ശാസ്ത്രീയനാമം: Evolvulus alsinoides
സംസ്‌കൃതം: ഹരിക്രാന്തികം, നീലപുഷ്പി
തമിഴ് : വിഷ്ണുക്രാന്തി
എവിടെ കാണാം : ഇന്ത്യയിലുടനീളം മഴകുറഞ്ഞപ്രദേശങ്ങളില്‍ കളയായി വളരുന്നു. കേരളത്തില്‍ മറണ്ണയൂര്‍, ചിന്നാര്‍, നെന്മാറ, എലവഞ്ചേരി, പല്ലാവൂര്‍, ചിറ്റൂര്‍, മുതലമട പ്രദേശങ്ങളില്‍ ധാരാളമായി കാണാം. ഇതൊരു പുല്‍ച്ചെടിയാണ്.
പ്രത്യുല്‍പാദനം : വിത്തില്‍ നിന്ന്
ചില ഔഷധപ്രയോഗങ്ങള്‍:
വിഷ്ണുക്രാന്തി സമൂലം 60 ഗ്രാം എടുത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി കഷായമെടുത്ത് തിപ്പലി മേമ്പൊടി ചേര്‍ത്ത് ദിവസം രണ്ടു നേരം എന്ന കണക്കില്‍ ഒരാഴ്ച കഴിച്ചാല്‍ എത്ര കഠിനമായ പനിയും ശമിക്കും. 10 ഗ്രാം വിഷ്ണുക്രാന്തി 10 മില്ലി വെള്ളമൊഴിച്ച് നന്നായി ചതച്ചു പിഴിഞ്ഞ് അരിച്ചെടുത്ത് അതില്‍ അഞ്ചുമില്ലി നറുനെയ് ചേര്‍ത്ത് ദിവസം രണ്ടു നേരം എന്ന കണക്കില്‍ തുടര്‍ച്ചയായി ഒരു മാസം കഴിച്ചാല്‍ നല്ല ഓര്‍മശക്തി കിട്ടും. തലച്ചോറിന്റെ ബലഹീനത മാറും. ബുദ്ധിമാന്ദ്യം മാറാനും നല്ലതാണ്.
30 ഗ്രാം വീതം നല്ല ജീരകവും വിഷണുക്രാന്തി സമൂലവും എടുത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി കഷായമെടുത്ത് 100 മില്ലി പശുവിന്‍പാലും ചേര്‍ത്ത് കുറുക്കി വറ്റിച്ച് ദിവസം രണ്ടു നേരം സേവിച്ചാല്‍ നാഡീബലഹീനത, സിഫിലിസ്, ഓര്‍മക്കുറവ് ഇവ മാറും.
വിഷ്ണുക്രാന്തിയും കൃഷ്ണക്രാന്തിയും സമൂലം 30 ഗ്രാം വീതമെടുത്ത് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച് 100 മില്ലി കഷായമെടുത്ത് ചുക്കുപൊടി മേമ്പൊടി ചേര്‍ത്ത് രാവിലെയും അത്താഴശേഷവും നാലുദിവസം തുടര്‍ച്ചയായി സേവിച്ചാല്‍ പിത്തജ്വരം(വയറിളക്കത്തോടും ഛര്‍ദിയോടും കൂടിയ പനി) ശമിക്കും. വിഷ്ണുക്രാന്തി സമൂലം ഉണക്കിപ്പൊടിച്ച് ഒരു സ്പൂണ്‍ പൊടി നറുനെയ്യില്‍ ദിവസവും സേവിക്കുന്നത് ചിത്തഭ്രമത്തിനും അപസ്മാരത്തിനും പുരുഷന്മാരിലെ ബീജദോഷത്തിനും സ്ത്രീകളിലെ ഗര്‍ഭാശയശുദ്ധിക്കും ഞരമ്പ് ബലഹീനതയ്‌ക്കും നല്ല പ്രതിവിധിയാണ്.
ഗര്‍ഭത്തിന്റെ ഒന്നാം മാസം മുതല്‍ പത്താം മാസം വരെ വിഷ്ണുക്രാന്തി, വയമ്പ്, ഉണക്കമഞ്ഞള്‍, ബ്രഹ്മി, വെളുത്ത ശംഖുപുഷ്പം സമൂലം, ചെറുകടലാടി വേര് ഇവ സമം ഉണക്കിപ്പൊടിച്ച് ഒരു സ്പൂണ്‍ പൊടി വീതം പാലിലോ നെയ്യിലോ നിത്യേന രണ്ടു നേരം സേവിക്കുക. പ്രസവാനന്തരം കുഞ്ഞിന് മുലകുടി നിര്‍ത്തുന്നതു വരെ അമ്മ കഴിക്കണം. അതിനു ശേഷം തേനും നെയ്യും കൂട്ടി കഞ്ഞിന് അഞ്ചു വയസ്സാകുന്നതു വരെ നല്‍കണം. ഈ രസായന ക്രിയയില്‍ വളരുന്ന കുട്ടി 100 ശ്ലോകങ്ങള്‍ ശ്രവണമാത്രയില്‍ ഹൃദിസ്ഥമാക്കും. കുട്ടിയുടെ ഓര്‍മശക്തി അതുല്യമായിരിക്കും. നല്ല ബുദ്ധിശക്തിയും രോഗപ്രതിരോധശക്തിയും ഉണ്ടായിരിക്കും. ഈ രസായനം സേവിക്കുന്ന സ്ത്രീയുടെ രണ്ട് ഗര്‍ഭകാലം കഴിഞ്ഞ് മൂന്നാമതു ജനിക്കുന്ന കുട്ടിക്കു പോലു ഇതിന്റെ ഗുണമുണ്ടാകും.
ചെങ്കണ്ണിന് വിഷ്ണുക്രാന്തി ഇടിച്ചു പിഴിഞ്ഞ നീര് ധാര കോരുക. വിഷ്ണുക്രാന്തി സമൂലം അരച്ച് തേനില്‍ ചാലിച്ച് കുട്ടികള്‍ക്ക് കൊടുത്താല്‍ കുട്ടികളിലെ ഉദരരോഗങ്ങള്‍ ശമിക്കും. ഇത് തുടര്‍ച്ചയായി ഏഴുനാള്‍ കൊടുക്കണം.
ഊന്നുകല്‍
എറണാകുളം
9446492774
പ്രതികരിക്കാൻ ഇവിടെ എഴുതുക: