കൊൽക്കത്ത : പശ്ചിമ ബംഗാളിലെ നിയമയസഭ തെരെഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം നടന്ന അക്രമ സംഭവങ്ങളെ കുറിച്ച് സി. ബി. ഐ. അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത് ബി. ജെ. പി നേതാക്കൾ. സംസ്ഥാന ഗവൺമെന്റിന്റെ സംരക്ഷണത്തിലാണ് അക്രമ സംഭവങ്ങളെല്ലാം നടന്നതും കൊൽക്കത്ത ഹൈക്കോടതിയുടെ വിധി സർക്കാറിന്റെ പങ്കാളിത്തം തുറന്നുകാട്ടുന്നതാണെന്നും പാർട്ടി ജനറൽ സെക്രട്ടറി വിജയ് വർഗീയ പ്രതികരിച്ചു.
ഹൈക്കോടതിയുടെ നിരീക്ഷണത്തിലായിരിക്കും സി. ബി. ഐ. അന്വേഷണം. പശ്ചിമ ബംഗാൾ കേഡറിലെ മുതിർന്ന ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തി പ്രത്യേക അന്വേഷണത്തിന് രൂപം നൽകണമെന്നും കോടതി സിബി ഐയ്ക്ക് നിർദ്ദേശം നൽകി.ഈ വിധി അമ്മമാരും സഹോദിരമാരും ഉള്‍പ്പെടെ അക്രമത്തിനിരയായവരുടെ സാന്മാര്ഗ്ഗിക വിജയമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് പറഞ്ഞു.
രാഷ്ടീയ സംഘർഷങ്ങളുടെ പരീക്ഷണ ശാലയായി ബംഗാളിനെ മമത സർക്കാർ മാറ്റിയെന്ന് മുതിർന്ന ബിജെപി. നേതാവ് സുവേന്ദു അധികാരി പറഞ്ഞു. മനുഷ്യാവകാശങ്ങൾ സംരക്ഷിച്ചുകൊണ്ടുള്ള ചരിത്രപരമായ വിധിയാണിതെന്നും ഭരണഘടനയുടേയും ജനാധിപത്യത്തിന്റെയും ഏറ്റവും ശക്തമായ തൂണാണ് കോടതികളെന്ന് തെളിയിക്കുന്നതാണ് വിധിയെന്നും അദ്ദേഹം ട്വിറ്ററിൽ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: