ന്യൂദല്‍ഹി: സൗത്ത് സെന്‍ട്രല്‍ റെയില്‍വേയുടെ കീഴിലുള്ള പുരട്ചി തലൈവര്‍ ഡോ.എം.ജി.ആറിന്റെ പേരിലുള്ള ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് നൂറുശതമാനം സൗരോര്‍ജ്ജ സ്റ്റേഷനായി. സ്റ്റേഷന്റെ പ്ലാറ്റ്ഫോം ഷെല്‍ട്ടറുകളില്‍ സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനലുകള്‍ വഴി പ്രതിദിന ഉപയോഗത്തിനുള്ള വൈദ്യുതി ഉത്പാദിപ്പിച്ച് തുടങ്ങിയതായി കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണോ ട്വീറ്റ് ചെയ്തു.
1.5 മെഗാവാട്ട് സൗരോര്‍ജ്ജ ഉത്പാദമാണ് ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് നടത്തുന്നത്. സൗത്ത് സെന്‍ട്രല്‍ റെയില്‍വേയാണ് 100% സൗരോര്‍ജ്ജ അടിസ്ഥിത പ്രവര്‍ത്തനം എന്ന ആശയം ആദ്യമായി ഇന്ത്യന്‍ റെയില്‍വേയില്‍ അവതരിപ്പിക്കുന്നത്. ഏകദേശം 13 സ്റ്റേഷന് കെട്ടിടങ്ങളില്‍ കമ്മീഷന് ചെയ്തിട്ടുള്ള സോളാര്‍ ഫോട്ടോ വോള്‍ട്ടെയ്ക്ക് പാനലുകളിലൂടെ ഉല്പാദിപ്പിക്കുന്ന വൈദ്യുതി ഉപയോഗിച്ച് 100% സൗരോര്‍ജ്ജ ആവശ്യകതകള്‍ നിറവേറ്റാന്‍ കഴിവുള്ള ‘എനര്‍ജി ന്യൂട്രല്‍’ റെയില്‍വേ സ്റ്റേഷനായി എംജിആര്‍ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന് മാറി.
ചെന്നൈ സെന്‍ട്രല്‍, എംഎംസി കോംപ്ലക്സ്, കാട്പാടി, താംബരം, മാമ്പലം, ഗിണ്ടി, ചെങ്കല്‍പ്പട്ട് സബര്‍ബന്‍ സ്റ്റേഷനുകളിലും മറ്റ് നിരവധി റെയില്‍വേ ഓഫീസുകളിലും സോളാര്‍ പവര്‍ പാനലുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ‘ലൈറ്റിംഗ്, ഫാനുകള്‍, പമ്പുകള്‍, മറ്റ് ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയ 13 സ്റ്റേഷനുകളുടെ എല്ലാ വൈദ്യുതി ആവശ്യങ്ങളും സൗരോര്‍ജ്ജത്തിലാണ് നിറവേറുന്നത്.
അതേസമയം, കാറ്റാടി യന്ത്രങ്ങളിലൂടെ പുനരുല്‍പ്പാദിപ്പിക്കാവുന്ന സൗരോര്‍ജ്ജം പ്രയോജനപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, ദക്ഷിണ റെയില്‍വേയുടെ മധുര ഡിവിഷന്റെ കീഴിലുള്ള തൂത്തുക്കുടി ജില്ലയിലെ കായത്തറില് (ഗംഗൈ കൊണ്ടന്/കടമ്പൂര് റെയില്‍വേ സ്റ്റേഷനുകള്‍ക്ക് സമീപം) വിന്ഡ്മില് പ്ലാന്റുകള്‍ സ്ഥാപിച്ചതായി ദക്ഷിണ റെയില്‍വേ പ്രസ്താവനയില്‍ അറിയിച്ചു. ദക്ഷിണ റെയില്‍വേയിലെ വിന്‍ഡ് മില്‍ പ്ലാന്റുകളുടെ മൊത്തം ശേഷി 10.5 മെഗാവാട്ട് ആണ്.
ആത്മനിര്‍ഭര്‍ ഭാരത് അഭ്യാന്റെ ഭാഗമായി 2019-20 വര്‍ഷത്തില്‍ പുനരുപയോഗ സൗരോര്‍ജ്ജ സ്രോതസ്സുകളില്‍ നിന്ന് ദക്ഷിണ റെയില്‍വേ 16.64 കോടി രൂപ കൈവരിച്ചതായി അറിയിച്ചു. ജൂലൈയില്‍, ആന്ധ്രയിലെ വിജയവാഡ സ്റ്റേഷന്, 130 കിലോവാട്ട് സോളാര്‍ പാനലുകളാല്‍ മൂടപ്പെട്ട രാജ്യത്തെ ആദ്യത്തെ റെയില്‍വേ സ്റ്റേഷനായി. 2030 ഓടെ നെറ്റ് സീറോ കാര്‍ബണ്‍ എമിറ്ററാകാന് ഇന്ത്യന്‍ റെയില്‍വേ പദ്ധതിയിടുന്നുണ്ട്. 20 ഗിഗാവാട്ട് അടിസ്ഥാനമാക്കിയുള്ള സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കാനും പദ്ധതിയുണ്ട്. എംജിആര്‍ റെയില്‍വേ സ്റ്റേഷന് സൗരോര്‍ജ്ജ പ്ലാന്റുകള്‍ സ്ഥാപിച്ചതില്‍ മാര്‍ഗദര്‍ശകമാകുന്നതില്‍ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: