Categories: Samskriti

മുന്തിരി

കാർഷിക രംഗം

ശാസ്ത്രീയ നാമം: Vitis vinifera

സംസ്‌കൃതം:  ദ്രാക്ഷാ, അമൃതഫല, ഗോസ്തന, സ്വാദ്ഫല 

തമിഴ്: ദ്രാക്ഷാ, കോട്ടണി

എവിടെ കാണാം: തണുപ്പു കൂടിയ ഉയര്‍ന്ന സ്ഥലങ്ങളാണ് ഇതിന് യോജിച്ചതെങ്കിലും തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടക തുടങ്ങിയ സമതല പ്രദേശങ്ങളില്‍ ഇതൊരു നാണ്യവിളയായി വ്യാപകമായി കൃഷിചെയ്തു വരുന്നു. 

പ്രത്യുല്‍പാദനം: വിത്തില്‍ നിന്നും തണ്ടില്‍ നിന്നും 

ചില ഔഷധപ്രയോഗങ്ങള്‍: പ്രസവിച്ച് പത്തു ദിവസം പ്രായമാകുന്നതിനു മുമ്പ് കുഞ്ഞുങ്ങള്‍ക്ക് മുന്തിരിപ്പഴം ഞെരടി ചാറുകൊടുത്താല്‍ നല്ല മലശോധനയുണ്ടാകും. കൂടാതെ മുലപ്പാലിന്റെ കുറവുകൊണ്ടുണ്ടാകുന്ന എല്ലാ ദോഷങ്ങള്‍ക്കും പ്രതിവിധിയാണ്. 

മുന്തിരി ഉപയോഗിച്ചുണ്ടാക്കുന്ന ദ്രാക്ഷാരിഷ്ടം ക്ഷയരോഗികള്‍ക്കും മറ്റ് ബലഹീനര്‍ക്കും ആരോഗ്യദായകമാണ്. സ്ഥിരമായുണ്ടാകുന്ന വയറുവേദനയും, ഗുല്മരോഗ( ഉദരവീക്കം) വും മാറുന്നതിന് 60 മില്ലി മുന്തിരിച്ചാര്‍, ശര്‍ക്കര ചേര്‍ത്ത് ദിവസം രണ്ടു നേരം കഴിക്കണം.  

ഉണക്കമുന്തിരി, ഉണക്കമഞ്ഞള്‍, കൊടിത്തൂവവേര്, അരത്ത, ചുക്ക്, കുരുമുളക്, തിപ്പലി, മുത്തങ്ങാക്കിഴങ്ങ്, കച്ചോലക്കിഴങ്ങ്, ഇവ സമം ഉണക്കിപ്പൊടിച്ച് ഒരു സ്പൂണ്‍ പൊടി (അഞ്ച് ഗ്രാം) യെടുത്ത് തേന്‍, നെയ്യ്, ശര്‍ക്കര, എന്നിവ ഓരോന്നും അരസ്പൂണ്‍ വീതം കൂട്ടിക്കുഴച്ച് ദിവസം രണ്ടു നേരം സേവിച്ചാല്‍ 15 ദിവസം കൊണ്ട് എത്ര ഗുരുതരമായ ചുമയും ആസ്ത്മയും ശ്വാസംമുട്ടലും ഭേദമാകും.

ചെന്നാമുട്ടി, ഉണക്കമുന്തിരി, കുരുവില്ലാ കടുക്ക, ചുക്ക്, നാഗദന്തി വേര് ഇവ ഓരോന്നും പത്തുഗ്രാം വീതം ഒന്നരലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച്, 100മില്ലി കഷായത്തില്‍ ഒരു നുള്ള് ഇന്തുപ്പും അര സ്പൂണ്‍ ശര്‍ക്കരയും മേമ്പൊടി ചേര്‍ത്ത് അത്താഴശേഷം സേവിച്ചാല്‍ എത്രഗുരുതരമായ മലബന്ധമുള്ളവര്‍ക്കും വെളുപ്പിന് നാലുമണിക്ക് മുമ്പേ മലശോധന ലഭിക്കും. ഇത് രണ്ടു തവണയില്‍ കൂടുതല്‍ കഴിക്കരുത്.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക