News

പേട്ടയ്‌ക്ക് ദേവസ്വം ബോർഡ് വന്നില്ല, പന്തളത്തുവന്ന് റൗണ്ടടിച്ചുപോയി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ശബരിമല: പ്രസിദ്ധമായ എരുമേലി പേട്ടതുള്ളൽ ചടങ്ങിൽ പങ്കെടുക്കാതെ തിരുവിതാംകൂർ ദേവസ്വംബോർഡ് അംഗങ്ങൾ. അമ്പലപ്പുഴ സംഘത്തിന്റെയും ആലങ്ങാട്ട് സംഘത്തിന്റെയും പേട്ടവരവിനെ എരുമേലി വലിയമ്പലത്തിൽ മാലയിട്ട് സ്വീകരിക്കേണ്ടവരാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റും അംഗങ്ങളും. എന്നാൽ ഈ തവണ അവർ എത്തിയില്ല. ഏതാനും ദേവസ്വം ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.
എരുമേലി പേട്ട, വൈക്കത്ത് അഷ്ടമി, ഏറ്റുമാനൂർ എഴരപ്പൊന്നാന എഴുന്നള്ളത്ത് എന്നീ ക്ഷേത്രാചാര ചടങ്ങുകളിൽ ദേവസ്വം ബോർഡ് പ്രസിഡന്റുമാരും അംഗങ്ങളും നേരിട്ട് പങ്കെടുക്കണമെന്നാണ് ബോർഡ് ചട്ടം. ആ ചട്ടമാണ് ഈ തവണ ലംഘിച്ചത്.
തിരുവാഭരണം എഴുന്നള്ളത്തിന് ഇവർ പന്തളത്ത് ക്ഷേത്രത്തിലെത്തി. എന്നാൽ പേരിന് എത്തിയെന്ന് ബോധ്യപ്പെടുത്തി പ്രസിഡന്റ് കെ. ജയകുമാർ സ്ഥലം വിട്ടതായാണ് പരാതി. ബോർഡംഗങ്ങളായ കെ. രാജു, അഡ്വ.പി.ജി. സന്തോഷ് കുമാറും ഉണ്ടായിരുന്നെങ്കിലും അവരും അന്യരെപ്പോലെ നിന്നതേ ഉള്ളുവെന്നാണ് വിശ്വാസികൾ വിമർശിക്കുന്നത്.

Recent Posts