Categories: Entertainment

ധനുഷ്-ശേഖര്‍ കമ്മൂല ചിത്രം ഡി51; നായികയായി രശ്മിക മന്ദാന എത്തുന്നു; മറ്റു വിവരങ്ങള്‍ഉടന്‍ തന്നെ പുറത്ത് വിടുമെന്ന് പ്രതീക്ഷ

ശ്രീ വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ സുനില്‍ നാരങ്ങും പുഷ്‌കര്‍ രാം മോഹന്‍ റാവുവും അമിഗോസ് ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സോനാലി നാരങ്ങ് അവതരിപ്പിക്കുന്നു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

നുഷ്  ശേഖര്‍ കമ്മൂല ചിത്രം ഡി51 കുറച്ച് നാളുകള്‍ക്ക് മുന്‍പാണ് അന്നൗന്‍സ് ചെയ്തത്. നാഷണല്‍ അവാര്‍ഡ് നേടിയ ധനുഷും നാഷണല്‍ അവാര്‍ഡ് നേടിയ ശേഖര്‍ കമ്മൂലയും ഒന്നിക്കുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകതയാണ്. ശ്രീ വെങ്കടേശ്വര സിനിമാസിന്റെ ബാനറില്‍ സുനില്‍ നാരങ്ങും പുഷ്‌കര്‍ രാം മോഹന്‍ റാവുവും അമിഗോസ് ക്രിയേഷന്‍സും ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം സോനാലി നാരങ്ങ് അവതരിപ്പിക്കുന്നു.

ചിത്രത്തിന്റെ ഏറ്റവും പ്രധാന അപ്‌ഡേറ്റാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ചിത്രത്തില്‍ രശ്മിക മന്ദാന നായികയായി എത്തുന്നു. ശേഖര്‍ കമ്മൂല , ധനുഷ് എന്നിവരുമായി ഇത് ആദ്യമായിട്ടാണ് രശ്മിക വര്‍ക്ക് ചെയ്യുന്നത്. ധനുഷിനായി ഇതുവരെ കനത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് ശേഖര്‍ കമ്മൂല അവതരിപ്പിക്കുന്നത്. ഒരുപാട് പ്രശസ്തരായ മറ്റ് താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിലെ മറ്റ് താരങ്ങളുടെയും അണിയറപ്രവര്‍ത്തകരുടെയും വിവരങ്ങള്‍ ഉടന്‍ തന്നെ പുറത്ത് വിടും. ശബരിയാണ് പിആര്‍ഒ.