തൃശൂര്‍: ഒളിമ്പിക്സ് മെഡല്‍ ജേതാവ് ശ്രീജേഷിനെ പിണറായി സര്‍ക്കാര്‍ അപമാനിക്കുകയാണെന്ന് ബിജെപി സംസ്ഥാന വക്താവ് അഡ്വ. ബി. ഗോപാലകൃഷ്ണന്. പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീജേഷിനെ അഭിനന്ദിച്ചപ്പോള്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും അഭിനന്ദിക്കാന്‍ തയ്യാറാകാത്തത് ദൗര്‍ഭാഗ്യകരമാണ്. മറ്റു സംസ്ഥാനങ്ങളിലെ താരങ്ങള്‍ക്ക് അവിടുത്തെ സര്‍ക്കാര്‍ പുരസ്കാരങ്ങളും മറ്റും പ്രഖ്യാപിക്കുമ്പോള്‍ പിണറായി സര്‍ക്കാര്‍ ഒന്നും ചെയ്യാത്തത് മതരാഷ്ട്രീയമാണ്.
സൗമ്യക്കെതിരെ നടന്ന മതരാഷ്ട്രീയ സമ്മര്‍ദ്ദമാണോ പിണറായിയെ ശ്രീജേഷിന് പുരസ്കാരം പ്രഖ്യാപിക്കുന്നതില്‍ തടയുന്നത്. അതോ ഹിന്ദു നാമധാരിയായിപ്പോയി എന്ന നൂന ത കൊണ്ടാണോ. എന്തായാലും സര്‍ക്കാര്‍ ശ്രീജേഷിനെ അപമാനിക്കുകയാണെന്നും ഗോപാലകൃഷ്ണന് കൂട്ടിച്ചേര്‍ത്തു. മൂന്നുകോടി രൂപ ശ്രീജേഷിന് പാരിതോഷികം നല്കാന് കേരള സര്‍ക്കാര്‍ തയ്യാറാകണം. അല്ലാത്തപക്ഷം ജനങ്ങളെ സംഘടിപ്പിച്ച് ജനകീയ പുരസ്കാരം പ്രഖ്യാപിക്കുമെന്നും ഗോപാലകൃഷ്ണന് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: