
കാസര്‍കോട്: പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് ടെലഗ്രാമില്‍ പ്രചരിപ്പിച്ച യുവാവ് അറസ്റ്റിലായി. ഇരിയണ്ണി സ്വദേശി അനൂപാണ് കാസര്‍കോട് സൈബര്‍ പൊലീസിന്റെ പിടിയിലായത്.
മുപ്പതോളം പെണ്‍കുട്ടികളുടെ ചിത്രങ്ങളാണ് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചത്. പരാതിയുമായി നിരവധി പെണ്‍കുട്ടികള്‍ മുന്നോട്ട് വന്നിട്ടുണ്ട്. പുരുഷന്മാരുടെ ചിത്രങ്ങളും ഇയാള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു
ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയവെയാണ് അനൂപിനെ കസ്റ്റഡിയിലെടുത്തത്.ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അനൂപ് താമസിക്കുന്നത്. പ്രതിയില്‍ നിന്ന് ഡെസ്‌ക്ടോപ്പ് കമ്പ്യൂട്ടര്‍, രണ്ട് മൊബൈല്‍ ഫോണുകള്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവയും പിടിച്ചെടുത്തു. ഇവ കൂടുതല്‍ സാങ്കേതിക പരിശോധനയ്‌ക്കായി അയക്കുമെന്ന് പൊലീസ് അറിയിച്ചു.
അഞ്ച് പേരാണ് പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍, ഇരകളായവരുടെ എണ്ണം ഇതിലും കൂടുതലായിരിക്കാമെന്നാണ് പൊലീസ് പറയുന്നത്.