
ഇന്ത്യൻ റെയിൽവേ 2026-ലെ ടിക്കറ്റ് റദ്ദാക്കൽ നിയമങ്ങളിൽ സുപ്രധാന മാറ്റങ്ങൾ വരുത്തി. പുതുക്കിയ ഐആർസിടിസി (IRCTC) റീഫണ്ട് നിയമങ്ങൾ പ്രകാരം, അവസാന നിമിഷം ടിക്കറ്റ് റദ്ദാക്കുന്നവർക്ക് പണം തിരികെ ലഭിക്കുന്നത് ഇനി കൂടുതൽ പ്രയാസകരമാകും. ട്രെയിൻ പുറപ്പെടുന്നതിന് തൊട്ടടുത്ത സമയത്ത് ടിക്കറ്റ് റദ്ദാക്കിയാൽ തുകയൊന്നും തിരികെ ലഭിക്കാത്ത വിധത്തിലാണ് നിയമങ്ങൾ പരിഷ്കരിച്ചിരിക്കുന്നത്.
അതേസമയം, യാത്രയ്‌ക്ക് ദിവസങ്ങൾക്ക് മുൻപേ ടിക്കറ്റ് റദ്ദാക്കുന്നവർക്ക് കുറഞ്ഞ ചാർജ് മാത്രമേ ഈടാക്കുകയുള്ളൂ. ടിക്കറ്റ് ബുക്കിംഗിലെ ദുരുപയോഗം കുറയ്‌ക്കാനും അർഹരായ യാത്രക്കാർക്ക് സീറ്റുകൾ ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റങ്ങൾ.
പുതുക്കിയ നിയമങ്ങൾ;
ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിലെ ദുരുപയോഗം തടയുന്നതിനാണ് ഇന്ത്യൻ റെയിൽവേ ഈ മാറ്റങ്ങൾ കൊണ്ടുവന്നത്. മുൻപ് പലരും സീറ്റുകൾ ബ്ലോക്ക് ചെയ്യുകയും പിന്നീട് അവസാന നിമിഷം റദ്ദാക്കുകയും ചെയ്തിരുന്നു. ഇത് മറ്റ് യാത്രക്കാർക്ക് സീറ്റുകൾ ലഭിക്കുന്നത് തടസ്സപ്പെടുത്തിയിരുന്നു. പുതിയ സംവിധാനം വരുന്നതോടെ യാത്രക്കാർ കൂടുതൽ മുൻകൂട്ടി പ്ലാൻ ചെയ്യുമെന്നും സീറ്റുകൾ കൃത്യമായി ലഭ്യമാകുമെന്നും റെയിൽവേ കരുതുന്നു.