Categories: Thrissur

പ്രജ്യോതിയില്‍ പോലീസ് കാവലില്‍ തെരഞ്ഞെടുപ്പ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പുതുക്കാട് : പ്രജോതിനികേതന്‍ കോളേജില്‍ വന്‍ പോലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തി. എസ് എഫ് ഐപ്രവര്‍ത്തകരുടെ ഭീഷണിയുണ്ടായ സാഹചര്യത്തിലാണ് രാഷ്‌ട്രീയം ഇല്ലാത്ത കലാലയമായിട്ടും ഇവിടുത്തെ യൂണിയന്‍ തെരഞ്ഞെടുപ്പിന് പോലീസ് കാവല്‍ നില്‍ക്കുന്ന സാഹചര്യം ഉണ്ടായത്. കഴിഞ്ഞ ദിവസം എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജില്‍ അതിക്രമിച്ച് കയറി ഭീഷണി മുഴക്കിയതായും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചതായും അധികൃതര്‍ പരാതി നല്‍കിയിരുന്നു.

തെരഞ്ഞെടുപ്പ് സമയത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് വന്‍ പോലീസ് സംഘം കാവലിന് എത്തിയത്. പുറമെ നിന്നുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജില്‍ എത്തി കേളേജ് സ്ഥാപക മാനേജര്‍ ഡോ. ഫാ. ഹര്‍ഷജന്‍ പഴയാറ്റിലിനെ അസഭ്യം വിളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായാണ് കേളേജ് അധികൃതര്‍ പുതുക്കാട് പോലീസില്‍ പരാതി നല്‍കിയത്. കോളേജിലെ തിരഞ്ഞെടുപ്പ് സമാധാനപരമായി നടന്നു.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

Recent Posts