തിരുവനന്തപുരം: രാഷ്ട്രീയ വിവാദമുണ്ടാകുന്ന വിഷയങ്ങളിലെല്ലാം ആദ്യമേ അഭിപ്രായം പറയുന്ന നേതാവാണ് കാനം രാജേന്ദ്രന്. അതിന്റെ പേരില്‍ കയ്യടിയും വാങ്ങിയിട്ടുണ്ട്. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സിപിഐ ആണെന്ന് പറയിപ്പിക്കാനും ചിലപ്പോഴൊക്കെ കാനത്തിന്റെ നിലപാട് കാരണമായി. പിണറായി സര്‍ക്കാറിന്റെ തുടക്കത്തില്‍ സര്‍്കാറിന്റെ തെറ്റു ചൂണ്ടിക്കാണിക്കുന്ന തിരുത്തല്‍ ശക്തിയായും കാനം ഉയര്‍ന്നു. പക്ഷേ പിന്നീട് അദൃശ്യമായ ഏതോ കാരണത്താല്‍ സിപിഎം വല്ല്യേട്ടനു മുന്നില്‍ പത്തി മടക്കി വിധേയ വനേയനായി. എങ്കിലും വിവാദങ്ങള്‍ ഉയരുമ്പോള്‍ സിപിഎമ്മിനെ സുഖിപ്പിച്ചാണെങ്കിലും അഭിപ്രായം ആദ്യമേ പറയുമായിരുന്നു കാനം.
എ്ന്നാല്‍ വിവാദമായ മരം മുറിയില്‍ സിപിഐ പ്രധാന പ്രതി സ്ഥാനത്ത് നില്ക്കുമ്പോള് പാര്‍ട്ടി സെക്രട്ടറി മൗന വൃതത്തിലാണ്. പാര്‍ട്ടി മന്ത്രിമാര്‍ക്ക് പ്രതിരോധം സൃഷ്ടിക്കാന്‍ പോലും വാ തുറക്കുന്നില്ല.
സിപിഐയിലെ പ്രഖ്യാപിത മരം സ്നേഹിയും പരിസ്ഥിതിയുടെ കാവലാളും മുന്‍ വനം മന്ത്രിയുമായിരുന്ന ബിനോയ് വിശ്വത്തെ കാണാനുമില്ല. പരിസ്ഥിതി മൗലികവാദം എന്ന പിണറായിയുടെ പ്രയോഗം തെറ്റാണെന്ന് പരസ്യമായി പറഞ്ഞയാളാണ് ബിനോയി. പരിസ്ഥിതി വിഞ്ജാന പരിഷ്ക്കരണത്തിനെതിരെയും പരസ്യമായി രംഗത്തുവന്നു. സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗവും രാജ്യസഭാംഗവും ആയ ബിനോയ് വിശ്വം കേരളത്തിലുണ്ടെങ്കിലും മരം കൊള്ള അറിഞ്ഞതായി പോലും ഭാവിക്കുന്നില്ല.
മരം വെട്ടു കൊള്ളയില്‍ പിടിക്കപ്പെട്ടതോടെ തന്ത്രം മെനയാന്‍ കാനവും ബിനോയി വിശ്വവും പാര്‍ട്ടി ആസ്ഥാനത്തേക്കു മുന്‍ മന്ത്രിമാരെ വിളിച്ചു വരുത്തി ചര്‍ച്ച നടത്തി. നിലവിലെ റവന്യൂ മന്ത്രിയും പങ്കെടുത്തു.
വിവിധ പ്രദേശങ്ങളില്‍ നടന്ന 10 സര്‍വകക്ഷി യോഗങ്ങളില്‍ ഉയര്‍ന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് പട്ടയഭൂമിയില്‍ മരം മുറിക്കാനുള്ള ഉത്തരവ് ഇറക്കിയതെന്ന് മുന്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന് വിശദീകരിച്ചു ആകെ 10 തരം പട്ടയങ്ങള്‍ ഉള്ളതില്‍ 1964 ലെ ഭൂ പതിവ് ചട്ട പ്രകാരമുള്ള പട്ടയങ്ങളുടെ അടിസ്ഥാനത്തിലുള്ള സ്ഥലത്തെ മാത്രം മരം മുറിക്കാനാണ് അനുവദിച്ചത് എന്നും അദ്ദേഹം പറഞ്ഞു.് ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് മന്ത്രിയുടെയും പാര്‍ട്ടിയുടെയും ശ്രദ്ധയില്‍ പെട്ടപ്പോള്‍ തന്നെ റദ്ദാക്കുകയും ചെയ്തു. എന്നാല്‍, ഇതിന്റെ പേരില്‍ മറ്റു പട്ടയ ഭൂമിയിലും കയറി മരം വെട്ടിയെന്നും അങ്ങനെ വെട്ടിയ തടിക്ക് വനം വകുപ്പ് പാസ് നിഷേധിച്ചെന്നുമായിരുന്നു മുന്‍ വനംമന്ത്രി കെ.രാജു പറഞ്ഞത്.
ഉത്തരവ് പുതുക്കി ഇറക്കാന്‍ റവന്യു മന്ത്രി കെ. രാജനു പാര്‍ട്ടി അനുമതി നല്‍കിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: