ന്യൂദല്‍ഹി : രാജ്യത്തെ മറാഠാ സംവരണം ഒരു കാരണവശാലും 50 ശതമാനത്തിന് മുകളില്‍ കടക്കരുതെന്ന് സുപ്രീംകോടതി. സംവരണം 50 ശതമാനത്തിന് മുകളില്‍ ആകരുതെന്ന 1992ലെ ഇന്ദിരാ സാഹ്നി കേസിലെ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് ഇക്കാര്യം അറിയിച്ചത്.
മറാഠാ സംവരണത്തിനായി നിയമം നടപ്പിലാക്കുകയാണെങ്കില്‍ മഹരാഷ്ട്രയിലെ സംവരണം 65 ശതമാനമായി ഉയരുമെന്നും ജസ്റ്റിസ് അശോക് ഭൂഷണ് ചൂണ്ടിക്കാട്ടി. അതിനാല്‍ ഒരു കാരണവശാലും 50 ശതമാനത്തിന് മുകളില്‍ സംവരണം ഏര്‍പ്പെടുത്തേണ്ടതില്ലെന്നും, ഇന്ദിരാ സാഹ്നി കേസിലെ വിധി പുനപരിശോധിക്കേണ്ടതില്ലെന്ന് അഞ്ചംഗ ഭരണഘടനാ ബെഞ്ചിലെ അഞ്ച് അംഗങ്ങളും ഏകകണ്ഠമായാണ് തീരുമാനിക്കുകയായിരുന്നു.
മറാഠകള്‍ക്ക് തൊഴിലിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നല്‍കുന്നതിനായി 2017 നവംബറില്‍ മഹാരാഷ്ട്ര നിയമസഭ പാസ്സാക്കിയ നിയമം പാസാക്കിയിരുന്നു. എന്നാല്‍ മറാഠകള്ത്ത് കൂടുതല്‍ സംവരണം വേണമെന്നാവശ്യപ്പെട്ടുകൊണ്ട്് നല്കിയ വിവിധ ഹര്‍ജികളിലാണ് ഇപ്പോള്‍ വിധി പ്രസ്താവന നടത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: