പഞ്ചാബില്‍ 10 ശതമാനം ക്രിസ്ത്യാനികളാണെന്ന പ്രസ്താവന നിങ്ങളില്‍ അമ്പരപ്പുണ്ടാക്കാം. അവിടുത്തെ ജനസംഖ്യാകണക്കില്‍ ക്രിസ്ത്യാനികളുടെ ഈ വളര്‍ച്ച രേഖപ്പെടുത്തപ്പെട്ടിട്ടില്ല. എന്നാല്‍ ഇത് വിശ്വസിക്കാന്‍ വസ്തുതകള്‍ പലതുമുണ്ട്. 2011ലെ സെന്‍സസ് കണക്ക് പ്രകാരം പഞ്ചാബിലെ ക്രിസ്ത്യാനികളുടെ ജനസംഖ്യ 3.5 ലക്ഷം മാത്രമായിരുന്നു. അന്ന് പഞ്ചാബിലെ ആകെ ജനസംഖ്യ 2.8 കോടിയായിരുന്നു. ഒരു ദശകത്തിലെ ജനസംഖ്യവര്‍ധന 14 ശമതാനം എന്ന് കണക്കാക്കിയാല്‍ പഞ്ചാബിലെ ആകെ ജനസംഖ്യ ഇപ്പോള്‍ 3.2 കോടിയായിരിക്കും. അങ്ങിനെയെങ്കില്‍ ഇപ്പോള്‍ പഞ്ചാബില്‍ 32 ലക്ഷം ക്രിസ്ത്യാനികള്‍ ഉണ്ടാകണം.
ഇനി ക്രിസ്തുമതത്തിലേക്ക് പഞ്ചാബികളെയും അവിടുത്തെ ഹിന്ദുക്കളേയും ആകര്‍ഷിക്കുന്ന അങ്കുര്‍ നാരുലയെ പറ്റി മനസ്സിലാക്കാന്‍ ശ്രമിക്കാം. അദ്ദേഹം 2008ല്‍ വെറും മൂന്ന് ശിഷ്യരുമായാണ് പഞ്ചാബില്‍ ഒരു ക്രിസ്തീയ ഗ്രൂപ്പിന്റെ പ്രവര്‍ത്തനം തുടങ്ങിയത്. പത്ത് വര്‍ഷം പിന്നിട്ട്, 2018 ആകുമ്പോഴേക്കും അദ്ദേഹത്തിന് 1.2 ലക്ഷം ആരാധകരുണ്ടായി. അദ്ദേഹത്തിന്റെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ ഓരോ വര്‍ഷവും ആരാധകര്‍ ഇരട്ടിയാവുകയാണ് അങ്കുര്‍ നാരുലയ്ക്ക്. 2020ല്‍ അദ്ദേഹത്തിന്റെ ക്രിസ്തീയസഭയില്‍ 3-4 ലക്ഷം അംഗങ്ങള്‍ . പഞ്ചാബില്‍ ഇതുപോലെ നിരവധി പാസ്റ്റര്‍മാരും അപ്പോസ്തലന്മാരും ചെറിയ ചെറിയ ഗ്രൂപ്പുകളിലൂടെ ക്രിസ്ത്യന്‍ മതപ്രചാരണം നടത്തുന്നുണ്ട്. ഇവര്‍ക്കാകട്ടെ രമണ്‍ ഹാന്‍സ്, ബാജീന്ദര്സിംഗ്, കാഞ്ചന് മിത്തല്‍ എന്നീ ഹിന്ദു-സിഖ് പേരുകളാണുള്ളത്. ഓരോ ആഴ്ചയും ആയിരക്കണക്കിന് സിഖുകാരെയാണ് ഇവര്‍ മതം മാറ്റുന്നത്.
ഇവരുടെ മതപരിവര്ത്തനവിശേഷങ്ങള് പഞ്ചാബിലും അന്താരാഷ്ട്രമാധ്യമങ്ങളിലും വാര്‍ത്തകളാണ്. ഹഫിംഗ്ടണ്‍ പോസ്റ്റിലും ട്രിബ്യൂണിലും സിഖ് മതത്തില്‍ നിന്നും ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നവരുടെ സംഖ്യ പഞ്ചാബില്‍ കൂടിവരികയാണെന്ന് ഈയിടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ക്രിസ്ത്യന്‍ നേതാക്കള്‍ തന്നെ പഞ്ചാബില്‍ ക്രിസ്ത്യാനികളുടെ വളര്‍ച്ചയെക്കുറിച്ച് വാചാലരായി കാണാറുണ്ട്. 2016ല്‍ ക്രിസ്ത്യന്‍ നേതാവ് ഇമാനുല്‍ റെഹ്മത് മാസി പറഞ്ഞു: “വാസ്തവത്തില്‍ ക്രിസ്ത്യാനികളുടെ ജനസംഖ്യ പഞ്ചാബില്‍ ഏഴ് മുതല്‍ പത്ത് ശതമാനമാണ്. പക്ഷെ ജനസംഖ്യകണക്കെടുപ്പ് പ്രകാരം ക്രിസ്ത്യാനികള്‍ പഞ്ചാബില്‍ ഒരു ശതമാനം മാത്രമാണെന്ന് പറയുന്നു.”
നിയമസഭയില്‍ ജനസംഖ്യാനുപാതികമായി ക്രിസ്ത്യന്‍ സമുദായത്തിന് പ്രാതിനിധ്യം ലഭിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെടുന്നു. അതുപോലെ മതപരിവര്‍ത്തനം ചെയ്തതായുള്ള സര്‍ട്ടിഫിക്കറ്റ് എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
എങ്ങിനെയാണ് പഞ്ചാബില്‍ 10 ശതമാനം പേര് ക്രിസ്ത്യാനികളായത്?
എങ്ങിനെയാണ് പഞ്ചാബില്‍ 10 ശതമാനം പേര് ക്രിസ്ത്യാനികളായത് എന്ന കാര്യം അറിയേണ്ടത് പ്രധാനമാണ്. എങ്ങിനെയാണ് ഇത്തരത്തിലുള്ള മതപരിവര്‍ത്തനത്തെ പഞ്ചാബിലും മറ്റ് സംസ്ഥാനങ്ങളിലും ചെറുക്കാന്‍ കഴിയുക എന്ന കാര്യത്തെക്കുറിച്ചും ചില ആശയങ്ങള്‍ ഇത് വഴി ലഭ്യമാകും. ഒരു പക്ഷെ മതപരിവര്‍ത്തനത്തിന് വിപരീതമായ സഹാചര്യം കൊണ്ടുവരാനും ഇത് സഹായിക്കും.
പഞ്ചാബിലെ പ്രധാന മതപരിവര്‍ത്തകര്‍
പാസ്റ്റര്‍മാര്‍, പ്രവാചകര്‍, അപ്പോസ്തലന്മാര് എന്നിങ്ങനെ പല വിധ പേരുകളില്‍ അറിയപ്പെടുന്ന ഒട്ടേറെപ്പേര്‍ ക്രിസ്ത്യന്‍ സമുദായപ്രതിനിധികളായി പഞ്ചാബില്‍ പ്രവര്‍ത്തിച്ച് വരുന്നുണ്ട്. ഇവര്‍ക്ക് മതപരിവര്‍ത്തനം ഒരു ബിസിനസാണ്. ഇതില്‍ അങ്കുര്‍ നാരുലയെക്കുറിച്ച് നമ്മള് ഈ ലേഖനത്തിന്റെ തുടക്കത്തില്‍ പ്രതിപാദിച്ചു. ഗുര്‍ശരണ്‍ കൗര്‍, ഭാജീന്ദര് സിംഗ്, കാഞ്ചന് മിറ്റല് എന്നിവരാണ് മറ്റ് പ്രമുഖര്‍. ഇതില്‍ പലരും സിഖ് മതത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണ്. ഇവര്‍ ഭൂരിഭാഗവും അറിയപ്പെടുന്നത് ഹിന്ദു പേരുകളിലാണ്.
ഇവരില്‍ പലര്‍ക്കും പതിനായിരക്കണക്ക് മുതല്‍ ലക്ഷങ്ങള്‍ വരെ ആരാധകരുണ്ട്. കോടികള്‍ അവര്‍ ഉണ്ടാക്കുകയും ചെയ്യുന്നു. ഇപ്പോള്‍ അവര്‍ മതപരിവര്‍ത്തന ബിസിനസില്‍ ഫ്രാഞ്ചൈസികളെ ക്ഷണിക്കുകയാണ്. ഓരോ മാസവും ഇതിലേക്ക് കൂടുതല്‍ പേര് എത്തുന്നു.
ഇന്‍കള്‍ചറേഷന്‍ എന്ന മതപരിവര്‍ത്തന തന്ത്രം
ഇന്‍കള്‍ചറേഷന്‍ എന്ന തന്ത്രമാണ് പുതിയ ക്രിസ്തീയ മതപരിവര്‍ത്തന ഗ്രൂപ്പുകള്‍ എടുത്തു പയറ്റുന്നത്. ക്രിസ്തീയ മതപാഠങ്ങള്‍ ക്രിസ്ത്യാനികള്‍ അല്ലാത്തവര്‍ക്ക് മുന്നില്‍ അവര്‍ക്ക് രുചിക്കുന്ന രീതിയില്‍ മാറ്റിയെടുത്ത് അവതരിപ്പിക്കുന്നതിനെയാണ് ഇന്‍കള്‍ചറേഷന്‍ എന്ന് പറയുന്നത്. ക്രിസ്തു മതത്തെയും അതിന്റെ ദര്‍ശനത്തെയും കൂടുതല്‍ നുണകളും മോഹജനകമായ കാര്യങ്ങളും കൂട്ടിക്കുഴച്ച് സ്വീകാര്യമായ രീതിയില്‍ മാറ്റിയെടുക്കുന്ന തന്ത്രമാണ് ഇന്‍കള്‍ചറേഷന്‍. ഇത് പുതിയ തലമുറയില്‍ ക്രിസ്തുമതത്തോട് ഒരു വല്ലാത്ത അഭിനിവേശവും ആകര്‍ഷണവും ജനിപ്പിക്കും. മാത്രമല്ല, അന്യമായ ഒരു മതമല്ല ഇത് എന്ന തോന്നലും അതിലേക്ക് ഹിന്ദു-സിഖ് മതത്തില്‍ നിന്നും ചേക്കേറുന്നത് തെറ്റല്ല എന്ന ചിന്തയും ഉണ്ടാക്കും.
പഞ്ചാബില്‍ മാത്രമല്ല, ഇന്ത്യയില്‍ പലയിടത്തും ഈ ന്യൂ ജെന്‍ ക്രിസ്തീയ സഭകള്‍ ക്രിസ്ത്യന്‍ ആശ്രമം എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്. കൃത്യമായും ഒരു ഹൈന്ദവ മതപരിവേഷമായിരിക്കും ഈ ക്രിസ്ത്യന്‍ ആശ്രമങ്ങളില്‍. ആകെ കാവിമയം. സന്യാസിമാര്‍ എന്ന രീതിയിലാണ് ക്രിസ്തീയ മതപ്രചാരകര്‍ ഇവിടെ അവതരിക്കുന്നത്. ഭരതനാട്യം, യോഗ എന്നീ ഹൈന്ദവമതത്തിന്റെ സാംസ്കാരിക കലകളെ ഈ ക്രിസ്തീയ ആശ്രമങ്ങള്‍ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നത് കാണാം. യേശുപുരം, യേശു സഹസ്രനാമ, യേശുവേദ, യേശു ഉപനിഷത് എന്നീ രീതികളിലാണ് കാര്യങ്ങള്‍ അവതരിപ്പിക്കുന്നത്. പല ക്രിസ്ത്യന്‍ മിഷണറിമാരും കാവിയാണ് ധരിക്കുന്നത്. ഇവിടെ മതപരിവത്തനം ചെയ്യുന്ന യേശുപുരോഹിതന്‍ ഹിന്ദുമതത്തിലേത് പോലെ ആശ്രമത്തില്‍ തന്നെയാണ് വസിക്കുന്നത്. മാത്രമല്ല, ഹിന്ദു ക്ഷേത്രങ്ങളുടെ രൂപത്തിലുള്ള പള്ളികളാണ് ഇവര്‍ പണിതുയര്‍ത്തുന്നത്.
പഞ്ചാബില്‍ സിഖ് മതത്തിന്റെതായ പ്രതീകങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന രീതിയില്‍ ഈ ക്രിസ്തീയ സഭകള്‍ ഉപയോഗിക്കുകയും ചെയ്യും. അവര്‍ ഉള്‍ഗ്രാമങ്ങളിലെ സിഖുകാരെയാണ് മതപരിവര്‍ത്തനം ചെയ്യുന്നത്. സിഖുകാരെ മതപരിവര്‍ത്തനം ചെയ്യാനുള്ള തന്ത്രങ്ങള്‍ വിശദീകരിച്ചുകൊണ്ട് സാബു മത്തായി കാതേറ്റ് ഒരു പുസ്തകം തന്നെ രചിച്ചിട്ടുണ്ട്.
സംത്സംഗുകളും ഈശോ ഗുരുദ്വാരകളും
പ്രാര്ത്ഥനായോഗങ്ങളിലൂടെയാണ് ഈ ന്യൂജെന്‍ ക്രിസ്തീയ സഭകള്‍ ക്രിസ്തീയ മതം പ്രചരിപ്പിക്കുന്നത്. പ്രാര്ത്തനസഭാ എന്നാണ് പറയുക. ഈശോ ഗുരുദ്വാര എന്നാണ് ക്രിസ്തീയ ആശ്രമത്തെ വിളിക്കുക. സത്സംഗുകളും പതിവാണ്. പഞ്ചാബിലെ സിഖുസംസ്കാരത്തിന്റെ ഭാഗമായ ലംഗാറുകള്‍ (കമ്മ്യൂണിറ്റി കിച്ചന്) ഇവിടെ ഉണ്ടാകും.
ഇതില്‍ അത്ഭുത രോഗിചികിത്സകള് നടക്കും. മാറാരോഗങ്ങള്‍ പ്രാര്‍ത്ഥനകൊണ്ട് മാറ്റുമെന്ന കപട വാഗ്ദാനങ്ങളുമായി ആയിരക്കണക്കിന് പേരെയാണ് ഇത്തരം യോഗങ്ങള്‍ക്ക് കൊണ്ടുവരിക.
വന്ധ്യത മുതല്‍ ക്യാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ ജീസസിലൂടെ ഭേദമാകുന്നുവെന്നാണ് പ്രചാരണം. ഇത്തരം വേദികളില്‍ കൃത്യമായി പ്രതിഫലം വാങ്ങുന്ന നടന്മാര് എത്തും. അവര്‍ എങ്ങിനെയാണ് തങ്ങളുടെ രോഗം ഭേദമായതെന്ന് വിവരിച്ച് കേള്‍പ്പിക്കും. ഇതോടെ നിഷ്കളങ്കരായ സാധാരണക്കാര്‍ വലയില്‍ വീഴും. ഇതില്‍ ഭൂരിഭാഗം പേരുടെയും മാറാരോഗം മാറില്ല. വൈകാതെ അവര്‍ മരിക്കുകയും ചെയ്യും. പക്ഷെ അതിനിടയില്‍ ഇവരുടെ കുടുംബത്തിലെ എല്ലാവരും ക്രിസ്തീയമതത്തിലേക്ക് മാറിക്കഴിഞ്ഞിരിക്കും. ഇപ്പോള്‍ ഇവര്‍ യുട്വൂബും സൂമും വരെ മതപ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ട്.
എന്തുകൊണ്ട് പഞ്ചാബി ക്രിസ്ത്യന്‍ മതത്തിലേക്ക് വരുന്നു?
ഇപ്പോള്‍ പഞ്ചാബ് സംസ്ഥാനത്തിന്റെ 10 ശതമാനം പേരും ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിക്കഴിഞ്ഞു. അതിന് ചില കാരണങ്ങളുണ്ട്. മതപരിവര്‍ത്തനത്തിന് പ്രധാന കാരണം അന്ധവിശ്വാസമാണ്. ക്രിസ്തീയ പാസ്റ്റര്‍മാര്‍ക്ക് ക്യാന്‍സറും വികലാംഗതയും മാറ്റാന്‍ കഴിയുമെന്ന് പലരും ഇവിടെ വിശ്വസിക്കുന്നു. ഇതിനപ്പുറം മറ്റൊരു മതത്തില്‍ വിശ്വിസിക്കുന്നത് നിങ്ങളെ നരകത്തിലേക്ക് നയിക്കുമെന്നും പാതിരിമാര്‍ക്ക് ഇവരെ വിശ്വസിപ്പിക്കാന്‍ കഴിഞ്ഞിരിക്കുന്നു. വ്യാജമായ അത്ഭുതരോഗശുശ്രൂഷകള് അഭ്യസ്തവിദ്യരല്ലാത്ത ഇവരില്‍ എളുപ്പം വിശ്വാസം ജനിപ്പിക്കുന്നു.
യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കാനഡയിലേക്കുമൊക്കെ വിസ നല്‍കുമെന്ന വാഗ്ദാനവും ഒട്ടേറെപ്പേരെ മതപരിവര്‍ത്തനത്തിലേക്ക് നയിക്കുന്ന ഘടകമാണ്. ക്രിസ്ത്യാനിയായാല്‍ അവര്‍ക്ക് വിദേശത്തേക്ക് പോകാന്‍ എളുപ്പത്തില്‍ വിസ ലഭ്യമാകുമെന്നും മിഷനറിമാര്‍ വാഗ്ദാനം ചെയ്യുന്നു.
പാവങ്ങള്‍ക്ക് മതം മാറിയാല്‍ പണം, ജോലി, കുട്ടികള്‍ക്ക് വിദ്യാഭ്യാസം, അരിച്ചാക്ക് എന്നിവ നല്‍കുകയാണ് മറ്റൊരു രീതി.രസകരമായ വസ്തുത എന്തെന്നാല്‍ ഈ പാവങ്ങള്‍ക്ക് എത്തിച്ച അരിച്ചാക്കുകള്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് പഞ്ചാബ് സര്‍ക്കാര്‍ നല്കുന്ന സൗജന്യ ഭക്ഷ്യപദ്ധതിയില്പ്പെട്ട അരിച്ചാക്കുകളായിരുന്നു എന്നതാണ് . . സര്‍ക്കാരുമായി ക്രിസ്ത്യന്‍ മതപരിവര്ത്തനലോബിയ്ക്കുള്ള അടുത്ത ബന്ധആണ് ഇതിനര്‍ത്ഥം
സിഖ് മതത്തിന്റെയും ഹിന്ദുധര്‍മ്മത്തിന്റെയും ചെലവിലാണ് പഞ്ചാബില്‍ ക്രിസ്ത്യന്‍ മതത്തിലേക്കുള്ള പരിവര്‍ത്തനം നടക്കുന്നത്. ഇപ്പോള്‍ പഞ്ചാബില്‍ ക്രിസ്ത്യാനികള്‍ വര്‍ധിച്ചതോടെ അവര്‍ വോട്ട് ബാങ്കായി മാറി തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയപാര്‍ട്ടികളോട് വിലപേശുന്നതില്‍ വരെ എത്തിനില്‍ക്കുന്നു.
ക്രിസ്ത്യന്‍ മതപരിവര്‍ത്തകര്‍ ലാക്കാക്കുന്നത് ദളിതരെയാണ്. അവര്‍ പഞ്ചാബിലെ ജനസംഖ്യയുടെ 32 ശതമാനത്തോളം വരും. ഒരിക്കലും ഇവരെ ഹിന്ദുക്കളിലെയും സിഖ് മതത്തിലേയും ഉന്നതര്‍ക്ക് സമാനരായി കണക്കാക്കില്ല. എന്തായാലും ഉയരുന്ന ക്രിസ്ത്യന്‍ മതവിഭാഗം ഹിന്ദുക്കളെയും സിഖ്മതക്കാരെയും ഒരു പാഠം പഠിപ്പിക്കുന്ന കാലം വിദൂരമല്ല.
മതം മാറിയ സിഖുകാരെ ഘര്‍വാപസി നടത്തി ആര്‍എസ്എസ്
ഇന്തോ-അബ്രാമിക് സാഹോദര്യമാണ് ഖാലിസ്ഥാനികള്‍ പരത്താന്‍ ശ്രമിക്കുന്നത്. അവരെ സംബന്ധിച്ചിടത്തോളം ആര്‍എസ്എസ് ആണ് സിഖുകാരുടെ മുഖ്യശത്രു. അതേ സമയം ക്രിസ്ത്യന്‍ മതപരിവര്‍ത്തനത്തെക്കുറിച്ച് അവര്‍ മൗനം പാലിക്കുന്നു. ആര്‍എസ്എസ് ആണ് ക്രിസ്ത്യന്‍ മതത്തിലേക്ക് മാറിയ ദളിതരെ വീണ്ടും സിഖ് വിശ്വാസത്തിലേക്ക് തിരിച്ച് നടത്തി ഘര്‍വാപസി സംഘടിപ്പിക്കുന്നത്. കഴിഞ്ഞ 3 വര്‍ഷത്തിനുള്ളില്‍ ഏകദേശം 8000 ക്രിസ്ത്യാനികളെയാണ് വീണ്ടും സിഖ് മതത്തിലേക്ക് ആര്‍എസ്എസ് കൊണ്ടുവന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് 2014ല്‍ പ്രസിദധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഇതിനെ പല സിഖ് സംഘടനകളും നിര്‍ഭാഗ്യവശാല്‍ എതിര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: