India

ബോംബെ കേരളീയ സമാജം ഓണാഘോഷം മഹാരാഷ്‌ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു

ബോംബെ കേരളീയ സമാജത്തിന്‍റെ നേതൃത്വത്തില്‍ മുംബൈയില്‍ സെപ്തംബര്‍ 22 ഞായറാഴ്ച നടന്ന ഓണാഘോഷത്തില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ മുഖ്യാതിഥിയായി പങ്കെടുത്തു. ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ സദസ്സിനെ അഭിസംബോധന ചെയ്തു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബൈ:  ബോംബെ കേരളീയ സമാജത്തിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ മുംബൈയില്‍ സയണ്‍ മാനവ സേവാസംഘ് ഹാളില്‍ മഹാരാഷ്ട് ഗവര്‍ണര്‍ സി.പി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സമാജത്തിന്റെ പ്രസിദ്ധീകരണമായ വിശാല കേരളം ഓണപ്പതിപ്പിന്റെ പ്രകാശനവും സമാജം പുതുതായി ആരംഭിച്ച മാട്രിമോണിയല്‍ സൈറ്റിന്റെ ഉദ്ഘാടനവും ചടങ്ങില്‍ നിര്‍വഹിച്ചു.

സമാജം പ്രസിഡണ്ട് ഡോ:എസ് രാജശേഖരന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി വിനോദ് വി.നായര്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി ടി.എ.ശശി നന്ദിയും പറഞ്ഞു. വൈസ് പ്രസിഡണ് കെ. പ്രദീപ്കുമാര്‍ , വിശാല കേരളം എഡിറ്റര്‍ എ.ആര്‍. ദേവദാസ് എന്നിവര്‍ സംസാരിച്ചു. ഗവര്‍ണറെയും പ്രശസ്ത തെയ്യം കലാകാരനും ഈ വര്‍ഷത്തെ പത്മശ്രീ പുരസ്‌കൃതനുമായ ഇ.പി. നാരായണ പെരുവണ്ണാനെയും സമാജം പ്രസിഡണ്ട് ഡോ: രാജശേഖരന്‍ നായര്‍ ആദരിച്ചു. മുതിര്‍ന്നവരുടെയും കുട്ടികളുടെയും നിരവധി കലാപരിപാടികളും ഓണ സദ്യയുമുണ്ടായിരുന്നു.

ആഘോഷ പരിപാടികളില്‍ സമാജം ഡാന്‍സ് ക്ലാസ്സിലെ കുട്ടികള്‍ നൃത്തനൃത്യങ്ങള്‍ അവതരിപ്പിച്ചു. വനിതാ വിഭാഗം കൈ കൊട്ടിക്കളി അവതരിപ്പിച്ചു. ‘തുടിപ്പ് ഫോക്ക് ബാന്റ്’ ‘ നാടന്‍ പാട്ടുകള്‍ അവതരിപ്പിച്ചു. എസ്എസ് സി, എച്ച് എസ് സി രംഗത്ത് ഉന്നത വിജയികള്‍ക്കുള്ള സമ്മാനദാനവും സമാജത്തിന്റെ മുന്‍ കാല പ്രവര്‍ത്തകരെ ആദരിക്കല്‍ ചടങ്ങും നടന്നു.

 

Recent Posts