കാബൂള്‍ : താലിബാനെതിരെ ആയുധമെടുത്ത വനിതാ ഗവര്‍ണര്‍ സലീമ മസാരി പിടിയില്‍. താലിബാന് അഫ്ഗാന് ഭരണം കയ്യേറിയതിനുപിന്നാലെ ബല്‍ബ് പ്രവിശ്യയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. പ്രസിഡന്റ് അഷ്റഫ് ഗനി രാജ്യം വിടുകയും ചെയ്തതിന് പിന്നാലെയാണ് സലീമയെ താലിബാന് പിടികൂടുന്നത്.
അഫ്ഗാനിസ്ഥാനില്‍ ഗവര്‍ണറായി ചുമതലയേറ്റ ആദ്യ മൂന്ന് വനിതകളില്‍ ഒരാളായിരുന്നു സലീമ മസാരി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സലീമ മസാരി ഗവര്‍ണായി ചുമതലയേല്‍ക്കുന്നത്. മറ്റ് പ്രവശ്യകള്‍ ചെറുത്തുനില്‍പ്പില്ലാതെ താലിബാന് കീഴടങ്ങിയപ്പോള്‍ ബല്‍ഖ് പ്രവിശ്യയിലെ ചഹര്‍ കിന്റ് ജില്ല ഗവര്‍ണറായ സലീമ മസാരി പിടിച്ചുനില്‍ക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു.
താലിബാനെതിരേ മികച്ച പ്രതിരോധമാണ് അവര്‍ ഉയര്‍ത്തിയത്. അവസാനഘട്ടത്തില്‍ താലിബാന് കീഴടങ്ങാതെ നിന്ന വനിതയുടെ നേൃത്വത്തിലുള്ള ഏക മേഖലയായിരുന്നു ചഹര്‍ കിന്റ്. കഴിഞ്ഞ വര്‍ഷം 100 താലിബാന് ഭീകരരുടെ കീഴടങ്ങലിന് വഴിയൊരുക്കിയതില്‍ സലീമ മസാരിയുടെ ഇടപെടലുകള്‍ ഉണ്ടായിരുന്നു.
ഗവര്‍ണറായി ചുമതലയേറ്റതിന് പിന്നാലെ ഒട്ടേറെ ശ്രദ്ധിക്കപ്പെടുന്ന ഇടപെടലുകള്‍ സലീമയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. അഫ്ഗാനിസ്താനില്‍ താലിബാന് ആക്രമണം രൂക്ഷമായതിന് പിന്നാലെ ജനങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് അവര്‍ തന്റെ പ്രവിശ്യ സംരക്ഷണത്തിന് സ്വയം മുന്നിട്ട് ഇറങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: