Categories: VicharamMain Article

സരള സംസ്‌കൃതം ജയിക്കട്ടെ; വിശ്വം ശ്രേഷ്ഠമാകട്ടെ

Published by

സംസ്‌കൃതഭാഷതങ്ങളുടെ വിചാരങ്ങളെയും വളര്‍ച്ചയും മറ്റും എത്രമാത്രം ആധികാരികമായി സഹായിക്കുന്നുണ്ട് എന്നത് ജനങ്ങള്‍ക്കറിയാത്ത വിഷയമാണ്. സംസ്‌കൃത ഭാഷാസാഹിത്യം ഈരാഷ്‌ട്രസംബന്ധി മാത്രമാണെങ്കില്‍ കൂടി അവയുടെ ഉദ്ദേശവും വിനിമയവും ലോകം മുഴുവന്‍ വ്യാപിച്ചവയാണ്. അതുകൊണ്ടുതന്നെ ഒരുപ്രത്യേക ജീവിതരീതിയുടെ അനുയായികളല്ലാത്തവര്‍ പോലും സംസ്‌കൃത ഭാഷയാല്‍ സ്വാധീനിക്കപ്പെടുന്നുണ്ട്’. ഇന്ത്യന്‍ പ്രസിഡണ്ടായിരുന്ന ഡോ. സര്‍വ്വേപ്പിള്ളി രാധാകൃഷ്ണന്റേതാണി വാക്കുകള്‍. ഓഗസ്റ്റ് 30 ശ്രാവണ പൂര്‍ണിമ സംസ്‌കൃതദിനമാണ്. സംസ്‌കൃത പ്രേമികള്‍ ഓഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 2 വരെസംസ്‌കൃത സപ്താഹമായി ആഘോഷിക്കുന്നു.
പ്രാചീനകാലം മുതല്‍ ഭാരതീയസംസ്‌കാരം അനസ്യൂതം പ്രവഹിക്കുന്നു. ഭാരതീയതയുടെ നിത്യ- നൈമിത്തിക പ്രവര്‍ത്തനങ്ങളെ ബലപ്പെടുത്തുന്നത് ഈസംസ്‌കാരമാണ്. അതിന്റെ പ്രമുഖമായ ഭാരവാഹിക സംസ്‌കൃതഭാഷതന്നെയാണ്. ‘ഭാരതതസ്യദ്വേ പ്രതിഷ്‌ഠേ സംസ്‌കൃതം സംസ്‌കൃതിസ്ഥഥാ’, ‘സംസ്‌കൃതംസംസ്‌കൃതാശ്രിതാ’ എന്നും മറ്റുമുള്ള ചൊല്ലുകള്‍ സൂചിപ്പിക്കുന്നതും മറ്റൊന്നല്ല.
ലോകം മുഴുവന്‍ വളര്‍ന്നു വികസിച്ച വിദ്യാഭ്യാസ രംഗത്തപൊതുവായി വിലയിരുത്തിയാല്‍ മനസ്സിലാക്കാനാവുന്ന കാര്യംഒരിക്കലും പഠിപ്പിക്കുന്ന വിഷയങ്ങളോ തന്ത്രരീതികളോ സമാനമായിരുന്നില്ല എന്നതായിരിക്കും. കാലാനുസൃതം അത് മാറുന്നുണ്ട്. സംസ്‌കൃത പഠനത്തില്‍ സൂത്രങ്ങളും ഭാഷ്യങ്ങളും വാര്‍ത്തികങ്ങളും സംഗ്രഹങ്ങളും വ്യാഖ്യാനങ്ങളും വ്യാഖ്യാനങ്ങള്‍ക്ക് വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്. ഇങ്ങനെ കാലത്തിനനുസ്സരിച്ച് സംസ്‌കൃത വിദ്യാഭ്യാസരംഗത്ത് ഒട്ടേറെമാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. പദ്യം, ഗദ്യം മുതലാവ പഠിപ്പിക്കാനും പദ്ധതികള്‍ ആവിഷ്‌കരിച്ചു. മാത്രമല്ല ശാസ്ത്ര വിഷയങ്ങളിലേക്ക് പ്രവേശിക്കുന്നതിനു മുന്‍പ് ലക്ഷ്യ ഭാഷ പരിശീലനത്തിനായി വിവിധരീതികളുമുണ്ടായി.

സംസ്‌കൃതം ഭാരതീയ തത്വ വിചാരങ്ങളുടെ അടിത്തറ
സാര്‍വ്വലൗകികമായ ഏതുവിചാരങ്ങളെയും സംബന്ധിച്ച് സംവദിച്ചിട്ടുണ്ട് സംസ്‌കൃതഭാഷ. ഈ അടിത്തറ ഭാഷയിലും വിഷയങ്ങളുടെ മനസ്സിലാവല്‍ എന്നസ്വാഭാവിക പ്രക്രിയയിലും അവയുടെ അവതരണത്തിലും സ്വാധീനിക്കുന്നുണ്ട്. പോഷിപ്പിക്കുന്നുമുണ്ട്. അതുകൊണ്ടു തന്നെയാണ് വിവിധ വിഷയങ്ങള്‍ ഈഭാഷയില്‍ അവതരിപ്പിച്ചിട്ടുള്ളത്. ഇത്തരം ശാസ്ത്ര-കാവ്യവിഷയങ്ങളുടെ പഠന-പാഠനരീതി കാലത്തിനനുസരിച്ച് യോജിച്ച സംസ്‌കൃത മാധ്യമത്തില്‍ തന്നെയായിരുന്നുതാനും. ഈ ഘട്ടത്തില്‍ ‘ഈഭാഷ ദൂരൂഹമാണ്, കഠിനമാണ്, പ്രൗഢരും വിദ്വാന്മാരും മാത്രം മനസ്സിലാക്കുന്നു’ എന്ന്പ്രചരിപ്പിച്ച ഇംഗ്ലീഷ്ഭരണകൂടം ‘ഈഭാഷ പഠിക്കുന്നത് പിന്നാക്കം നടക്കലാണ്, പുരോഗതിയുണ്ടാവില്ല, യാതൊരു പ്രസക്തിയോ ആനുകൂല്യമോ ഈ ഭാഷയിലില്ല’ എന്നും മറ്റും ആരോപിച്ച് തെറ്റിധരിപ്പിക്കാനാരംഭിച്ചു. ബോധ പൂര്‍വ്വമായ തെറ്റിധാരണയാണിത്. ഈനാടിന്റെ മൂലവിചാരങ്ങള്‍ അതേരീതിയില്‍ മനസ്സിലാക്കാനിട വരാതിരിക്കണം എന്നകുബുദ്ധിയാണിവിടെ പ്രവര്‍ത്തിച്ചത്. പരസ്പരം നമസ്‌തെ പറയുന്നതുംതുളസിയെ വന്ദിക്കുന്നതും സാഷ്ടാംഗം നമ:സ്‌ക്കരിക്കുന്നതും പഴഞ്ചനായി പഠിപ്പിക്കപ്പെട്ടു. ഈ പാഠന രീതീപരിവര്‍ത്തനം ഈഭാഷയെ പൊതു സമൂഹത്തില്‍നിന്നും വിദ്യാകേന്ദ്രങ്ങളില്‍നിന്നും അകറ്റി.
ഇംഗ്ലീഷ് പോലെ പ്രസിദ്ധങ്ങളായ ഭാഷകള്‍ പിന്നീടും അതത് മാധ്യമത്തില്‍ തന്നെ പഠിപ്പിച്ചു. അതുകൊണ്ടു തന്നെ എല്ലാ രംഗത്തും ഇംഗ്ലീഷ് (ചൈനീസ്-ജപ്പാന്‍-ഫ്രഞ്ച്-റഷ്യന്‍തുടങ്ങിഭാഷകളും) ദൈനംദിന ഭാവങ്ങളെ സംവേദനം ചെയ്തു പോന്നു. സ്വാതന്ത്ര്യത്തിനു ശേഷം ഭാരതീയ ഭാഷകളില്‍ ഹിന്ദി-തമിഴ് ഭാഷകള്‍ക്കൊന്നും വിശ്വവ്യാപകത്വം ഉണ്ടായില്ലെങ്കിലും വ്യാവഹാരിക നിലയില്‍ സര്‍ക്കാര്‍ ഓഫീസുകളിലും വിദ്യാലയ -കൃഷി-വാണിജ്യരംഗത്തും ആശുപത്രികളിലും നിലനിന്നു.

സംസ്‌കൃതഭാഷയുടെസ്ഥിതി
സ്വാതന്ത്ര്യത്തിനുശേഷം സ്ഥിതി മറിച്ചായി. എല്ലാ ഭാരതീയഭാഷകളും അതത് മാധ്യമത്തില്‍ പഠിപ്പിക്കാന്‍ തുടങ്ങിയപ്പോഴുംസംസ്‌കൃതം വ്യാകരണാനുവാദ പദ്ധതിയിലൂടെ പഠിപ്പിച്ചുപോന്നു. ‘പ്രൗഢ സംസ്‌കൃത പ്രയോഗമാണ് സംസ്‌കൃതത്തിന്റെ ഗുരുത്വം’ എന്ന് പൊതുസമൂഹം വിലയിരുത്തി. വര്‍ഗീയമെന്ന് പറഞ്ഞ് വശംകെടുത്തി. സ്വാതന്ത്ര്യത്തിനു ശേഷമാണിത് വ്യാപകമായി സംഭവിച്ചത്. ഭരണകൂടത്തിന്റെ താല്പര്യവും അതായിരുന്നു. പ്രാദേശിക കവികളും ആക്ഷേപസാഹിത്യകാരന്മാരും ഇതിന് കൂട്ടുകൂടി. സംസ്‌കൃതമാതാവ് സ്വന്തം പ്രാണനില്‍ ശ്വസിച്ചില്ല. ഉറങ്ങിയില്ല. സ്വപ്‌നം കണ്ടില്ല. ഉണരുമ്പോള്‍ ആ വൈകാരിക ചിന്തകളോടെ മിഴിതുറന്നില്ല. ഒട്ടൊക്കെ ഇവിടെഈഭാഷാപ്രവര്‍ത്തകരും മുന്നാക്കം വരാന്‍ മടിച്ചിട്ടുണ്ടാവും. അപ്പോഴൊക്കെ അധിക്ഷേപിച്ച് പിന്നാക്കം വലിക്കുന്ന ശക്തികള്‍ക്കായിരുന്നു ജയം.

സരളമാനക സംസ്‌കൃതം
1991-92 കാലത്ത് നടന്ന രണ്ടനുഭവങ്ങള്‍ ഇവിടെ കുറിക്കാം. ഈലേഖകനും ഇപ്പോള്‍ ഉജൈനി മഹര്‍ഷിപാണിനി സംസ്‌കൃത- വൈദിക യൂണിവേഴ്‌സിറ്റി വൈസ്ചാന്‍സലറുമായ ഡോ. സി.ജി. വിജയകുമാറുമൊപ്പം കോട്ടയം കുമാരനെല്ലൂര്‍ ഗ്രാമത്തില്‍സംസ്‌കൃത സംഭാഷണ ക്ലാസ്സ് സംഘടിപ്പിക്കുന്ന കാലം. ശിബിര സംയോജകന്‍ ഏതാണ്ട് 65 വയസ്സുള്ള വ്യക്തിയായിരുന്നു. എവിടെ പോകുമ്പോഴും അദ്ദേഹം ഞങ്ങളെ അനുഗമിക്കും. ക്ലാസ്സിലും വിശാലമായ കുളിക്കടവിലും മറ്റും മറ്റും. എന്താണിങ്ങനെഎന്ന് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി-”നിങ്ങള്‍പറയുന്നസംസ്‌കൃതഭാഷ എല്ലാം എനിക്ക് മനസ്സിലാവുന്നുണ്ട്….മാത്രമല്ല! നിങ്ങളെ കണ്ടുനടക്കുമ്പോള്‍ മനസ്സില്‍ ചീത്തവിചാരങ്ങളൊന്നുംവരില്ലെടോ ….അതാ.”
മറ്റൊന്ന് അതേവര്‍ഷം നടന്ന പയ്യന്നൂര്‍ സംസ്‌കൃതമഹാവിദ്യാലയത്തിന്റെ വാര്‍ഷിക സമ്മേളനത്തില്‍ ശ്രി.സി.ജി.വിജയകുമാറിന്റെ സംസ്‌കൃത പ്രസംഗം കഴിഞ്ഞ വേദിയില്‍ നിന്ന് എഴുനേറ്റ് അദ്ദേഹത്തെ ആശ്ലേഷിച്ച് വികാരഭരിതനായി പണ്ഡിതരത്‌നം ഒ.കെ.മുന്‍ഷി ‘ഗംഭീരമായി! ഞാന്‍ എന്റെ ജീവിതത്തില്‍ ഇത്തരം ഒരുസംസ്‌കൃത പ്രസംഗം കേട്ടിട്ടേ ഇല്ല’ എന്നുപറഞ്ഞ വാക്കുകളാണ്. ഇതേരീതിയില്‍ 1980 കളുടെ ആദ്യകാലത്ത് തിരുവനന്തപുരം സംസ്‌കൃതമഹാവിദ്യാലത്തില്‍ നടന്ന കാശിപണ്ഡിതരും മറ്റു ശേഷ്ഠരും പങ്കെടുത്ത വേദിയില്‍ സംസ്‌കൃതത്തില്‍സ്വാഗത പ്രസംഗം ചെയ്ത അനുഭവം രാഷ്‌ട്രപതിപുരസ്‌കാരംനേടിയ പണ്ഡിത രത്‌നം ഡോ. ജി.ഗംഗാധരന്‍നായരും പങ്കുവച്ചിട്ടുണ്ട്.

ഭാഷയൊന്ന്, രീതി രണ്ട്
എല്ലാ ഭാഷകള്‍ക്കും രണ്ടുരീതികളുണ്ട് അഥവ കാഴ്ചകളുണ്ട്. ഒന്ന് സരളം, മറ്റൊന്ന് പ്രൗഢം. വ്യവഹാരത്തിലും സംഭാഷണത്തിലും മറ്റും ഭാഷസരളമാവണം. കാവ്യ- ശാസ്ത്രങ്ങളില്‍ മറിച്ചും. ഇതിനു രണ്ടിനും ഉദാഹരങ്ങള്‍ ഏറെ ഉണ്ട്. ‘പ്രൗഢമാണ് മഹത്തായത്’ എന്നചിന്ത ഭാഷയെ കൂടുതല്‍ പൊതു സമൂഹത്തില്‍നിന്ന് അകറ്റി നിര്‍ത്തി.

സംസ്‌കൃതദിനത്തിന്റെ കരുതലെന്താവണം
ജനങ്ങളുടെ ഇടയില്‍ സംസ്‌കൃതം സരളമാണ്, സ്വീകാര്യമാണ് എന്ന ഭാവം നിര്‍മ്മിക്കണം. ഗുരുനാഥന്‍ പുന്നശ്ശേരി നീലകണ്ഠശര്‍മ്മ പറഞ്ഞതുപോലെ സംസ്‌കൃതജ്ഞര്‍ ഒത്തുചേരുമ്പോള്‍ സംസ്‌കൃതം പറയണം. എന്‍.വി. കൃഷ്ണവാര്യര്‍ ആഗ്രഹച്ചതുപോലെ വിദ്യാലയങ്ങളിലേയും മഹാവിദ്യാലയങ്ങളിലേയും അധ്യാപകര്‍ സ്വയം പ്രേരിതരും നിരന്തരം അറിവ് സമ്പാദിക്കുന്നവരില്‍ തല്പരരുമാവണം. ഡോ. എ.പി.ജെ.അബ്ദുള്‍കലാംഒരുവിദേശ സര്‍വ്വകലാശാലയിലെ കാഴ്ച ഇങ്ങനെ പറയുകയുണ്ടായി ‘ഇവിടെ കോളജ് പ്രൊഫസര്‍മാര്‍ ശാസ്ത്രവിഷയങ്ങള്‍പറയാന്‍ ചിലനിശ്ചിത ദിനങ്ങള്‍ പ്രാഥമിക-ഹൈസ്‌കൂള്‍-ഹയര്‍സെക്കന്ററി വിദ്യാലയങ്ങള്‍ സന്ദര്‍ശിക്കുമത്രെ. അനുകരണീയമാണിത് എന്ന്. സംസ്‌കൃതം ഭാരതത്തിന്റെ മുഴുവന്‍ വ്യവഹാരഭാഷയാവണം, എല്ലാ വിദ്യാലയങ്ങളിലും സംസ്‌കൃതം നിര്‍ബ്ബന്ധിത വിഷയമാവണം എന്നതൊന്നും പെട്ടെന്ന് സാധിക്കുന്നവിഷയമല്ല. പക്ഷെ സരള സംസ്‌കൃത്തിലൂടെ ഭാരതീയവിജ്ഞാനത്തിനു വേണ്ടത്രപ്രാധാന്യം ലഭിച്ചേമതിയാവൂ.
ഡോ.കെ.എം. മുന്‍ഷി പറയുന്നതിതാണ് ‘സാധാരണ ഒരു അവലോകനത്തിന് പുറത്തേക്ക് ആരെങ്കിലും പ്രവേശിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍ അവരെ ബോധ്യപ്പെടുത്തേണ്ട ഒന്നുണ്ട്. ഭാരതത്തിന് അതിന്റെ അന്തരാത്മാവ് നഷ്ടപ്പെട്ടാല്‍ ഇപ്പോള്‍കിട്ടിയ, അനുഭവിക്കുന്ന സ്വാതന്ത്ര്യം കൊണ്ട് യാതൊരു അര്‍ത്ഥവുമില്ല. ഭാരതത്തിന്റെ തനതു ശക്തിയുടെ പ്രാഥമിക ഉറവ അവള്‍ ഉപേക്ഷിക്കുന്ന പക്ഷം നമ്മുടെ നിലനില്പു തന്നെ നഷ്ടപ്രായമാകുമെന്നുതീര്‍ച്ച.’

ഇതാവണം ദേശീയ വിദ്യാഭ്യാസത്തിന്റെ ഗുണപാഠം
മഹര്‍ഷി അരവിന്ദന്‍ നൂറിലധികം വര്‍ഷങ്ങള്‍ക്കുമുന്‍പു പറഞ്ഞതും ഏറെപ്രസക്തം .’സംസ്‌കൃതം പോലുള്ള ഒരുഭാഷ ഏറ്റവും സ്വാഭാവികമായ രീതിയില്‍ എങ്ങനെ പഠിക്കാമോ അങ്ങനെ പഠിക്കാവുന്നതാണ്. മനസ്സിന് കാര്യപ്രാപ്തിയും ഉത്സാഹവും തോന്നുംപടിയാവണമതും. ഏതെങ്കിലും പ്രാചീനകാല ശിക്ഷണ സമ്പ്രദായത്തില്‍ നമ്മള്‍കടിച്ചു തൂങ്ങണമെന്നില്ല. പ്രധാന ചോദ്യം മറ്റൊന്നാണ്. സംസ്‌കൃതവും മറ്റ് ഇന്ത്യന്‍ ഭാഷകളുംപഠിച്ച്, അത് നമ്മള്‍ ഉപയോഗിച്ച്, നമ്മുടെ സംസ്‌കാരത്തിന്റെഹൃദയത്തിന്റെ ആപ്തതയേറിയ തുടിപ്പുകള്‍ ഗ്രഹിക്കുകയും ഇന്നും സജീവമായ നമ്മുടെ ഭൂതകാലത്തിന്റെ ഇനിയും രൂപംകൊള്ളാനിരിക്കുന്ന ശക്തിയായ ഭാവിയുടെയും അവിഘ്‌നമായ തുടര്‍ച്ചയെ-നൈനന്തര്യത്തെ- സാക്ഷാത്ക്കരിക്കുകയും ചെയ്യുന്നത്എങ്ങനെയാണ്? ഇതാണ്ചിന്തിക്കേണ്ടത്.
ഇംഗ്ലീഷ് പോലുള്ള ഒരു വിദേശഭാഷ പഠിക്കുകയും ഉപയോഗിക്കുകയും ചെയ്ത് മറ്റുരാജ്യങ്ങളുടെ ആശയം, ചരിത്രം, സംസ്‌കാരം എന്നിവ പഠിച്ച് നമുക്കു ചുറ്റുമുള്ള രാജ്യങ്ങളുമായി ശരിയായ ബന്ധം സ്ഥാപിക്കാന്‍ എങ്ങനെ കഴിയും എന്നതും ചിന്തിക്കേണ്ടതാണ്. ശരിയായ േദശീയ വിദ്യാഭ്യാസത്തിന്റെ ഉദ്ദേശ്യവും തത്വവും ഇതാണ്. തീര്‍ച്ചയായും ആധുനിക കാലത്തെസത്യത്തെയും വിജ്ഞാനത്തെയും തിരസ്‌ക്കരിക്കുകയല്ല വേണ്ടത്. നമ്മുടെ സ്വന്തം ഉണ്മയില്‍ തന്നെ അടിസ്ഥാനമുറപ്പിക്കുക …. നമ്മുടെമനസ്സില്‍, ആത്മാവില്‍, എന്നതാണാവശ്യം.’

അധ്യാപകരോടുള്ള ജീ.വിശ്വനാഥശര്‍മ്മയുടെ പ്രവചനം
അധ്യാപകദിനവും അടുത്താണ് എന്ന് മനസ്സിരുത്തി പണ്ഡിത രത്‌നം ജീ. വിശ്വനാഥശര്‍മ്മയുടെ ഈ ഉപദേശം മനനംചെയ്യാം. ‘എല്ലാവിഷയങ്ങള്‍ക്കും സാമാന്യമായ ശിക്ഷാ സമ്പ്രദായംവളര്‍ന്നുവന്നിട്ടുണ്ടെങ്കിലും അതേതു പരിതസ്ഥിതിക്കും യോജിച്ചതും കുറ്റമറ്റതുമാണെന്നു അവകാശപ്പെട്ടുകൂട. ആ പൊതുതത്വങ്ങളില്‍ വിഷയ സ്വഭാവമനുസരിച്ച് നീക്കുപോക്കുകള്‍ വേണ്ടിവരും. ഒരേ വിഷയത്തില്‍ ചേരുന്ന പാഠനരീതി ഓരോക്ലാസ്സിലുംക്രമഭേദത്തോടെ വിനിയോഗിക്കേണ്ടതായും വരും. പാത്രമനുസരിച്ച് രീതിയില്‍ മാറ്റം വരുത്താനുള്ള തന്റേടം ശിക്ഷകുന്നുണ്ടായിരിക്കണം. അധികാരി, സമയം, സന്ദര്‍ഭം തുടങ്ങിയ ഘടകങ്ങള്‍അധ്യാപന രീതിയെ യഥാവസരം സ്വാധീനിക്കുന്നുണ്ട്. സര്‍വോപരി അദ്ധ്യാപകന്റെ സമഗ്രമായ വ്യക്തിത്വമാണ് ഏതുരീതിക്കുംരൂപവും ജീവനും നല്കുന്നത്. ഇന്നതെന്നു നിര്‍വ്വചിക്കാന്‍ വയ്യാത്ത സങ്കലിത രീതിയായിരിക്കും ചിലപ്പോള്‍ ഒരുപ്രഗത്ഭനായ അദ്ധ്യാപകന്‍ അവലംബിക്കുക. ആരീതി ശാസ്ത്രീയമോ അംഗീകൃതമോ ആണെന്നും അല്ലെന്നും വരാം. ബാലന്മാര്‍ വിഷയഗ്രഹണം എളുപ്പമാക്കിത്തീര്‍ക്കുന്ന ഏതുരീതിയും ഉപായവും സ്വാഗതാര്‍ഹമായി ആചാര്യന്മാര്‍ കരുതിപോന്നിരുന്നു. പഠിപ്പിക്കുന്നരീതി ഏത് എന്നതിനേക്കാള്‍ കുട്ടികള്‍ക്ക് വിഷയം മനസ്സിലാകുന്നുണ്ടോ എന്നതാണു പ്രധാനം. രീതിയും ക്രമവുമില്ലാതെ പഠിപ്പിച്ചാലും ശിഷ്യരില്‍ ചിലര്‍ക്ക് വിഷയം ഗ്രഹിക്കുവാന്‍കഴിഞ്ഞേക്കാം. അതു ചില അദ്ധ്യാപകന്മാരുടെ കഴിവാണെന്നുകരുതിയാല്‍മതി. ഏതുതരത്തില്‍ പ്രതിപാദിച്ചാല്‍ ശിഷ്യര്‍ക്കുമനസ്സിലാകുമോ ആ രീതിസാധൂകരിക്കത്തക്കതുതന്നെ.’
അവസാനമായി മൈസൂര്‍ (ജയ്‌പ്പൂര്‍, ഹൈദ്രാബാദ്) ദിവാനായിരുന്ന സര്‍മിര്‍ജാ ഇസ്‌മൈയില്‍ പറഞ്ഞത് ഓര്‍മ്മിച്ചാല്‍ അനുസരിച്ചാല്‍ ഈ ദിനാചരണംസാര്‍ത്ഥകമാവും. ‘സംസ്‌കൃതംസാധാരണ ജനസമൂഹത്തിന്റെ ദൈനംദിന ജീവിതത്തില്‍ നിന്ന്മാറിയാല്‍ ജീവിതത്തിന്റെ പ്രകാശം നഷ്ടമാവും. ലോകരുടെ മുന്‍പില്‍ നാം സമര്‍പ്പിച്ച നല്ലഗുണങ്ങള്‍, സംസ്‌കാരിക മഹത്വം എന്നിവ മങ്ങിപ്പോവും. അത് ലോകത്തിനു മുന്‍പില്‍ ഭാരതീയരെ ഇകഴ്‌ത്താനിടവരുത്തും’ അതുകൊണ്ട്,

‘വദതുസംസ്‌കൃതം ജയതുവിശ്വം’

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by