വിളപ്പില്‍: ‘ഡിജിറ്റല്‍ ഇന്ത്യ എന്ന അങ്ങയുടെ സ്വപ്ന പദ്ധതി ഞങ്ങള്‍ക്കുള്ള കരുതലായിരുന്നു. ഈ മഹാമാരി കാലത്ത് വീടുകള്‍ വിദ്യാലയമായി…പഠനം ഓണ്‍ലൈന്‍ സംവിധാനങ്ങളിലൂടെയും. എന്റെ പ്രധാനമന്ത്രി രാജ്യത്തിന് സമ്മാനിച്ച നന്മയാണ് ഡിജിറ്റല്‍ ഇന്ത്യ…’
മാറനല്ലൂര്‍ കണ്ടല നെല്ലിക്കാട് രംഗശ്രീയില്‍ സാബു എസ്. രംഗന് – ജയ ദമ്പതികളുടെ മകള്‍ കുളത്തുമ്മല്‍ സര്‍ക്കാര്‍ സ്കൂളിലെ എട്ടാം ക്ലാസുകാരി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുതിയ കത്തിലെ വരികളാണിത്. പുതിയ അധ്യയന വര്‍ഷത്തില്‍ ഓണ്‍ലൈന്‍ പഠനം ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് അവള് പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് കത്തെഴുതിയത്. നരേന്ദ്ര മോദിക്ക് കൃഷ്ണജ കത്തെഴുതുമ്പോള്‍, അരികത്തിരുന്ന് പ്രോത്സാഹിപ്പിക്കാന്‍ അനുജന് ഊരുട്ടമ്പലം ശ്രീ സരസ്വതി വിദ്യാലയത്തിലെ മൂന്നാം ക്ലാസുകാരന് രംഗപ്രയാഗും ഒപ്പം കൂടിയിരുന്നു.
‘2015ല്‍ മോദിജി ഡിജിറ്റല്‍ ഇന്ത്യ പ്രഖ്യാപിച്ചപ്പോള്‍ എതിര്‍ത്തവരാണ് എന്റെ നാട്ടിലെ ചില രാഷ്ട്രീയക്കാര്‍. ഇന്നവര്‍ നാടുഭരിക്കുന്നു. ഞങ്ങള്‍ക്ക് അറിവിന്റെ ജാലകം ഡിജിറ്റല്‍ മാര്‍ഗത്തിലൂടെ തുറന്നിട്ടുതരുന്നു. ഗ്രാമങ്ങളെ പോലും ഓണ്‍ലൈനിലൂടെ ലോകവുമായി ബന്ധിപ്പിക്കുന്ന ഈ പദ്ധതിയുടെ സൃഷ്ടാവായ പ്രധാനമന്ത്രിയോട് ഞങ്ങള്‍ വിദ്യാര്‍ത്ഥികള്‍ കടപ്പെട്ടിരിക്കുന്നു.’ കളങ്കമില്ലാത്ത ഈ കുരുന്നുകള്‍ അക്ഷരങ്ങളിലൂടെ ലോകാരാധ്യനായ പ്രധാനമന്ത്രിയെ പ്രശംസിച്ച വരികള്‍.
മകള്‍ എഴുതിയ കത്ത് ഇന്നലെ പിതാവ് സാബു എസ്. രംഗന് പ്രധാനമന്ത്രിക്ക് മെയില്‍ ചെയ്തു. വീട്ടിലാണെങ്കിലും ഗുരുമുഖം കണ്ട് പഠനം നടത്താന്‍ തനിക്കും, തന്നെപ്പോലെ ലക്ഷക്കണക്കിന് കൂട്ടുകാര്‍ക്കും സാധിക്കുന്നത് പ്രധാനമന്ത്രി നടപ്പിലാക്കിയ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെയാണ്. അതിന് നന്ദി അറിയിച്ചില്ലെങ്കില്‍ നന്ദികേടാവുമെന്ന തോന്നലാണ് കത്തെഴുതാന്‍ പ്രേരിപ്പിച്ചതെന്ന് കൃഷ്ണജ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: