ജറുസലേം: ഇസ്രയേല്‍ വാരാന്ത്യത്തില്‍ തകര്‍ത്ത കെട്ടിട സമുച്ചയത്തില്‍ ഹമാസ് ഭീകരരുടെ സംഘത്തിന് തീര്‍ച്ചയായും ഓഫിസുകളുണ്ടായിരുന്നുവെന്ന് സൂചിപ്പിച്ച് അസോസിയേറ്റഡ് പ്രസ്(എപി) മുന്‍ എഡിറ്റര്‍. കഴിഞ്ഞ ശനിയാഴ്ചയാണ് എപിയുടെയും അല്‍ ജസീറയുടെയും ഓഫിസുകള്‍ പ്രവര്‍ത്തിച്ചിരുന്ന ഗാസ നഗരത്തിലെ അല്‍-ജലാ ടവര്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തത്. ഹമാസിന്റെ രഹസ്യാന്വേഷണ വസ്തുക്കളും കെട്ടിടത്തിലുണ്ടായിരുന്നുവെന്ന് ഇസ്രയേല്‍ പ്രതിരോധ സേന(ഐഡിഎഫ്) അറിയിച്ചിരുന്നു.
എന്നാല്‍ ഐഡിഎഫ് അവകാശവാദത്തെ എതിര്‍ത്ത എപി ‘കെട്ടിടത്തില്‍ ഹമാസ് ഭീകരരുണ്ടായിരുന്നുവെന്നതിന് സൂചനകളില്ല’ എന്നായിരുന്നു പ്രതികരിച്ചത്. 2006 മുതല്‍ 2011 വരെ എപിയുടെ ജറുസലേം ബ്യൂറോയില്‍ റിപ്പോര്‍ട്ടറായും എഡിറ്ററായും പ്രവര്‍ത്തിച്ച മറ്റി ഫ്രൈഡ്മാന് ആണ് ഇസ്രയേലിന്റെ വാദത്തെ ശരിവച്ചത്.
‘ഇവിടെ ഹമാസിന്റെ ഓഫിസ് ഉണ്ടായിരുന്നുവെന്ന് ഇപ്പോള്‍ ഭീകരരുടെ തീരുമാനത്തെക്കുറിച്ച് അടുത്തറിയുന്ന സുഹൃത്ത് സംസാരിച്ചപ്പോള്‍ പറഞ്ഞു’വെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഒഴിയണമെന്ന് മുന്നറിയിപ്പ് നല്കി ഒരു മണിക്കൂറോളം കഴിഞ്ഞായിരുന്നു ഇസ്രയേല്‍ 12 നില കെട്ടിടം തകര്‍ത്തത്. രാജ്യാന്തര മാധ്യമമായ അല്‍ ജസീറ, യുഎസ് വാര്‍ത്താ ഏജന്‍സിയായ എപി എന്നിങ്ങനെ നിരവധി മാധ്യമങ്ങളുടെ ഓഫിസുകള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: