ന്യൂദല്‍ഹി: ബോളിവുഡ് നടന് സോനു സൂദിന്റെ മുംബൈയിലെ ആറ് സ്ഥലങ്ങളിലും അദ്ദേഹവുമായി ബന്ധമുള്ള ലക്നൗവിലെ സ്ഥാപനത്തിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തി. സോനു സൂദിന്റെ കമ്പനിയും ലക്നൗ ആസ്ഥാനമായുള്ള റിയല്‍ എസ്റ്റേറ്റ് സ്ഥാപനവും തമ്മില്‍ അടുത്തിടെയുണ്ടായ സാമ്പത്തിക ഇടപാടില്‍ പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ആദായനികുതി വകുപ്പ് റെയ്ഡ്.
ഈ ഇടപാടില്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന ആരോപണം ശക്തമായിരുന്നു. ഈ ഇടപാടില്‍ സംശയകരമായ കാര്യങ്ങളുണ്ട്. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ നടനോ, അദ്ദേഹത്തിന്റെ കമ്പനിയോ ഇതുവരെ ആദായനികുതി വകുപ്പിന് നല്‍കിയിട്ടില്ല. ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചാണ് പരിശോധന നടത്തിയതെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ പറഞ്ഞു. റെയ്ഡുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ആദായനികുതി വകുപ്പ് വെളിപ്പെടുത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: