India

യുദ്ധവീര്യമറിഞ്ഞ് രാഷ്‌ട്രപതി ഐഎന്‍എസ് വാഘ്ഷീറില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കാര്‍വാര്‍(കര്‍ണാടക): നാവിക സേനയുടെ യുദ്ധവീര്യം നേരിട്ടറിയാന്‍ ഭാരതം തദ്ദേശിയമായി നിര്‍മിച്ച കാല്‍വരി ക്ലാസ് മുങ്ങിക്കപ്പലായ ഐഎന്‍എസ് വാഘ്ഷീറില്‍ സഞ്ചരിച്ച് സര്‍വസൈന്യാധിപ കൂടിയായ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു. കര്‍ണാടകയിലെ കാര്‍വാര്‍ നാവിക സേനാ ആസ്ഥാനത്ത് നിന്നായിരുന്നു രാഷ്‌ട്രപതിയുടെ മുങ്ങിക്കപ്പലിലെ സഞ്ചാരം.
ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് അഡ്മിറല്‍ ദിനേശ് കെ. ത്രിപാഠി അനുഗമിച്ചു. രാഷ്‌ട്രപതി തന്റെ ഔദ്യോഗിക എക്സ് ഹാന്‍ഡിലിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

മുങ്ങിക്കപ്പലില്‍ സവാരി നടത്തുന്ന രണ്ടാമത്തെ രാഷ്‌ട്രപതിയായി ദ്രൗപദി മുര്‍മു മാറിയിരിക്കുന്നു. നേരത്തെ രാഷ്‌ട്രപതി എപിജെ അബ്ദുള്‍ കലാം മുങ്ങിക്കപ്പലില്‍ സഞ്ചരിച്ചിരുന്നു.

Recent Posts