Categories: Kerala

ഭാരത് അരി വിതരണം; ഇന്ന് ഒറ്റപ്പാലത്ത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാലക്കാട്: ഭാരത് അരി വിതരണം ഇന്ന് ഒറ്റപ്പാലത്ത്. ഇന്നലെ പാലക്കാട് നഗരത്തിൽ അരി വിതരണം നടന്നിരുന്നു. 1,000-ഓളം പേരാണ് പാലക്കാട് ഭാരത് അരി വാങ്ങിയത്. ആദ്യ ഘട്ടത്തിൽ തൃശൂർ ജില്ലയിലാണ് ഭാരത് അരി വിതരണം നടത്തിയത്.

പൊതുജനങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ഇത് സംബന്ധിച്ച് ലഭിച്ചത്. കേന്ദ്രസർക്കാർ പദ്ധതിയാണിത്. ഇതുവരെയുള്ള വിതരണത്തിൽ നിരവധി ആളുകളാണ് അരി വാങ്ങിയത്. വരും ദിവസങ്ങളിൽ ഇത് കൂടുതൽ ഇടങ്ങളിലെത്തും.

Recent Posts