കാനന ക്ഷേത്രമായ ശബരിമലയില്‍ സൗകര്യങ്ങളും സാഹചര്യങ്ങളുമെല്ലാം കാനനരീതിയില്‍ തന്നെയാണ്. ഏത് ഭക്തനും ആഗ്രഹിക്കുന്നതും അതു തന്നെയാണ്.
ശബരിമലയില്‍ സന്നിധാനം വരെയുള്ള ക്ഷേത്രനടകളില്‍ നിന്ന് ഭക്തര്‍ക്ക് പ്രസാദം ലഭിക്കുന്നത് ഒരിനം കാട്ടിലയിലാണ്. റാക്കില എന്നാണ് ഇലയുടെ പേര്. പ്രകൃതിദത്തമായ ഗുണങ്ങള്‍ ഉള്ള ഇല ശബരിമലയിലെ കൊടും വനത്തില്‍ നിന്നാണ് ശേഖരിക്കുന്നത്. പൊന്നമ്പലമേടിന് അടുത്തുള്ള കാക്കത്തോട് എന്ന സ്ഥലത്താണ് ഇത് കൂടുതലായി ഉള്ളത്. ജലാശയത്തിന് സമീപം വളരുന്ന ഈ ചെടിക്ക് അഞ്ച് അടി വരെ പൊക്കമുണ്ടാകും. ഒരിനം വാഴച്ചെടി പോലെയാണ്.
ഇതിന് കായ് വന്ന് പൂവിട്ടു കഴിഞ്ഞാല്‍ പിന്നീട് നശിക്കും. ഭക്തര്‍ക്ക് പ്രസാദം നല്‍കുന്നതിന് സന്നിധാനത്ത് പ്രതിദിനം ആയിരക്കണക്കിന് ഇലകള്‍ വേണം. റാക്കില മടക്കിയാലും പൊട്ടില്ല എന്ന പ്രത്യേകതയുണ്ട്. ഭക്തര്‍ക്ക് പ്രസാദം സൂക്ഷിക്കാനും സൗകര്യപ്രദമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക