Categories: Kerala

ആര്‍ എസ് എസ്: ഒ കെ.മോഹന്‍ ദേശീയ ചുമതലയിലേക്ക്; എം.രാധാകൃഷ്ണന്‍ ക്ഷേത്ര കാര്യവാഹ്, പി.എന്‍.ഹരികൃഷ്ണകുമാര്‍ ക്ഷേത്ര പ്രചാരക്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

നാഗ്പൂര്‍: കേരളത്തില്‍നിന്നുള്ള ഒ.കെ. മോഹനന്‍ ആര്‍ എസ് എസ് അഖിലഭാരതീയ സഹ ശാരീരിക് പ്രമുഖ് എന്ന ചുമതലയില്‍ നിയോഗിക്കപ്പെട്ടു.
തമിഴ്‌നാടും കേരളവുമടങ്ങുന്ന ദക്ഷിണക്ഷേത്രത്തിന്റെ പ്രചാരകായി പി.എന്‍. ഹരികൃഷ്ണകുമാറും കാര്യവാഹായി എം. രാധാകൃഷ്ണനും പ്രവര്‍ത്തിക്കും. ഹരികൃഷ്ണകുമാര്‍ നിലവില്‍ ക്ഷേത്ര സഹസമ്പര്‍ക്ക പ്രമുഖും രാധാകൃഷ്ണന്‍ സഹകാര്യവാഹുമായിരുന്നു.നിലവില്‍ ക്ഷേത്രപ്രചാരകായിരന്നഎ.സെന്തില്‍കുമാര്‍ അഖിലഭാരതീയ സഹസേവാപ്രമുഖായി.ക്ഷേത്രകാര്യവാഹായിരുന്ന എസ്. രാജേന്ദ്രന്‍ ക്ഷേത്രീയ സദസ്യനാകും.അസമില്‍ തേജ്പൂര്‍ വിഭാഗ് പ്രചാരകായിരുന്ന മലയാളിയായ ജി.കണ്ണന്‍ ത്രിപുര പ്രാന്തസഹപ്രചാരകായി പ്രവര്‍ത്തിക്കും

പ്രവര്‍ത്തനം വികേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി കേരളം ദക്ഷിണ, ഉത്തരപ്രാന്തങ്ങളായി പ്രവര്‍ത്തിക്കാനും നാഗ്പൂര്‍ രേശിംഭാഗിലെ അഖില ഭാരതീയ പ്രതിനിധിസഭയില്‍ തീരുമാനിച്ചു.തിരുവനന്തപുരം മുതല്‍ എറണാകുളം ഉള്‍പ്പെടുന്ന ജില്ലകളാണ് ദക്ഷിണ കേരള പ്രാന്തം. തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് ഉള്‍പ്പെടുന്ന ജില്ലകള്‍ ഉത്തര കേരള പ്രാന്തമായും പ്രവര്‍ത്തിക്കും. തിരുവനന്തപുരം, കൊല്ലം, ശബരിഗിരി, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ആറ് വിഭാഗുകള്‍ പുതിയതായി രൂപീകരിച്ച ദക്ഷിണകേരളത്തിന്റെയും തൃശ്ശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ വിഭാഗുകള്‍ ഉത്തരകേരളത്തിന്റെയും ഭാഗമാകും. ഇരുപത് സംഘജില്ലകള്‍ ദക്ഷിണപ്രാന്തത്തിലും പതിനേഴ് സംഘജില്ലകള്‍ ഉത്തര പ്രാന്തത്തിലും പെടും. ആര്‍എസ്എസ് പ്രവര്‍ത്തനത്തിന്റെ തുടക്കം മുതല്‍ കേരളം മദിരാശി പ്രാന്തത്തിന്റെ ഭാഗമായിരുന്നു. 1964ലാണ് കേരള പ്രാന്തം രൂപീകരിക്കുന്നത്. കാസര്‍കോട് ജില്ലയിലെ ചന്ദ്രഗിരിപ്പുഴയ്‌ക്ക് തെക്കോട്ട് തിരുവനന്തപുരം റവന്യൂജില്ല വരെയാണ് കേരളപ്രാന്തത്തിന്റെ ഭാഗമായിരുന്നത്. കഴിഞ്ഞ വര്‍ഷമാണ് കാസര്‍കോട് ജില്ല പൂര്‍ണമായും കേരള പ്രാന്തത്തിന്റെ ഭാഗമായത്.

പ്രൊഫ. എസ്. രമേശന്‍, ടി.വി പ്രസാദ് ബാബു,എസ്.സുദര്‍ശന്‍

 

അഡ്വ.കെ.കെ. ബാലറാം, പി.എന്‍. ഈശ്വരന്‍ , എ. വിനോദ്.

പുതിയ ചുമതലക്കാരെയും പ്രതിനിധിസഭയില്‍ സര്‍കാര്യവാഹ് ദത്താത്രേയ ഹൊസ ബാളെ പ്രഖ്യാപിച്ചു.ദക്ഷിണ കേരള പ്രാന്ത സംഘചാലക് പ്രൊഫ. എസ്. രമേശന്‍ , പ്രാന്ത പ്രചാരക് എസ്.സുദര്‍ശനന്‍, സഹ പ്രാന്തപ്രചാരക് കെ പ്രശാന്ത്, പ്രാന്ത കാര്യവാഹ് ടി.വി പ്രസാദ് ബാബു, പ്രാന്തസഹകാര്യവാഹ് കെ.ബി. ശ്രീകുമാര്‍ എന്നിവരായിരിക്കും

അഡ്വ.കെ.കെ. ബാലറാമാണ് ഉത്തരകേരള പ്രാന്ത സംഘചാലക്. പ്രാന്തപ്രചാരക് എ. വിനോദ്, സഹ പ്രാന്തപ്രചാരക്. വി. അനീഷ്, പ്രാന്തകാര്യവാഹ് പി.എന്‍. ഈശ്വരന്‍ , പ്രാന്ത സഹകാര്യവാഹ്.പി.പി. സുരേഷ് ബാബു എന്നിവരാണ് മറ്റു ചുമതലക്കാര്‍. കേരള പ്രാന്തത്തിന്റെ സഹകാര്യഹായിരുന്ന കെ.പി. രാധാകൃഷ്ണന്‍ ഉത്തര, ദക്ഷിണ പ്രാന്തങ്ങളുടെ ബൗദ്ധിക് പ്രമുഖായി പ്രവര്‍ത്തിക്കും.

Recent Posts