തിരുവനന്തപുരം : മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട ഫയലുകള്‍ വിവരാവകാശം വഴി നല്കിയ അണ്ടര്‍ സെക്രട്ടറിയെ സ്ഥലം മാറ്റി. റവന്യൂ സെക്രട്ടറിയുടെ നിര്‍ദ്ദേശ പ്രകാരം മുഖ്യമന്ത്രി പിണറായി വിജയനാണ് സ്ഥലംമാറ്റ ഉത്തരവില്‍ ഒപ്പിട്ടത്. അണ്ടര്‍ സെക്രട്ടറി ശാലിനിയെ രണ്ട് മാസത്തെ അവധിയില്‍ വിട്ടശേഷമാണ് ഇപ്പോള്‍ സ്ഥലം മാറ്റുന്നത്.
മരം മുറിക്കാനുള്ള ഉത്തരവിറക്കാന്‍ റവന്യു മന്ത്രിയായിരിക്കെ ഇ.ചന്ദ്രശേഖരന് നിര്‍ദേശം നല്കിയ കുറിപ്പ് കഴിഞ്ഞ ദിവസം മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയ്ക്ക് വകുപ്പിലെ വിവരാവകാശ രേഖകളുടെ ചുമതലയുള്ള അണ്ടര്‍ സെക്രട്ടറി ശാലിനിയാണു മറുപടി നല്‍കിയത്. ഇതിന്റെ പേരില്‍ റവന്യൂ ഉന്നത ഉദ്യോഗസ്ഥന് ഇവരെ വിളിച്ചു വരുത്തി ശാസിക്കുകയും മറ്റ് ഉദ്യോഗസ്ഥരുടെ മുന്നില്‍ വച്ച് അധിക്ഷേപിച്ചതായും ആരോപണമുണ്ട്. ഇതിനു പിന്നാലെയാണ് അവരോട് രണ്ട് മാസത്തേക്ക് അവധിയില്‍ പോകാന്‍ ആവശ്യപ്പെട്ടത്.
ഇതോടൊപ്പം കോണ്‍ഗ്രസ് അനുകൂല സംഘടനയായ സെക്രട്ടറിയേറ്റ് അസോസിയേഷന് പ്രസിഡന്റ് ജെ. ബെന്‍സിയേയും ഇതോടൊപ്പം കാര്‍ഷിക കടാശ്വാസ കമ്മീഷനിലേക്ക് മാറ്റിയിട്ടുണ്ട്. നിലവില്‍ അഞ്ച് പേരെയാണ് സ്ഥലം മാറ്റാന്‍ ഉത്തരവിറിക്കിയിരിക്കുന്നത്. എന്നാല്‍ വകുപ്പില്‍ മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയവരെയാണ് സ്ഥലം മാറ്റിയതെന്ന് സര്‍ക്കാര്‍ പ്രതികരിച്ചത്.
അതിനിടെ അനധികൃത മരം മുറിയില്‍ കര്‍ഷകര്‍ക്കെതിരെയും കേസെടുക്കാം എന്ന ഉത്തരവില്‍ വനംവകുപ്പ് നടപടി തുടങ്ങി. മരം മുറിച്ച് കടത്തിയ പട്ടയഭൂമി എതെന്നും ഈ ഭീമിയുടെ ഉടമസ്ഥത സംബന്ധിച്ചുള്ള വിവരങ്ങളില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ച് കഴിഞ്ഞു.
തെന്നും ഭൂമിയുടെ ഉടമസ്ഥനാരെന്നും വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. 2020 ഒക്ടോബര്‍ 24ലെ വിവാദ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മരം മുറിച്ച എല്ലാവര്ക്കും എതിരെ കേസെടുക്കാനാണ് വനംവകുപ്പിന്റെ ഉത്തരവ്.
ഇതിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കാണിച്ച് മൂന്നാര്‍ ഡിഎഫ്ഒ നേര്യമംഗലം, അടിമാലി, ദേവികുളം റെയ്ഞ്ചര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈട്ടി, തേക്ക് തുടങ്ങിയ മരങ്ങള്‍ മുറിച്ച് കടത്തിയവര്‍ക്കെതിരെ കേസെടുക്കാനാണ് തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: