Categories: Samskriti

ബുദ്ധിതെളിയാന്‍ സാരസ്വതം

ചില ശിശുക്കളില്‍ പിടിവാശിയും ദുര്‍ബുദ്ധിയും വിക്കലും സ്വരം തെളിയായ്കയും കണ്ടു വരാറുണ്ട്. ഇതിനു പ്രതിവിധിയായി താഴെ പറയുന്ന ചൂര്‍ണം വളരെ ഫലപ്രദമാണ്.

ചില ശിശുക്കളില്‍ പിടിവാശിയും ദുര്‍ബുദ്ധിയും വിക്കലും സ്വരം തെളിയായ്കയും കണ്ടു വരാറുണ്ട്. ഇതിനു പ്രതിവിധിയായി താഴെ പറയുന്ന ചൂര്‍ണം വളരെ ഫലപ്രദമാണ്.  

മരുന്ന്: കൊട്ടം, തിപ്പലി, ചുക്ക്, അയമോദകം, പാടക്കിഴങ്ങ്, വെളുത്ത ശംഖുപുഷ്പത്തിന്റെ വേര്, ഇന്തുപ്പ്, അമുക്കുരം, ചെറുജീരകം, കരിംജീരകം ഇവ തുല്യ അളവിലെടുത്ത് ഉണക്കിപ്പൊടിക്കുക. ഇതിന്റെ ആകെ അളവിന്റെ അത്രയും വയമ്പു  പൊടിച്ചെടുക്കുക. ഈ പൊടികളെല്ലാം ഒരുമിച്ചെടുത്ത്  ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ നീരില്‍ പൊടി മൂടത്തക്ക രീതിയില്‍  ഇട്ട്  വെയിലില്‍ വച്ച് വറ്റിക്കുക. വീണ്ടും ബ്രഹ്മി നീരില്‍ ഉണക്കുക.  ഇതേ പ്രക്രിയ മൂന്നു തവണ ആവര്‍ത്തിക്കുക. ഓരോ തവണയും ഉണക്കിയെടുത്ത ശേഷം വീണ്ടും പൊടിക്കുക. ഇങ്ങനെ ഉണക്കിയെടുത്ത പൊടിയില്‍ നിന്ന് മൂന്നുവിരല്‍ കൂട്ടി ഒരു നുള്ളു പൊടി തേനും നെയ്യും ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും കഴിക്കുക. ബ്രഹ്മാവിനാല്‍ നിര്‍മ്മിക്കപ്പെട്ടതാണെന്ന് ഈ ചൂര്‍ണമെന്നാണ് വിശ്വാസം. സാരസ്വത ചൂര്‍ണമെന്ന് അറിയപ്പെടുന്ന ഈ പൊടി സേവിച്ചാല്‍ ചിന്താശക്തിയും ഓര്‍മശക്തിയും കൂടും. അക്ഷര സ്ഫുടതയുണ്ടാകും. പാഠഭാഗങ്ങള്‍ പെട്ടെന്ന് മനഃപാഠമാക്കാനുള്ള കഴിവുണ്ടാകും. അതിനാലാണ് ചൂര്‍ണത്തിന് വിദ്യാദേവതയുടെ പേരു വന്നത്.  

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക
Tags: ayurveda