
കൊച്ചി : മുസ്ലീങ്ങളാണ് ഇവിടുത്തെ പ്രശ്നങ്ങൾക്ക് മുഴുവൻ കാരണമെന്ന് കരുതിയിരുന്ന വ്യക്തിയാണ് താനെന്ന് നടി ലാലി . സ്വകാര്യ യൂട്യൂബ് ചാനലിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു ലാലി.
‘ ഭീകരവാദികൾ എല്ലാം മുസ്ലീങ്ങളാണെന്നും മുസ്ലീങ്ങളാണ് ഇവിടുത്തെ പ്രശ്നങ്ങൾക്ക് മുഴുവൻ കാരണമെന്നുമായിരുന്നു എന്റെ ധാരണ. മമുസ്ലീങ്ങൾക്ക് വൃത്തിയില്ല. അവർ പിന്നാക്കമാണ്. ഇങ്ങനെ അനവധി മുൻവിധികൾ ഞാൻ മനസ്സിൽ വെച്ചിരുന്നു. അതിലും കൗതുകകരമായ കാര്യം, ഞാൻ മുസ്ലീം ഐഡന്റിറ്റിയുള്ള ഒരാളായിരിക്കുമ്പോഴും മുസ്‍ലിംവിരുദ്ധ പരാമർശങ്ങൾ പറയാൻ എനിക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല.പിന്നീട് ഞാൻ മനസ്സിലാക്കിയതാണ് ഈ ധാരണകൾ എല്ലാം വ്യക്തിപരമായതല്ല. സമൂഹം, മാധ്യമങ്ങൾ, സിനിമകൾ, പുസ്തകങ്ങൾ, കവിതകൾ, നോവലുകൾ എന്നിവ ചേർന്ന് നമ്മുടെ മനസ്സിൽ നിർമ്മിച്ചെടുത്ത ചിത്രങ്ങളാണ്
റമദാൻ മാസത്തിൽ സകാത്ത് പിരിക്കാൻ ആളുകൾ വരുമ്പോൾ ചിലർ പറയും. “റമദാൻ മുസ്ലീങ്ങളെ തെണ്ടികളാക്കുന്ന മാസമാണ്.” എന്നാൽ അതേ സമയം ഞങ്ങളുടെ അടുത്ത് ക്ഷേത്രത്തിനോ ക്ലബ്ബുകൾക്കോ പൈസ ശേഖരിക്കാൻ ആളുകൾ വരുമ്പോൾ ആരും അവരെ തെണ്ടികൾ എന്ന് വിളിക്കാറില്ല. പക്ഷേ മുസ്ലീങ്ങൾ സകാത്ത് ശേഖരിക്കുമ്പോൾ മാത്രമാണ് അങ്ങനെ പറയുന്നത്. ഇതാണ് സമൂഹത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന മുൻവിധികൾ.മുസ്ലീങ്ങളെ ‘അപരവൽക്കരിക്കുക’ വഴി അവരെന്തോ ഭീകരരാണെന്ന ബോധം സൃഷ്ടിക്കാനാണ് ശ്രമം നടക്കുന്നത്.‘ എന്നും ലാലി പറഞ്ഞു.