Entertainment

മോഹൻലാലിൻറെ മകൾ വിസ്മയ സിനിമയിലേക്ക് ;ചിത്രത്തിൽ മോഹൻലാലും ?

Published by

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ക്യാമറയ്‌ക്ക് മുന്നിലേക്ക് . നായികയായാണ് താര പുത്രിയുടെ അരങ്ങേറ്റം . ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിലൂടെയാണ് തുടക്കം. ആശിര്‍വാദ് സിനിമാസിന്റെ 37-ാം ചിത്രമാണ് ഇത്.

എഴുത്തും ചിത്രരചനയും വിസ്മയയുടെ പ്രിയ വഴികള്‍ ആണ്. ‘ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന പേരില്‍ വിസ്മയ എഴുതിയ പുസ്തകം പെന്‍ഗ്വിന്‍ ബുക്സ് ആണ് 2021 ല്‍ പ്രസിദ്ധീകരിച്ചത്. കവിതയും കലയുമൊക്കെ ഉള്ളടക്കമായ പുസ്തകമായിരുന്നു ഇത്. ആമസോണിന്റെ ‘ബെസ്റ്റ് സെല്ലര്‍’ വിഭാഗത്തിലും ഈ പുസ്തകം ഇടം പിടിച്ചിരുന്നു.

സിനിമയുടെ സംവിധായകൻ ആരെന്നോ നായകൻ ആരെന്നോ ഉള്ള വിവരണങ്ങൾ ഒന്നും തന്നെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിട്ടില്ല .മോഹൻലാൽ ചിത്രത്തിൽ ഉണ്ടാകുമോ എന്നതും കാത്തിരുന്ന് കാണേണ്ട കാര്യമാണ് .

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by