Kerala

എവിടെയോ നഷ്ടമായ അണ്ണനെ ഇന്ന് വീണ്ടും ശക്തനായ ഒരാളായി കണ്ടപ്പോൾ അഭിമാനമെന്ന് അഖിൽ മാരാരുടെ ഭാര്യ രാജലക്ഷ്മി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തൃക്കാക്കര നിയോജക മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി അഖിൽ മാരാരെക്കുറിച്ച് ഭാര്യ രാജലക്ഷ്മി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വാക്കുകൾ ശ്രദ്ധേയമാകിന്നു . ‘‘പണ്ട് എവിടെയോ നഷ്ടമായ എന്റെ അണ്ണനെ ഇന്ന് വീണ്ടും ശക്തനായ ഒരാളായി കണ്ടപ്പോൾ അഭിമാനം മാത്രം’’ എന്നാണ് അഖിൽ മാരാരുടെ പോസ്റ്ററിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കുവച്ച് രാജലക്ഷ്മി കുറിച്ചത്.

പോസ്റ്റിനു താഴെ അഖിൽ‌ മാരാരും കമന്റ് ചെയ്തിട്ടുണ്ട്. ‘‘ജീവിതത്തിൽ ഒരു പാട് തോറ്റവനെ ഈശ്വരൻ ജയിപ്പിച്ചു തുടങ്ങി…ഇനി തോൽക്കില്ല…നമ്മൾ ജയിക്കും’’ എന്നാണ് അഖിലിന്റെ കമന്റ്. നിരവധി കമന്റുകളാണ് പോസ്റ്റിൽ വരുന്നത്.

അഖിലിനെ രാഷ്‌ട്രീയ പ്രവർത്തകനായി കാണാൻ തനിക്ക് ഇഷ്ടമാണെന്ന് അടുത്തിടെ നടന്ന അഭിമുഖത്തിൽ രാജലക്ഷ്മി പറഞ്ഞിരുന്നു. ‘ അണ്ണൻ രാഷ്‌ട്രീയത്തിൽ ഇറങ്ങുന്നത് എനിക്ക് ഇഷ്ടമണ്. ധൈര്യമുണ്ട് . മാൻലി ആറ്റിറ്റ്യൂഡ് ഉള്ളയാളാണ് . സംസാരത്തിലായാലും, പ്രവൃത്തിയിലായാലും സ്ട്രെയ്റ്റ് ഫോർവേഡാണ് . തെറ്റു ചൂണ്ടിക്കാണിക്കാനൊന്നും മടിയില്ല. മറ്റുള്ളവർ എന്തു വിചാരിക്കും എന്ന് ചിന്തിക്കാറില്ല“ എന്നാണ് രാജലക്ഷ്മി പറഞ്ഞത്.

Recent Posts