മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ കേരളത്തിന് ലഭിക്കുന്ന സവിശേഷ സ്ഥാനം ഏറെ ശ്രദ്ധ നേടുകയാണ്. ലോക്‌സഭയിലേക്ക് തൃശൂരില്‍ നിന്നു ബിജെപി എംപിയെ വിജയിപ്പിച്ചതോടെ കേന്ദ്രസര്‍ക്കാരിന്റെ വികസന മാപ്പില്‍ കേരളത്തിന് കൂടുതല്‍ ഇടം ലഭിക്കുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നതും. തൃശൂരില്‍ നിന്ന് വിജയിച്ച സുരേഷ് ഗോപിയെ കേന്ദ്ര ടൂറിസം-പെട്രോളിയം വകുപ്പ് സഹമന്ത്രി സ്ഥാനത്തേക്കും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് കുര്യനെ കേന്ദ്ര ന്യൂനപക്ഷകാര്യ-ഫിഷറീസ് വകുപ്പ് സഹമന്ത്രി സ്ഥാനത്തേക്കും നിയമിച്ച് കേരളത്തിനോടുള്ള സ്‌നേഹവും പരിഗണനയും പ്രധാനമന്ത്രി തെളിയിച്ചിരുന്നു. പൊതുബജറ്റില്‍ കൂടുതല്‍ പദ്ധതി വിഹിതവും റെയില്‍വേ വിഹിതവും നല്‍കി. നികുതി വിഹിതമായി മുന്‍വര്‍ഷത്തേക്കാള്‍ മൂവായിരം കോടി രൂപ അനുവദിക്കുകയും ചെയ്തു. എയിംസ് കേരളത്തിന് ഉറപ്പെന്ന് ആവര്‍ത്തിച്ചത് കേന്ദ്രആരോഗ്യമന്ത്രിയും ബിജെപി ദേശീയ അധ്യക്ഷനുമായ ജെ.പി നദ്ദയാണ്. ഒന്നും രണ്ടും യുപിഎ സര്‍ക്കാരിന്റെ കാലത്ത് ഏഴോ എട്ടോ കേന്ദ്രമന്ത്രിമാരുണ്ടായിരുന്നപ്പോള്‍ പോലും അവഗണന മാത്രം ലഭിച്ച സംസ്ഥാനത്തിന് വികസനത്തിന്റെ സാധ്യതകള്‍ തുറന്നു നല്‍കിയത് മോദി സര്‍ക്കാരാണ്. സംസ്ഥാനത്ത് നടക്കുന്ന ദേശീയപാതാ വികസന പദ്ധതികള്‍ കേരളത്തിന്റെ മുഖച്ഛായ മാറ്റിമറിക്കുന്നതാണ്.
കേരളം ബിജെപിക്കൊപ്പം നിന്നാല്‍ വന്‍തോതിലുള്ള വികസന പദ്ധതികള്‍ സം തീരുമാനത്തിന്റെ ഭാഗമാണിത്. 3,806 കോടി രൂപയാണ് ചിലവ്. ഏകദേശം 51,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.
പാലക്കാട് നഗരത്തില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ കൊച്ചി-സേലം ദേശീയപാതയില്‍ കഞ്ചിക്കോട് വ്യാവസായിക മേഖലയോട് ചേര്‍ന്നാണ് 1,710 ഏക്കറില്‍ സ്മാര്‍ട്ട് വ്യാവസായിക നഗരം പ്രഖ്യാപിച്ചിരിക്കുന്നത്. 8,729 കോടി രൂപയുടെ നിക്ഷേപമാണ്് പാലക്കാട്ടേക്കും കേരളത്തിലേക്കും പുതിയ പദ്ധതിയുടെ ഭാഗമായി പ്രതീക്ഷിക്കുന്നത്. ഔഷധ നിര്‍മ്മാണത്തിനുള്ള രാസവസ്തുക്കള്‍, സസ്യോല്‍പ്പന്നങ്ങള്‍, നോണ്‍ മെറ്റാലിക്, മിനറല്‍ പ്രോഡക്ടുകള്‍, ഹൈടെക് വ്യവസായങ്ങള്‍, ഫാബ്രിക്കേറ്റഡ് മെറ്റല്‍ ഉല്‍പ്പന്നങ്ങള്‍, റബര്‍, പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍, യന്ത്രങ്ങള്‍, യന്ത്രഭാഗങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം എന്നിവയ്‌ക്കാണ് പാലക്കാട് വ്യാവസായിക നഗരത്തില്‍ മുന്‍ഗണന. ദേശീയപാതയും കൊച്ചി, കോയമ്പത്തൂര്‍ വിമാനത്താവളങ്ങളും കൊച്ചി വല്ലാര്‍പാടം കണ്ടൈനര്‍ തുറമുഖവുമെല്ലാം പാലക്കാട് വ്യാവസായിക നഗരത്തിന്റെ സാധ്യതകള്‍ സജീവമാക്കുന്നു. പാരിസ്ഥിതിക അനുമതി അടക്കം അതിവേഗത്തില്‍ ലഭ്യമാക്കി ദേശീയ-അന്തര്‍ദ്ദേശീയ കമ്പനികളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പാലക്കാട്ടേക്ക് നിക്ഷേപം ആകര്‍ഷിക്കുമ്പോള്‍ അതിനൊപ്പിച്ചുള്ള സഹകരണ നടപടികള്‍ കേരള സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടതുണ്ട്. എന്നാല്‍ കേന്ദ്രപ്രഖ്യാപനത്തിന് ശേഷവും സംസ്ഥാനത്തെ വ്യാവസായിക വകുപ്പ,് പദ്ധതിയുമായി ബന്ധപ്പെട്ട് അന്വേഷിക്കുക പോലും ചെയ്തിട്ടില്ല. ചെന്നൈ-ബെംഗളൂരു വ്യാവസായിക ഇടനാഴിയുടെ അനുബന്ധമായാണ് പാലക്കാട് സ്മാര്‍ട്ട് നഗരം പ്രഖ്യാപിച്ചിരിക്കുന്നത്. ദേശീയ വ്യാവസായിക ഇടനാഴി വികസന പരിപാടിയുടെ ഭാഗമായാണ് ഗ്രീന്‍ഫീല്‍ഡ് വ്യാവസായിക സ്മാര്‍ട്ട് നഗരങ്ങള്‍ പന്ത്രണ്ടെണ്ണം പ്രഖ്യാപിച്ചത്. ഇതോടൊപ്പം തന്നെ പാലക്കാടും കാഞ്ഞങ്ങാടും മൂന്നുവീതം സ്വകാര്യ എഫ് എം സ്റ്റേഷനുകളും കേന്ദ്രമന്ത്രിസഭായോഗം പ്രഖ്യാപിച്ചിരുന്നു.
വിപ്ലവകരമായ പദ്ധതി പ്രഖ്യാപനങ്ങള്‍ കേരളത്തിന്റെ തീരമേഖലയുമായി ബന്ധപ്പെട്ടാണ്. കേന്ദ്രഫിഷറീസ് വകുപ്പിന്റെ സഹമന്ത്രിപദത്തിലേക്ക് ജോര്‍ജ്ജ് കുര്യനെ നിയോഗിച്ചതിന് പിന്നാലെ തന്നെ കേരളത്തിലെ മത്സ്യബന്ധന മേഖലുടെ ആധുനികവല്‍ക്കരണത്തിനായി വലിയ പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നു എന്നതാണ് ശ്രദ്ധേയം. പ്രധാനമന്ത്രി മത്സ്യസമ്പദ് യോജനയുടെ കീഴില്‍ അടിസ്ഥാന സൗകര്യ വികസനത്തിനും തൊഴിലവസരങ്ങളുടെ സൃഷ്ടിക്കുമായി അഞ്ച് പദ്ധതികളാണ് കേരളത്തില്‍ മാത്രം പ്രഖ്യാപിച്ചത്. 281.22 കോടി രൂപയുടെ പദ്ധതികളാണ് മത്സ്യത്തൊഴിലാളി സമൂഹത്തിനായി സംസ്ഥാനത്ത് നടപ്പാക്കാന്‍ പോകുന്നത്. പ്രധാന ഹാര്‍ബറുകളുടെ നവീകരണം എന്ന മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ കാലങ്ങളായുള്ള ആവശ്യമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്നത്. 70.53 കോടി രൂപ ചിലവിട്ട് നടപ്പാക്കുന്ന കാസര്‍കോട് ഫിഷിംഗ് ഹാര്‍ബര്‍ വിപുലീകരണത്തിലൂടെ 30,000 മത്സ്യത്തൊഴിലാളികള്‍ക്കു പ്രയോജനം ലഭിക്കും. പൊന്നാനി ഹാര്‍ബര്‍ നവീകരണത്തിനായി 18.73 കോടി രൂപയും കോഴിക്കോട് പുതിയാപ്പ ഹാര്‍ബര്‍ നവീകരണത്തിനും ആധുനികവല്‍ക്കരണത്തിനുമായി 16.06 കോടി രൂപയും കൊയിലാണ്ടി ഹാര്‍ബര്‍ നവീകരണം-ആധുനികവല്‍ക്കരണം എന്നിവയ്‌ക്കായി 20.90 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. ആലപ്പുഴ അര്‍ത്തുങ്കല്‍ ഹാര്‍ബറിന്റെ അവശേഷിക്കുന്ന പണികള്‍ക്കായി 161 കോടി രൂപ മുടക്കും. പുതിയ ഹാര്‍ബറുകള്‍ നവീകരണം പൂര്‍ത്തിയാവുന്നതോടെ ലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികള്‍ക്കു പ്രയോജനം ലഭിക്കും്. ഇതിന് പുറമേ ഒന്‍പതു തീരദേശ സംസ്ഥാനങ്ങള്‍ക്കുമായി മത്സ്യബന്ധന ബോട്ടുകളിലേക്ക് ഒരു ലക്ഷം വാര്‍ത്താ വിനിമയ ഉപകരണങ്ങളും ട്രാന്‍സ്‌പോണ്ടറുകളും നല്‍കും. കേരളത്തിലെ ആയിരക്കണക്കിന് മത്സ്യബന്ധന ബോട്ടുകള്‍ക്ക് ഇതു ലഭിക്കും. 364 കോടി രൂപയാണ് കേന്ദ്രം ഈയിനത്തില്‍ ചിലവഴിക്കുന്നത്. കേരളത്തിലെ മത്സ്യബന്ധന മേഖലയ്‌ക്കായി ഇത്ര വലിയ പരിഷ്‌ക്കരണവും വികസന പദ്ധതികളും പ്രഖ്യാപിച്ച ഏതെങ്കിലും സര്‍ക്കാര്‍ ഉണ്ടായിട്ടുണ്ടോ എന്നതു സംശയമാണ്. മത്സ്യത്തൊഴിലാളി സമൂഹം ഇതു തിരിച്ചറിയേണ്ടിയിരിക്കുന്നു. കേരളത്തിന്റെ ടൂറിസം മേഖലയിലും വലിയ വികസന പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ സഹായത്തോടെ നടന്നുകൊണ്ടിരിക്കുന്നു. ദേശീയപാതാ വികസനം, വ്യാവസായിക സ്മാര്‍ട്ട് സിറ്റി, മത്സ്യബന്ധന മേഖലയിലെ പദ്ധതികള്‍, ടൂറിസം രംഗത്തെ വികസന പദ്ധതികള്‍ എന്നിവ കേരളത്തിന്റെ സമഗ്ര വികസനത്തിന് സഹായിക്കുന്നവയാണ്. രാജ്യത്തിന്റെ വികസന മാപ്പില്‍ കേരളം ഇടംപിടിക്കുമ്പോള്‍ അതിനോട് പുറം തിരിഞ്ഞുനില്‍ക്കാതെ മുന്നോട്ട് പോകേണ്ട ചുമതല സംസ്ഥാന സര്‍ക്കാരിനുണ്ട്. അതവര്‍ ചെയ്യുമെന്ന് പ്രതീക്ഷിക്കാം. കേന്ദ്രപദ്ധതികളുടെ നിര്‍വഹണത്തില്‍ കാലതാമസം വരുത്തിയാല്‍ അതിനെ ചോദ്യംചെയ്യേണ്ട കടമ കേരളത്തിലെ ജനങ്ങളും നിര്‍വഹിക്കേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: