Categories: Kerala

പുതുപ്പള്ളിയില്‍ രേഖപ്പെടുത്തിയത് 400 നിഷേധ വോട്ടുകള്‍

ഒരു സ്ഥാനാര്‍ഥിക്കും വോട്ട് ചെയ്യാന്‍ താത്പര്യമില്ലാത്തവര്‍ക്ക് വേണ്ടിയാണ് നോട്ട.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോട്ടയം: യുഡിഎഫിനായി ചാണ്ടി ഉമ്മന്‍ മികച്ച വിജയം നേടിയ പുതുപ്പള്ളിയില്‍ നിഷേധ വോട്ടുകളായി രേഖപ്പെടുത്തിയത് 400 വോട്ടുകള്‍.ഒരു സ്ഥാനാര്‍ഥിക്കും വോട്ട് ചെയ്യാന്‍ താത്പര്യമില്ലാത്തവര്‍ക്ക് വേണ്ടിയാണ് നോട്ട.

വോട്ടിംഗ് മെഷീനില്‍ ‘ഇവരില്‍ ആരും അല്ല’ എന്നായിരിക്കും നോട്ട ബട്ടണില്‍ രേഖപ്പെടുത്തുക.സ്ഥാനാര്‍ഥികളുടെ പേരുകള്‍ക്ക് ശേഷം അവസാനത്തെ ബട്ടണായിരിക്കും നോട്ട.

ഏതെങ്കിലും മണ്ഡലത്തില്‍ നോട്ടയ്‌ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ രണ്ടാം സ്ഥാനത്ത് എത്തുന്ന സ്ഥാനാര്‍ഥിയാകും വിജയിക്കുക. അടുത്ത തെരഞ്ഞെടുപ്പില്‍ മികച്ച സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാന്‍ പ്രമുഖ രാഷട്രീയ പാര്‍ട്ടികളെ പ്രേരിപ്പിക്കും എന്നതാണ് നിഷേധ വോട്ട് കൊണ്ട് ലക്ഷ്യമിടുന്നത്.