുഹമ്മദ് കയറിപ്പിടിച്ചുവെന്ന ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് പരാതിയുമായി പൊലീസിനെ സമീപിച്ച പെണ്‍കുട്ടിക്ക് നീതി കിട്ടിയില്ല. ആ പെണ്‍കുട്ടി തന്നെ നേരിട്ട് മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വന്ന് തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞിട്ടും പിണറായി സര്‍ക്കാര്‍ പിടിയെ തൊട്ടില്ല. എന്നാല്‍ രഞ്ജിത്തിന്റെ ആക്രമണത്തിന് ഇരയായ പെണ്‍കുട്ടി നല്‍കി പരാതി ചെന്നെത്തിയത് കാളിരാജ് മഹേഷ് കുമാര്‍ എന്ന നീതിയ്‌ക്ക് വേണ്ടി ജീവന്‍വെടിയാന്‍ തയ്യാറായ പൊലീസ് ഉദ്യോഗസ്ഥന്റെ മുന്‍പിലാണ്. സിപിഎമ്മിന്റെ കൊച്ചിയിലെ പൊലീസിനെ നിയന്ത്രിക്കുന്ന ഉന്നതതല സംഘം, മട്ടേഞ്ചേരി മാഫിയ, കൊച്ചിയിലെ ബിസിനസ് ഗ്രൂപ്പ് തുടങ്ങിയ പവര്‍ഗ്രൂപ്പുകള്‍ക്കൊന്നിനും രഞ്ജിന്റെ അറസ്റ്റ് തടയാനായില്ല. ഇതിന് കാരണം കശ്മീര്‍ ഭീകരെ വരെ വിറപ്പിച്ച കാളിരാജ് മഹേഷ് കുമാറാണ്. അതിനു പുറമെ പിണറായിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി ഉള്‍പ്പെടെയുള്ളവര്‍ രാജിവെച്ച് പുറത്തുപോയതും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയന്ത്രണത്തില്‍ പൊലീസ് പ്രവര്‍ത്തിക്കുന്ന സാഹചര്യമുണ്ടായതും കാരണമാണ്.

പണ്ട് ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ വെടിയുണ്ട ഏറ്റുവാങ്ങിയിട്ടും തളരാതെ പോരാടിയ ഐപിഎസ് ഉദ്യോഗസ്ഥനാണ് കാളിരാജ് മഹേഷ് കുമാര്‍. അതുകൊണ്ടാണ് പീഢനത്തിനിരയായ പെണ്‍കുട്ടിയുടെ പരാതി കിട്ടിയ ഉടന്‍ രഞ്ജിത്തിനെ പിടികൂടാന്‍ കാളിരാജ് മഹേഷ് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് രഹസ്യമായി നീങ്ങിയത്. കരുതലോടെയുള്ള നീക്കം. ര

ഞ്ജിത്താണെങ്കില്‍ ഒളിവില്‍ പോകാനുള്ള നീക്കത്തിലുമായിരുന്നു. കൃത്യമായി രഞ്ജിത്തിനെ വളഞ്ഞിട്ടുപിടിക്കുകയായിരുന്നു പൊലീസ്. മമ്മൂട്ടി നായകനായി അഭിനയിക്കുന്ന പൊലീസിന്റെ കഥ പറയുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കെയാണ് ഈ സംഭവം ഉണ്ടാകുന്നത്. എന്നാല്‍ സുഹൃത്തായ രഞ്ജിത്തിന്റെ അറസ്റ്റ് തടയാന്‍ മമ്മൂട്ടിക്ക് പോലും ആയില്ല. ഈ സിനിമയുടെ ഷൂട്ടിംഗിനിടയില്‍ കാരവനില്‍ വെച്ച് രഞ്ജിത് തന്നെ കയറിപ്പിടിച്ചു എന്നാണ് യുവനടി പറയുന്നത്. ആ സിനിമയുടെ ആഭ്യന്തരസമിതിയില്‍ പരാതിപ്പെട്ടിട്ടും പരിഹാരം കാണാത്തതിനെ തുടര്‍ന്നാണ് പെണ്‍കുട്ടി കൊച്ചി സിറ്റി പൊലീസിന് പരാതി നല്‍കിയത്. മമ്മൂട്ടി സിനിമയുടെ ആഭ്യന്തര സമിതി (ഐസിസി)യുടെ ചുമതലയുള്ള അ‍ഡ്വ. മുഹമ്മദ് സിയാദ് പറയുന്നത് പെണ്‍കുട്ടിയുടെ ഇത്തരമൊരു പരാതി ലഭിച്ചില്ല എന്നാണ്. ഈ അഡ്വ. മുഹമ്മദ് സിയാദ് തന്നെയാണ് കോടതിയില്‍ രഞ്ജിത്തിന് വേണ്ടി കേസ് വാദിക്കുന്നത് എന്നതാണ് വിരോധാഭാസം.

Recent Posts