Categories: India

തന്റെ കുടുംബത്തെ രാമനോടും പാണ്ഡവരോടും ഉപമിച്ച് പ്രിയങ്ക ഗാന്ധി

തന്‍റെ കുടുംബത്തിലുള്ളവരെ ശ്രീരാമനോടും പാണ്ഡവരോടും ഉപമിച്ച് പ്രിയങ്ക ഗാന്ധി. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ദല്‍ഹിയില്‍ നടത്തിയ സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: തന്റെ കുടുംബത്തിലുള്ളവരെ ശ്രീരാമനോടും പാണ്ഡവരോടും ഉപമിച്ച് പ്രിയങ്ക ഗാന്ധി. രാഹുല്‍ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് ദല്‍ഹിയില്‍ നടത്തിയ  സമരത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രിയങ്ക ഗാന്ധി.  

കോണ്‍ഗ്രസ് എന്നത് വെറും നെഹ്രു-ഗാന്ധി കുടുംബങ്ങളാണെന്നും ഈ പാര്‍ട്ടിയില്‍ കുടുംബവാഴ്ചയാണെന്നും ഉള്ള വാദങ്ങള്‍ പ്രിയങ്ക തള്ളി. കോണ്‍ഗ്രസില്‍ കുടുംബവാഴ്ചയാണെന്നാണ് വിമര്‍ശനം. “ഞാന്‍ ചോദിക്കട്ടെ ആരാണ് ശ്രീരാമന്‍? അദ്ദേഹം കുടുംബവാഴ്ചയുടെ ആളായിരുന്നില്ലേ? ആരാണ് പാണ്ഡവര്‍? അവരും തങ്ങളുടെ കുടുംബത്തിന്റെ സംസ്കാരം നിലനിര്‍ത്താന്‍ യുദ്ധം ചെയ്തവരല്ലേ.?”- പ്രിയങ്ക ചോദിച്ചു.  

നമ്മുടെ കുടുംബാംഗങ്ങള്‍ രാജ്യത്തെ ജനങ്ങള്‍ക്ക് വേണ്ടി പോരാടിയതില്‍ നമ്മള്‍ ലജ്ജിക്കേണ്ടതുണ്ടോ? രക്തം കൊണ്ടാണ് തന്റെ കുടുംബം രാജ്യത്തെ ജനാധിപത്യത്തെ വളര്‍ത്തിയതെന്നും പ്രിയങ്ക ഗാന്ധി അവകാശപ്പെട്ടു. 

Recent Posts