തിരുവനന്തപുരം: കൊറോണയുടെ രണ്ടാം അതിവ്യാപനം തുടരുന്നതിനിടെ വീണ്ടും വ്യാജ വാര്‍ത്തയുമായി ഏഷ്യാനെറ്റ് ന്യൂസ്. ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നിയമനടപടികളിലേക്ക് കടക്കുമെന്ന് വ്യക്തമായതോടെ മാപ്പ് പറഞ്ഞ് തലയൂരി. ഏഷ്യാനെറ്റ് ന്യൂസിന്റെ വെബ് വിഭാഗമാണ് യുപി സര്‍ക്കാരിനെ അപമാനിക്കണമെന്ന ലക്ഷ്യത്തോടെ വ്യാജവാര്‍ത്ത നല്‍കിയത്. ‘മൃതദേശങ്ങള്‍ ഒഴുകി ഗംഗയും യമുനയും; ആരോപണവുമായി യുപിയും ബീഹാറും’ എന്ന തലക്കെട്ടിലാണ് ഏഷ്യാനെറ്റ് വ്യാജവാര്‍ത്ത നല്‍കിയത്.
ഈ വാര്‍ത്തയ്ക്ക് അടിസ്ഥാനമായി മൃതദേങ്ങള്‍ ഗംഗയില്‍ ഒഴുകി നടക്കുന്ന ചിത്രവും ചാനല്‍ നല്‍കിയിരുന്നു. ഈ വ്യാജ ചിത്രവും വാര്‍ത്തയിലെ പൊള്ളത്തരവും സോഷ്യല്‍ മീഡിയ അന്നു തന്നെ തുറന്നുകാട്ടിയിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ ചുവടുപിടിച്ച് മലയാളത്തിലെ ഏല്ലാ മാധ്യമങ്ങളും ഈ വ്യാജവാര്‍ത്ത കേരളത്തില്‍ പ്രചരിപ്പിച്ചിരുന്നു. ഏന്നാല്‍, ഈ വ്യാജവാര്‍ത്തയ്ക്ക് നല്‍കിയിരുന്ന ചിത്രം 2015 ജനുവരി പതിമൂന്നിലേതായിരുന്നു. വാര്‍ത്ത ഏജന്‍സിയായ എഎല്‍ഐ ഈ ചിത്രം ഉപയോഗിച്ച് അന്നുതന്നെ ട്വീറ്റ് ചെയ്തിരുന്നു. ഇക്കാര്യം ഏഷ്യാനെറ്റിനെ ചൂണ്ടിക്കാട്ടിയിട്ടും വ്യാജവാര്‍ത്ത പിന്‍വലിക്കാന്‍ തയാറായില്ല.
തുടര്‍ന്ന്, മലയാളം വാര്‍ത്തയുടെ പരിഭാഷയും ചിത്രവും അടക്കം യോഗി സര്‍ക്കാരിന്റെ പബ്ലിക്ക് റിലേഷന്‍ വകുപ്പിന് അയച്ചു നല്കിരുന്നു. യുപിയെ മനപൂര്‍വം അപമാനിക്കാനാണ് ഏഷ്യാനെറ്റ് ന്യൂസ് ശ്രമിക്കുന്നതെന്നും ഇതില്‍ നിയമ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ വ്യാജ പ്രചരണത്തിനെതിരെ യുപി സര്‍ക്കാര്‍ നിയമനടപടിയിലേക്ക് നീങ്ങുമെന്ന് ഉറപ്പായതോടെ ഏഷ്യാനെറ്റ് ന്യൂസ് മാപ്പ് പറഞ്ഞ് രംഗത്തെത്തിയത്.
‘ഇത് ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത ഒരു പിശകാണ്.വ്യാജ ചിത്രമാണെന്ന് വ്യക്തമായതോടെ ഗാലറിയില്‍ നിന്ന് അത് നീക്കംചെയ്തു. ഈ തെറ്റിന് മാപ്പു ചോദിക്കുന്നുവെന്നും ഏഷ്യാനെറ്റ് ന്യൂസ് പറഞ്ഞു. നേരത്തെ ദല്‍ഹി കലാപത്തില്‍ കലാപകാരികള്‍ക്കൊപ്പം നിന്ന് വ്യാജവാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് കേന്ദ്ര സര്‍ക്കാര്‍ ഏഷ്യാനെറ്റ് ന്യൂസിനെ വിലക്കിയിരുന്നു. തുടര്‍ന്ന് നിരുപാധികം മാപ്പ് ഏഴുതി നല്‍കിയാണ് ചാനല്‍ വീണ്ടും സംപ്രേക്ഷണം തുടങ്ങിയത്. കഴിഞ്ഞ ആഴ്ച ഏഷ്യാനെറ്റ് ന്യൂസിലെ സീനിയര്‍ റിപ്പോര്‍ട്ടര്‍ പി.ആര് പ്രവീണ ബംഗാള്‍ കലാപത്തില്‍ സംഘപരിവാറുകാര്‍ കൊല്ലപ്പെടേണ്ടതാണെന്നും ബംഗാള്‍ പാക്കിസ്ഥാനിലാണെന്ന വിവാദ പരാമര്‍ശവും നടത്തിയിരുന്നു. തുടര്‍ന്ന,് ദേശവിരുദ്ധത നിരന്തരം പ്രചരിപ്പിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്കരിക്കുമെന്ന് ബിജെപി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: