ന്യൂദല്‍ഹി: പെന്ഷന് ഫണ്ട് റെഗുലേറ്ററി ഫണ്ടിന്റെ കീഴിലുള്ള സര്‍ക്കാരിന്റെ ഗ്യാരന്റിയുള്ള അടല്‍ പെന്ഷന് യോജനയ്ക്ക് കീഴില്‍, 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 28 ലക്ഷത്തിലധികം പുതിയ എ.പി.വൈ അക്കൗണ്ടുകള്‍ തുറന്നു. മൊത്തത്തില്‍, പദ്ധതിക്ക് കീഴിലുള്ള അംഗത്വം 2021 ഓഗസ്റ്റ് 25ന് 3.30 കോടി കവിഞ്ഞു.
2021 ഓഗസ്റ്റ് 25 ലെ എ.പി.വൈയ്ക്ക് കീഴിലുള്ള മൊത്തം എന്റോള്‍മെന്റുകളില്‍, ഏകദേശം 78% വരിക്കാര്‍ 1,000 രൂപ പെന്ഷന് പ്ലാന്‍ തിരഞ്ഞെടുക്കുകയും 14% ഏകദേശം 5,000 രൂപ പെന്ഷന് പ്ലാന്‍ തിരഞ്ഞെടുക്കുകയും ചെയ്തു. കൂടാതെ, ഏകദേശം 44% വരിക്കാര്‍ സ്ത്രീകളാണ്. ഏകദേശം 44% വരിക്കാരും 18-25 വയസ്സിനിടയില്‍ പ്രായമുള്ളവരുമാണ്.
സമീപകാലത്ത്, പിഎഫ്ആര്‍ഡിഎ, എപിവൈ മൊബൈല്‍ ആപ്പില്‍ പുതിയ ഫീച്ചറുകള്‍ കൂട്ടിച്ചേര്‍ക്കല്‍, എപിവൈ സംബന്ധിച്ച സംശയനിവാരണം, എപിവൈ സബ്സ്െ്രെകബര്‍ ഇന്‍ഫര്‍മേഷന്‍ ബ്രോഷര്‍, എപിവൈ സിറ്റിസണ്‍ ചാര്‍ട്ടര്‍ എന്നിവ 13 പ്രാദേശിക ഭാഷകളില്‍ വിപുലീകരിക്കുക. തുടങ്ങിയ സംരംഭങ്ങള്‍ വരിക്കാരുടെയും സേവന ദാതാക്കളുടെയും പ്രയോജനത്തിനായി ഏറ്റെടുക്കുകയുണ്ടായി.
സേവിംഗ്സ് ബാങ്ക് അക്കൗണ്ട് ഉള്ള ബാങ്കിലോ പോസ്റ്റ് ഓഫീസ് ശാഖകളിലോ ചേരാന്‍ 1840 വയസ്സിനിടയിലുള്ള ഏതൊരു പൗരനെയുംഎപിവൈ അനുവദിക്കുന്നു. പദ്ധതി പ്രകാരം, ഒരു വരിക്കാരന് അദ്ദേഹത്തിന്റെ സംഭാവനയെ ആശ്രയിച്ച്, 60 വയസ്സ് മുതല്‍ മാസം തോറും ആയിരം രൂപ മുതല്‍ അയ്യായിരം രൂപ വരെ കുറഞ്ഞ പെന്ഷന് ലഭിക്കും. വരിക്കാരന്റെ മരണാനന്തരം ജീവിതപങ്കാളിക്ക് അതെ പെന്ഷന് നല്‍കുകയും, വരിക്കാരന്റെയും ജീവിതപങ്കാളിയുടെയും മരണശേഷം, വരിക്കാരന്റെ 60 വയസ്സ് വരെ സമാഹരിച്ച പെന്ഷന് സമ്പത്ത് അവകാശിക്ക് തിരികെ നല്‍കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: