Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘പറച്ചിലൊന്ന്, പ്രവൃത്തി മറ്റൊന്ന്’; ജീവനക്കാരില്ലാതെ വിമുക്തി ഡി അഡിക്ഷന്‍ സെന്ററുകള്‍

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Mar 11, 2025, 11:27 am IST
in Kerala

മാവേലിക്കര: ലഹരിവിമുക്ത പ്രവര്‍ത്തനങ്ങള്‍ക്കായി വിമുക്തിമിഷനു കീഴിലുള്ള ഡി അഡിക്ഷന്‍ സെന്ററുകളുടെ (ലഹരി വിമോചന കേന്ദ്രങ്ങള്‍) അവസ്ഥ വളരെ പരിതാപകരം. സംസ്ഥാനത്തെ 14 ജില്ലകളില്‍ 14 ഡി അഡിക്ഷന്‍ സെന്ററുകളാണ് ഉള്ളത്. ലഹരിക്ക് അടിമപ്പെട്ടവര്‍ക്ക് കൗണ്‍സലിങും ചികിത്സയും നല്കിവരികയാണ് ലക്ഷ്യം.

ഒരു സെന്ററില്‍ ഒരു ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഒരു മെഡിക്കല്‍ ഓഫീസര്‍, ഒരു സൈക്യാട്രിസ്റ്റ്, ഒരു സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, മൂന്ന് സ്റ്റാഫ് നഴ്‌സ് എന്നിങ്ങനെയാണ് തസ്തികകള്‍ സൃഷ്ടിച്ചിരിക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനങ്ങള്‍.

മെഡിക്കല്‍ ഓഫീസര്‍ അടക്കമുള്ള തസ്തികകള്‍ക്ക് കുറഞ്ഞ വേതനമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്നത്. അതിനാല്‍, പൂര്‍ണ തോതില്‍ എവിടെയും ജീവനക്കാരില്ല. വേതനം കുറവായതിനാല്‍ പലരും കരാര്‍ പുതുക്കാന്‍ തയ്യാറാകുന്നില്ല. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ഡി അഡിക്ഷന്‍ സെന്ററുകളില്‍ മെഡിക്കല്‍ ഓഫീസറുടെയും സൈക്കോളജിസ്റ്റിന്റെയും കുറവാണ് കൂടുതലായുള്ളത്. തിരുവന്തപുരം ജില്ലയില്‍ ശരാശരി 200 ഒപിയാണുള്ളത്. നിലവില്‍ 6 പേര്‍ കിടത്തി ചികിത്സയിലുണ്ട്. ഇവിടെ സൈക്കോളജിസ്റ്റിന്റെ കരാര്‍ കാലാവധി ഫെബ്രുവരിയില്‍ അവസാനിച്ചു. പുതിയ നിയമനം നടന്നിട്ടില്ല. ആലപ്പുഴ ജില്ലയിലെ സെന്റര്‍ പ്രവൃത്തിക്കുന്ന മാവേലിക്കര ജില്ലാ ആശുപത്രിയിലും കോട്ടയം ജില്ലയിലെ പാലാ ടൗണ്‍ ഗവ. ആശുപത്രിയിലും ഇപ്പോള്‍ മെഡിക്കല്‍ ഓഫീസര്‍മാരില്ല.

കോഴിക്കോട് ഗവ. ബീച്ച് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസര്‍, സൈക്കോളജിസ്റ്റ്, നഴ്‌സുമാര്‍, തസ്തികയിലൊന്നും ആളില്ല. സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ മാത്രമാണുള്ളത്. പ്രതിദിനം 250 ഒപി വരെ വന്നിട്ടുള്ള ആശുപത്രിയാണ് കോഴിക്കോട് ബീച്ച് ആശുപത്രി. എന്നിട്ടും ഇവിടെ പ്രധാന തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്.

വയനാട് ജില്ലയില്‍ ഇന്നലെ മെഡിക്കല്‍ ഓഫീസര്‍ ചാര്‍ജ് എടുത്തു. ഇന്നലെ മാത്രം നൂറിലധികം പേരാണ് ചികിത്സ തേടിയത്. ഇതില്‍ 3 പേര്‍ കിടത്തിചികിത്സയിലുണ്ട്. പാലക്കാട് കൗണ്‍സലറുടെ ഒഴിവുണ്ട്. കൊല്ലത്ത് ഡോക്ടറുടെയും സൈക്കോളജിസ്റ്റിന്റെയും ഒഴിവുണ്ട്. മറ്റു ജില്ലകളിലും സമാനമായ അവസ്ഥയാണ്.

കരാര്‍ അടിസ്ഥാനത്തില്‍ കുറഞ്ഞ വേതനമായതിനാലാണ് ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ നിയമനത്തിന് തയ്യാറാകാത്തതെന്ന് ഒരു ഡി അഡിക്ഷന്‍ സെന്ററില്‍ പ്രവൃത്തിച്ച ഡോക്ടര്‍ പറഞ്ഞു. മാന്യമായ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നല്കിയാല്‍ ജീവനക്കാരുടെ കുറവ് പരിഹരിക്കാം. പിഎസ്‌സി അംഗങ്ങള്‍ക്കും ഗവ. പ്ലീഡര്‍മാര്‍ക്കുമെല്ലാം വാരിക്കോരി നല്കുന്നില്ലേ, അപ്പോള്‍ എന്തുകൊണ്ട് വളരെ അത്യാവശ്യമായ തസ്തികകള്‍ക്ക് അര്‍ഹമായ പരിഗണന നല്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

വിമുക്തി ഡി അഡിക്ഷന്‍ സെന്ററുകളിലെത്തി മതിയായ ചികിത്സ ലഭിക്കാത്തവര്‍ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ്. പല സ്വകാര്യ ആശുപത്രികളും വന്‍ തുകയാണ് ചികിത്സയ്‌ക്കായി ഈടാക്കുന്നതെന്നും ആക്ഷേപമുണ്ട്.

മൂന്ന് കൗണ്‍സലിങ് സെന്ററുകള്‍ മാത്രം

ലഹരിമുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും വിമുക്തി മിഷന്റെ കീഴില്‍ സംസ്ഥാനത്ത് ആകെയുള്ളത് മൂന്നു കൗണ്‍സലിങ് സെന്ററുകളില്‍ ആറു സൈക്കോജിസ്റ്റുകള്‍ മാത്രം. തിരുവന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലായുള്ള കൗണ്‍സലിങ് സെന്ററുകളില്‍ രണ്ടു വീതം കൗണ്‍സലര്‍മാരാണുള്ളത്. മറ്റു ജില്ലകളിലൊന്നും കൗണ്‍സലിങ് സെന്ററുകളില്ല.

സംസ്ഥാനത്തെ ഡി അഡിക്ഷന്‍ സെന്ററുകള്‍

തിരുവനന്തപുരം-ജനറല്‍ ആശുപത്രി, നെയ്യാറ്റിന്‍കര, കൊല്ലം-രാമറാവു മെമ്മോറിയല്‍ ആശുപത്രി, നെടുങ്ങോലം, പത്തനംതിട്ട-താലൂക്ക് ആശുപത്രി, റാന്നി, ആലപ്പുഴ-ജില്ലാ ആശുപത്രി, മാവേലിക്കര, കോട്ടയം-ടൗണ്‍ ഗവ. ആശുപത്രി, പാല, ഇടുക്കി-ജില്ലാ ആശുപത്രി, ചെറുതോണി, എറണാകളം-മൂവാറ്റുപുഴ താലൂക്ക് ആശുപത്രി, തൃശൂര്‍-ചാലക്കുടി താലൂക്ക് ആശുപത്രി, പാലക്കാട്-കോട്ടത്തറ ട്രൈബല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, മലപ്പുറം-നിലമ്പൂര്‍ ഗവ. ആശുപത്രി, കോഴിക്കോട്-ഗവ. ബീച്ച് ആശുപത്രി, വയനാട്-കല്പ്പറ്റ കൈനാട്ടി ജനറല്‍ ആശുപത്രി, കണ്ണൂര്‍-പയ്യന്നൂര്‍ താലൂക്ക് ആശുപത്രി, കാസര്‍കോട്-നീലേശ്വരം താലൂക്ക് ആശുപത്രി.

 

Tags: keralaVimukthi MissionDe-addiction centers
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

Kerala

ബിജെപി കാരണം യുഡിഎഫിനും എല്‍ഡിഎഫിനും ഉറക്കം പോയ കേരളത്തിലെ ഒന്‍പത് മണ്ഡലങ്ങള്‍ ഏതൊക്കെയാണെന്നറിയേണ്ടെ?

Kerala

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.