വിഷമജ്വരമെന്നാല്‍ പനി വന്ന് പൂര്‍ണമായി ഭേദമാകാതെ തെറ്റായ ജീവിത ശൈലികൊണ്ടും ആഹാരശീലം കൊണ്ടും ജ്വരം ശരീരകലകളില്‍ ഒളിച്ചു വസിക്കുന്നതാണ്. കഫസ്ഥാനങ്ങളിലാണ് ജ്വരം വസിക്കുന്നത്. കഫസ്ഥാനമെന്നാല്‍ ശിരസ്സ്, കണ്ഠം, നെഞ്ച്, സന്ധികള്‍ ഉദരം ഇവയാകുന്നു. ജ്വരം ഒളിച്ചു വസിക്കുന്ന അവസ്ഥയില്‍ രോഗിക്ക് കലശലായ ശരീരക്ഷീണവും വിശപ്പില്ലായ്മയും ഉണ്ടാകുന്നു. ജ്വരം ഉദരത്തിലാണ് വസിക്കുന്നതെങ്കില്‍ രാത്രിയും പകലും ഒരേ സമയത്ത് പനി വരികയും അല്പസമയത്തിനുള്ളില്‍ ഭേദമാകുകയും ചെയ്യും. പിറ്റേന്നും ഇതാവര്‍ത്തിക്കും. ഇങ്ങനെ ശരീര രസധാതുക്കള്‍ നശിച്ച് രോഗി, ക്ഷീണിച്ച് മരിക്കാനിടവരും.
ജ്വരം കണ്ഠത്തിലാണ് ഒളിഞ്ഞിരിക്കുന്നതെങ്കില്‍ അവിടെ നിന്ന് ഉദരത്തിലെത്തി ഒന്നിടവിട്ട ദിവസങ്ങളില്‍ പനിയുണ്ടാകുന്നു. ജ്വരം നെഞ്ചിലാണ് ഒളിച്ചിരിക്കുന്നതെങ്കില്‍ നെഞ്ചില്‍ നിന്ന് വളരെ വേഗം ഉദരത്തിലിറങ്ങി വിശപ്പും ദാഹവും ഇല്ലാതാക്കും. ഒരു ദിവസം പനിച്ചാല്‍ രണ്ടു ദിവസം പനിയുണ്ടാകാകില്ല. മൂന്നാം നാള്‍ വീണ്ടും ഇത്തരം രോഗികള്‍ക്ക് ശരീര ക്ഷീണത്തിനു പുറമേ ഛര്‍ദി, വിശപ്പില്ലായ്മ, മലബന്ധം, അതിസാരം ഇവ മാറി, മാറി വരും. ശിരസ്സിലും കണ്ഠത്തിലും നെഞ്ചിലും ഇരിക്കുന്ന ജ്വരം ഉദരത്തില്‍ പ്രവേശിച്ച് ഒരു ദിവസം പനിക്കും. പിന്നെ മൂന്നു ദിവസത്തേക്ക് പനിയുണ്ടാകില്ല. ഇത്തരം രോഗികള്‍ക്ക് ശരീരക്ഷീണത്തിനു പുറമേ, ഛര്‍ദി, വിശപ്പില്ലായ്മ, മലബന്ധം അല്ലെങ്കില്‍ അതിസാരം എന്നിവ മാറി, മാറി വരും. ശിരസ്സിലും കണ്്ഠത്തിലും നെഞ്ചിലും ഇരിക്കുന്ന ജ്വരം ഉദരത്തില്‍ പ്രവേശിച്ച് ഒരു ദിവസം പനിക്കും. പിന്നെ മൂന്നു ദിവസം പനി കാണില്ല. നാലാം ദിവസമാണ് പനിയുണ്ടാകുക. ഈ രോഗികള്‍ക്ക് അതിയായ താപവും ചിലപ്പോള്‍ അതിയായ തണുപ്പും ആഹാരത്തില്‍ താത്പര്യമില്ലായ്മ, ദഹനമില്ലായ്മ, മയക്കം എന്നിവയും കാണാം. വിഷമജ്വരത്തെ ശരിയാം വണ്ണം ചികിത്സിച്ച് ഭേദമാക്കിയില്ലെങ്കില്‍ രോഗി, നെഞ്ച് ഒട്ടി, വയറു തൂങ്ങി, നടക്കാനും ഇരിക്കാനുമാകാത്ത അവസ്ഥയിലെത്തും. രക്തത്തില്‍ രസധാതുക്കള്‍ ഉണ്ടാകില്ല. ആധുനിക ചികിത്സാ സമ്പ്രദായത്തില്‍ പറയുന്ന ലുക്കീമിയ( രക്താര്‍ബുദം) ആയിരിക്കാം ഈ അസുഖം. ഈ വിഷമജ്വരം തന്നെ ശരിയാംവണ്ണം ചികിത്സിക്കാതെ അലക്ഷ്യമായ ആ ഹാര, ജീവിത ശൈലി കൊണ്ട് ‘രാജേശ്്മാവ്’ എന്ന അസുഖമായി മാറും. വിഷമജ്വരത്താല്‍ ശരീര രക്തധാതുക്കള്‍ നശിച്ചാണ് ദുഷ്യന്തപുത്രനായ ഭരതന്‍ മരിച്ചതെന്നാണ് വിശ്വാസം. രാജാവിനെ ബാധിച്ച രോഗമായതിനാലത്രേ ,’രാജേശ്മാവ് ‘ എന്ന പേരു വന്നതെന്ന് കരുതപ്പെടുന്നു. ഇതിന്റെ ശാസ്ത്രീയ വശങ്ങള്‍ പണ്ഡിതരും അന്വേഷണ കുതുകികളും കണ്ടെത്തട്ടെ.
മേല്‍പറഞ്ഞ ലക്ഷണങ്ങളുള്ള ജ്വരം വന്നാല്‍ ഇനി പറയുന്ന കഷായം തുടര്‍ച്ചയായി ദിവസം രണ്ടു നേരമെന്ന ക്രമത്തില്‍ ഏഴു ദിവസം സേവിക്കുക. ഇരട്ടിമധുരം, കടുകുരോഹിണി, കാട്ടുപടവലം, വേപ്പിന്‍ തൊലി, മുത്തങ്ങാക്കിഴങ്ങ്, കടുക്കാത്തൊണ്ട് ഇവ ഓരാന്നും 15 ഗ്രാം വീതമെടുത്ത് ചതച്ച് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടു നേരം സേവിക്കുക.
9446492774
പ്രതികരിക്കാൻ ഇവിടെ എഴുതുക: