ഡിജിറ്റല്‍ യുഗത്തില്‍, യുദ്ധം പരമ്പരാഗത യുദ്ധതന്ത്രങ്ങളെ മറികടക്കുന്ന കാഴ്ചകളാണ് ഓപ്പറേഷന്‍ സിന്ദൂര്‍ കാണിച്ചു തന്നത്. സൈനിക നടപടികള്‍ക്കൊപ്പം, സൈനികേതര മേഖലകളിലും സൈബറിടങ്ങളിലെ വിവര വിനിമയ മേഖലയിലും കടുത്ത യുദ്ധം അരങ്ങേറി. അവിടെല്ലാം മേല്‍ക്കൈ നേടാന്‍ ഭാരതത്തിനു കഴിയുകയും ചെയ്തു. ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ച ശേഷം നുണ പ്രചാരണങ്ങളും തെറ്റായ വിവരങ്ങളും കുത്തി നിറച്ച പാകിസ്ഥാന്റെ ആക്രമണാത്മക പ്രചാരണത്തിന് ഭാരതം ലക്ഷ്യമായി. സത്യം വളച്ചൊടിക്കുക, ആഗോള തലത്തില്‍ തെറ്റിദ്ധാരണ പരത്തുക, തെറ്റായ പ്രചാരണങ്ങളുടെ കൊടുങ്കാറ്റ് സൃഷ്ടിച്ച് നഷ്ടപ്പെട്ട മുഖം വീണ്ടെടുക്കുക എന്നിവയായിരുന്നു അവരുടെ ലക്ഷ്യം. എന്നാല്‍, ഭാരതം വഴങ്ങിയില്ല. ജാഗ്രതയോടെ വിദഗ്ധമായി നുണപ്രചാരണങ്ങളെ പൊളിച്ചടുക്കി. വൈകാരികമായ പ്രതികരണങ്ങള്‍ക്ക് പകരം, സമഗ്രവും വ്യക്തവുമായ സമീപനമാണ് വിവരവിനിമയ യുദ്ധത്തില്‍ രാജ്യം സ്വീകരിച്ചത്:
സൈനിക നടപടികളുടെ വിജയം ഉയര്‍ത്തിക്കാട്ടി, തന്ത്രപരമായ ഫലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച ഓപ്പറേഷന്‍ സിന്ദൂറിന്റെ ഫലപ്രാപ്തി കൃത്യതയോടെ അവതരിപ്പിച്ചു.
അപകീര്‍ത്തികരമായ വാര്‍ത്തകളുടെ ഉറവിടങ്ങള്‍ കണ്ടെത്തി, പാക്കിസ്ഥാന്‍ ആസ്ഥാനമായുള്ള അത്തരം അക്കൗണ്ടുകളുടെ ഗൂഢതന്ത്രങ്ങള്‍ തുറന്നുകാട്ടി. അവയില്‍ പലതും ഇപ്പോള്‍ അന്താരാഷ്‌ട്ര സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളുടെ പരിശോധനയിലാണ്.
മാധ്യമ സാക്ഷരത പ്രോത്സാഹിപ്പിച്ചു. വ്യാജ വാര്‍ത്തകള്‍ എങ്ങനെ തിരിച്ചറിയാമെന്ന് പൗരന്മാരെ ബോധവത്ക്കരിക്കുന്നതിനുള്ള പ്രചാരണങ്ങള്‍ കൂടുതല്‍ പ്രതിരോധശേഷിയുള്ള ഡിജിറ്റല്‍ അന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായിച്ചു.
സൈനികവും സൈനികേതരവുമായ മാര്‍ഗ്ഗങ്ങളില്‍ കൃത്യതയോടെ നടപ്പാക്കിയ ഭാരതത്തിന്റെ നടപടികള്‍ തന്ത്രപരമായ മികവിന്റെ പ്രകടനമായിരുന്നു. ഈ ബഹുമുഖ ഓപ്പറേഷന്‍ ഭീകരവാദ ഭീഷണികളെ ഫലപ്രദമായി നിര്‍വീര്യമാക്കി. പാക്കിസ്ഥാന്റെ ആക്രമണങ്ങളെ പൂര്‍ണ്ണമായും തടഞ്ഞ ഭാരതം സൈനികേതര മേഖലയിലും കൃത്യമായ ആസൂത്രണത്തോടെ മികവു പുലര്‍ത്തി.
സൈനികേതര നടപടികള്‍
തന്ത്രപരമായ മേല്‍ക്കൈ ലഭിക്കുന്ന അന്തരീക്ഷം രൂപപ്പെടുത്തുന്നതിലും പൊതുജനങ്ങളുടെയും അന്താരാഷ്‌ട്ര സമൂഹത്തിന്റെയും പിന്തുണ ഉറപ്പാക്കുന്നതിലും ഭാരതത്തിന്റെ നീക്കങ്ങള്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. നയരൂപീകരണം, ആശയ വിനിമയ ആധിപത്യം, മനഃശാസ്ത്രപരമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ നയതന്ത്രപരമായും സാമ്പത്തികമായും പാകിസ്ഥാനെ ഒറ്റപ്പെടുത്തി. ഒപ്പം ആഭ്യന്തര തയ്യാറെടുപ്പുകളും ആഗോള പിന്തുണയും ശക്തിപ്പെടുത്തി.
സിന്ധു നദീജല കരാര്‍ മരവിപ്പിയ്‌ക്കാനുള്ള തീരുമാനം ചരിത്രപരമായ നീക്കമായി. ഇത് പാക്കിസ്ഥാന്റെ താത്പര്യങ്ങളെ ഹനിക്കുന്നതിനൊപ്പം ഭാരതത്തിന്റെ താത്പര്യങ്ങള്‍ക്ക് ഗുണം ചെയ്യുന്നതുമാണ്. 16 ദശലക്ഷം ഹെക്ടര്‍ കൃഷിഭൂമിയുടെ 80 ശതമാനവും മൊത്തം ജല ഉപയോഗത്തിന്റെ 93 ശതമാനവും സിന്ധു നദീജലത്തെ ആശ്രയിച്ചു നടത്തുന്ന പാ
ക്കിസ്ഥാനില്‍ ഇത് ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. 23.7 കോടി ജനങ്ങള്‍ക്ക് ഉപകാരപ്പെടുകയും ഗോതമ്പ്, അരി, പരുത്തി തുടങ്ങിയ വിളകളിലൂടെ പാക്കിസ്ഥാന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ നാലിലൊന്ന് സംഭാവന നല്‍കുകയും ചെയ്യുന്നതാണ് സിന്ധു നദീജല കരാര്‍. മംഗ്ല, തര്‍ബേല അണക്കെട്ടുകള്‍ക്ക് 10% സംഭരണശേഷി (14.4 എംഎഎഫ്) മാത്രമായതിനാല്‍, ജലപ്രവാഹത്തിലെ ഏതു തടസ്സവും കാര്‍ഷിക നാശനഷ്ടങ്ങള്‍ക്കും ഭക്ഷ്യക്ഷാമത്തിനും പ്രധാന നഗരങ്ങളിലെ കുടിവെള്ള ക്ഷാമത്തിനും വൈദ്യുതി തടസ്സത്തിനും കാരണമാകും. തുണി, വളങ്ങള്‍ തുടങ്ങിയ മേഖലകളിലെ വ്യവസായങ്ങള്‍ സ്തംഭിക്കും. ഇതു പാകിസ്ഥാന്റെ സമ്പദ്വ്യവസ്ഥയെ സാരമായി ബാധിക്കും. സാമ്പത്തിക, വിദേശ വിനിമയ പ്രതിസന്ധികളിലേക്ക് തള്ളിവിടുകയും ചെയ്യും.
ഇന്ത്യയെ സംബന്ധിച്ച് ഈ കരാര്‍ ജമ്മു കശ്മീരിലെ അടിസ്ഥാന സൗകര്യ വികസനത്തിനു തടസ്സമായി നില്‍ക്കുകയായിരുന്നു. മരവിപ്പിക്കലോടെ ഝലം, ചെനാബ് തുടങ്ങിയ പടിഞ്ഞാറന്‍ നദികളുടെ മേല്‍ ഇന്ത്യയ്‌ക്ക് സമ്പൂര്‍ണ്ണ നിയന്ത്രണം കൈവരും. ജമ്മു കാശ്മീര്‍, ലഡാക്ക്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ പുതിയ ജലസംഭരണികളുടെ നി
ര്‍മ്മാണം സാധ്യമാകും. ഇത് ജലസേചനവും ജലവൈദ്യുത ഉത്പാദനവും വര്‍ദ്ധിപ്പിച്ച് നയതന്ത്ര ഉപാധിയെ വികസന ആസ്തിയാക്കി മാറ്റും.
അട്ടാരി-വാഗ അതിര്‍ത്തി അടച്ച ഭാരതം പാക്കിസ്ഥാനുമായുള്ള എല്ലാ ഉഭയകക്ഷി വ്യാപാരവും നിര്‍ത്തി. ഉള്ളി പോലുള്ള പ്രധാന ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതിയും നിര്‍ത്തി. സിമന്റ്, തുണിത്തരങ്ങള്‍ എന്നിവയുടെ ഇറക്കുമതി നിരോധിച്ചു. ഈ നടപടികളോടെ ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള പ്രാഥമിക കര വ്യാപാര പാതയും അടയും.
ഈ മരവിപ്പിക്കല്‍ നടപടി, ഇതിനോടകം പണപ്പെരുപ്പവും കടബാധ്യതകള്‍ മൂലമുള്ള പ്രതിസന്ധികളും നേരിടുന്ന പാകിസ്ഥാനു മേല്‍ സാമ്പത്തിക സമ്മര്‍ദ്ദം ഏറ്റും. നേരിട്ടുള്ള സൈനിക നടപടി രൂക്ഷമാക്കാതെ തന്നെ ഈ സാമ്പത്തിക ജീവനാഡികള്‍ വിച്ഛേദിച്ചുകൊണ്ട്, ഇന്ത്യ സീറോ ടോളറന്‍സ് നയം ശക്തിപ്പെടുത്തി.
രാജ്യത്ത് താമസിച്ചു പോന്ന എല്ലാ പാകിസ്ഥാനികളുടെയും വിസ റദ്ദാക്കുകയും നാടുകടത്തുകയും ചെയ്തു. പാക്കിസ്ഥാനി കലാകാരന്മാര്‍ക്ക് സമ്പൂര്‍ണ്ണ വിലക്ക് ഏര്‍പ്പെടുത്തി. കലാപ്രകടനങ്ങളും, കലാപ്രദര്‍ശനങ്ങളും, സംഗീത പരിപാടികളും, സാംസ്‌ക്കാരിക വിനിമയങ്ങളും താല്‍ക്കാലികമായി നിര്‍ത്തി. ഭാരതത്തില്‍ പാക്കിസ്ഥാന്റെ സാംസ്‌ക്കാരിക സ്വാധീനം ഇതോടെ ഫലപ്രദമായി തടയപ്പെട്ടു.
ആഗോളതലത്തില്‍, പാക്കിസ്ഥാനിലെ ഭീകരവാദ അടിസ്ഥാന സൗകര്യങ്ങള്‍ തുറന്നുകാട്ടുകയും അവരെ നയതന്ത്രപരമായി ഒറ്റപ്പെടുത്തുകയും ചെയ്തു.
ഈ പ്രവര്‍ത്തനങ്ങള്‍ പാക്കിസ്ഥാന് ഗുരുതരമായ സാമ്പത്തിക, നയതന്ത്ര നാശനഷ്ടങ്ങള്‍ വരുത്തും. ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനമെന്ന നയത്തോടുള്ള ഇന്ത്യയുടെ പ്രതിബദ്ധത ശക്തമായി സ്ഥിരീകരിക്കുന്നതിനൊപ്പം, അന്താരാഷ്‌ട്ര തലത്തില്‍ പാക്കിസ്ഥാന്റെ ഒറ്റപ്പെടല്‍ ഏതാണ്ട് പൂര്‍ണ്ണമാവുകയും ചെയ്യും.
ആഗോള നേതൃശേഷി
സമീപകാല ചരിത്രത്തിലെ ഏറ്റവും ധീരമായ സൈനിക പ്രതികരണങ്ങളിലൊന്നായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിലൂടെ വെളിവാക്കപ്പെട്ടത്. വെല്ലുവിളിക്കൊത്ത് ഭരണ നേതൃത്വം, പ്രത്യേകിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ന്നു. അടിയന്തര പ്രതികരണത്തിനുള്ള വലിയ സമ്മര്‍ദ്ദത്തിനിടയിലും സംയമനം പാലിക്കുകയും സൈനിക നടപടികള്‍ വരെയുള്ള ഓരോ ഘട്ടവും ശ്രദ്ധാപൂര്‍വം ആസൂത്രണം ചെയ്ത് കൃത്യവും സമയബന്ധിതവുമാണെന്ന് ഉറപ്പാക്കുകയും ചെയ്തു. വൈകാരികമായി പ്രതികരിച്ച് ആക്രമണത്തിലേക്ക് എടുത്തുചാടുന്നതിനുപകരം, സാവകാശത്തോടെ തന്ത്രപരമായ നീക്കം നടത്തി. ലക്ഷ്യത്തിലെ വ്യക്തത രാജ്യത്തിനകത്തും പുറത്തും അംഗീകരിക്കപ്പെട്ടു. പാക്കിസ്ഥാന്റെ ആവര്‍ത്തിച്ചുള്ള പ്രകോപനങ്ങള്‍ക്കിടയിലും, സാധാരണക്കാര്‍ക്ക് ദോഷം വരുത്താതെ ശ്രദ്ധിച്ചു. പുതിയ ദേശ സുരക്ഷാ സിദ്ധാന്തം ഭാരതം ആവിഷ്‌ക്കരിച്ചു. ഭാവിയിലെ ഏതൊരു ഭീകരാക്രമണത്തെയും യുദ്ധത്തിന് തുല്യമായി കണക്കാക്കും എന്നതാണത്. ഇത് ഭീകരവാദികളും അവരെ പിന്തുണയ്‌ക്കുന്ന രാജ്യങ്ങളും തമ്മിലുള്ള വേര്‍തിരിവ് ഇല്ലാതാക്കി. ഓപ്പറേഷന്‍ സിന്ദൂര്‍ വെറുമൊരു സൈനിക നടപടിയായിരുന്നില്ല, ഭാരതത്തിന്റെ പരമാധികാരത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ആഗോള നിലയുടെയും ബഹുമുഖമായ പ്രസ്താവനയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍, ഭാരതം പുതിയ മാതൃക പ്രദര്‍ശിപ്പിച്ചു. അത് സംയമനത്തെ ശക്തിയുമായും കൃത്യതയെ ലക്ഷ്യവുമായും സമന്വയിപ്പിക്കുന്നതായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: