News

ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: പൊലീസ് അന്വേഷണം തുടങ്ങി

ദമ്പതികളെ പുറത്തു കാണാത്തതിനാല്‍ സമീപവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്

Published by
പ്രവീണ്‍ പി.

കൊച്ചി:ദമ്പതികളെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. കോതമംഗലം ഊന്നുകല്ലില്‍ ബേബി ദേവസ്യ, ഭാര്യ മോളി ബേബി എന്നിവരാണ് മരിച്ചത്.

ബേബിയെ തൂങ്ങിമരിച്ച നിലയില്ാണ് കണ്ടെത്തിയത്. മോളി കട്ടിലില്‍ മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു.

ദമ്പതികളെ പുറത്തു കാണാത്തതിനാല്‍ സമീപവാസികള്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.ഊന്നുകല്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Recent Posts