Categories: Kerala

കേരളത്തെ ഞെട്ടിച്ച് വീണ്ടും ശൈശവ വിവാഹം; എട്ടാം ക്ലാസുകാരിയെ വിവാഹം ചെയ്തത് പതിനാറ് വയസുകാരന്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ചാലക്കുടി: കേരളത്തിലെ ആദിവാസി ഊരില്‍ വീണ്ടും ശൈശവ വിവാഹം. അതിരപ്പിള്ളി വാഴച്ചാലിലെ അടിച്ചിരിതൊട്ടി ആദിവാസി ഊരിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ പതിനാറുകാരനെക്കൊണ്ട് വിവാഹം കഴിപ്പിക്കുകയായിരുന്നു. 

ചാലക്കുടിയിലെ സ്‌കൂളില്‍ പഠിച്ചിരുന്ന പെണ്‍കട്ടി ക്ലാസില്‍ വരാത്തത് സംബന്ധിച്ചുള്ള അന്വേഷണമാണ് ശൈശവ വിവാഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരാന്‍ കാരണമായത്. ഊരിലെ ആചാരപ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം. വാഴച്ചാലില്‍ നിന്ന് മലക്കപ്പാറയിലേക്കാണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ച് അയച്ചിരിക്കുന്നത്. പെണ്‍കുട്ടിയുടെ മാതാവ് മാസങ്ങള്‍ക്ക് മുന്‍പ് മരിച്ചിരുന്നു. തുടര്‍ന്നാണ് വിവാഹം നടത്തിയത്. 

എട്ടാംക്ലാസില്‍ നിന്ന് ഒമ്പതാം ക്ലാസിലേക്ക് പാസ്സായ പെണ്‍കുട്ടി ഈ അധ്യയനവര്‍ഷം ക്ലാസിലെത്തിയിരുന്നില്ല. െ്രെടബല്‍ ഹോസ്റ്റലില്‍ താമസിച്ചു പഠിച്ചിരുന്ന പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞവിവരം ഹോസ്റ്റല്‍ അധികൃതര്‍ക്കും അറിയില്ല. സാധാരണയായി ആദിവാസി വിഭാഗത്തിലെ കുട്ടികള്‍ അവധിക്ക് വീടുകളിലേക്ക് പോയാല്‍ മടങ്ങിയെത്തുമ്പോള്‍ ദിവസങ്ങള്‍ വൈകാറുണ്ട്. ഇതിനാലാണ് പെണ്‍കുട്ടി ക്ലാസില്‍ വരാത്തത് സംബന്ധിച്ച് ആദ്യമേ അന്വേഷണം നടത്താതിരുന്നത്.

Recent Posts