Categories: India

ആര്‍.കെ ലക്ഷ്മണന്‍ ഇനി ഓര്‍മ്മ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബൈ: കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്‌മണന്റെ സംസ്കാരം പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ പൂനെയില്‍ സംസ്കരിച്ചു. പുനെയിലെ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്ന ലക്ഷ്മണ്‍ തിങ്കളാഴ്ച വൈകുന്നേരമായിരുന്നു അന്തരിച്ചത്.

ആര്‍.കെ. ലക്ഷ്മണിന്റെ വേര്‍പാടില്‍ രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്രമോദി, മഹാരാഷ്‌ട്ര ഗവര്‍ണര്‍ വിദ്യാസാഗര്‍ റാവു തുടങ്ങിയ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. പോക്കറ്റ് കാര്‍ട്ടൂണിലെ ‘ദി കോമണ്‍മാന്‍ ‘എന്ന കഥാപാത്രത്തിലൂടെ ഇന്ത്യ മുഴുവന്‍ ശ്രദ്ധിച്ച കാര്‍ട്ടൂണിസ്റ്റായിരുന്നു ആര്‍ കെ ലക്ഷ്മണ്‍.

സുഖമില്ലാതായതിനെ തുടര്‍ന്ന് ഈ മാസം ആദ്യമാണ് അദ്ദേഹത്തെ പുനെയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില പിന്നീട് മോശമാകുകയായിരുന്നു. വെറ്റിലേറ്ററിന്റെ സഹായത്തിലായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്.

പ്രശസ്ത നോവലിസറ്റ് ആര്‍ കെ നാരായണന്‍ സഹോദരനാണ്. 2005ല്‍ രാജ്യം പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ച ലക്ഷ്മണ്‍ 1984 ലെ മാഗ്‌സസെ അവാര്‍ഡ് ജേതാവുമാണ്.

Recent Posts