India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ബെംഗളൂരു: ദല്‍ഹി​യി​ൽ സ്കൂ​ളു​ക​ളി​ലും കോ​ട​തി​ക​ളി​ലും ഉ​ൾ​പ്പെ​ടെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ പി​ടി​യി​ൽ. മൈ​സൂ​രു​വി​ൽ നി​ന്ന് ആ​ണ് ദല്‍​ഹി പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. മൈ​സൂ​രു ബൃ​ന്ദാ​വ​ൻ ലേ​ഔ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന ശ്രീ​നി​വാ​സ് എന്ന ശ്രീനിവാസ് ലൂയിസ് (47) ആ​ണ് പി​ടി​യി​ലാ​യ​ത്. ഞാ​യ​റാ​ഴ്ച​യാ​ണ് ദല്‍ഹി പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി തു​ട​ർ​ച്ച​യാ​യി ല​ഭി​ച്ച വ്യാ​ജ ബോം​ബ് ഭീ​ഷ​ണി​ക​ളെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മൈ​സൂ​രു​വി​ൽ നി​ന്നാ​ണ് സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്‌ക്കു​ന്ന​തെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​തേ തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. പ്ര​തി നി​ര​വ​ധി വ്യാ​ജ ബോം​ബ് ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ൾ അ​യ​ച്ച​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

പ്ര​തി​യു​ടെ താ​മ​സ​സ്ഥ​ല​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്‌ക്കാ​ൻ ഉ​പ​യോ​ഗി​ച്ച നി​ര​വ​ധി സിം ​കാ​ർ​ഡു​ക​ളും ഒ​രു ലാ​പ്‌​ടോ​പ്പും പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

Recent Posts