മലയാള സിനിമയുടെ പിറവിതന്നെ ജാതി ദുരന്തത്തിന്റെ കയ്പ്പുനീര് നുണഞ്ഞുകൊണ്ടായിരുന്നു, മലയാള സിനിമാ ചരിത്രത്തില്‍ ആദ്യ സംവിധായകന് ജെ.സി. ഡാനിയേലും സവര്ണ്ണമേധാവികളാല് നാടുകടത്തപ്പെട്ട അദ്ദേഹത്തിന്റെ നായിക പി.കെ. റോസിയും ചലച്ചിത്ര സ്നേഹികളുടെ ഉള്ളില്‍ ഒരു നെരിപ്പോടായി ഇന്നും അവശേഷിക്കുന്നു,
വിഗതകുമാരന് വിസ്മൃതിയിലാകാതെ നിലനില്ക്കുന്നതും അന്നത്തെ കൊടിയ ജാതിവ്യവസ്ഥയുടെ ഓര്‍മ്മപ്പെടുത്തലിനു വേണ്ടിയായിരിക്കണം,സനാതന ധര്‍മ്മ മൂല്യങ്ങളില്‍ നിന്നുമകന്ന് പരസ്പരം പോരാടിയ ഹൈന്ദവരെ ഒരേ ധാരയിലേക്ക് കൊണ്ടുവരാന്‍ ധര്‍മ്മസന്ദേശം പ്രചരിപ്പിക്കുന്ന അനേകം സിനിമകള്‍ പിന്നീട് ഉണ്ടായി എന്നത് അംഗീകരിക്കുമ്പോഴും, 1926 ലെ വിഗത കുമാരന് ചിതയൊരുക്കിയ പശ്ചാത്തലം ഇന്നും നിലനില്‍ക്കുന്നിടത്താണ് ധര്മ്മവിരുദ്ധതയും ഹൈന്ദവ സംസ്കാര നിന്ദയും സാഹിത്യത്തിലും സിനിമയിലും ഇടം പിടിക്കുന്നതെന്ന യാഥാര്‍ഥ്യം കാണാതെ വയ്യ…
മറുവശത്ത് ഒരു പ്രവാചകന്റെ നാമം ചോദ്യപേപ്പറില്‍ ഉള്‍പ്പെടുത്തിയാല്‍ കൈ നഷ്ടമാവുമെന്ന വസ്തുതയും നിലനില്ക്കുന്നു.
പുരാണങ്ങളില്‍ പിച്ചവച്ച് തുടര്‍ന്ന് കുടുംബ ബന്ധങ്ങളിലൂടെ സിനിമ നിവര്‍ന്നു നടന്ന കാലത്ത് സിനിമയ്ക്ക് നായര്‍ ബെല്‍റ്റും ക്രിസ്ത്യാനി ബെല്‍റ്റുമൊക്കെ ഉണ്ടെന്ന് അണിയറയില്‍ പറഞ്ഞിരുന്നുവെങ്കിലും, ക്രിസ്ത്യാനിയായ സത്യനെയും മുസല്‍മാനായ പ്രേം നസീറിനെയും ഹൈന്ദവരായ തിക്കുറിശ്ശിയെയും മധുവിനെയുമെല്ലാം പ്രേക്ഷകര്‍ ഒരേപോലെ നെഞ്ചിലേറ്റി.
പ്രേം നസീര്‍ നായരും നമ്പൂതിരിയുമായപ്പോഴും മധുവും തിക്കുറിശ്ശിയും ഇക്കയും ഹാജിയാരുമായപ്പോഴുമൊന്നും ആരും നെറ്റി ചുളിച്ചില്ല.
മലബാറുക്കാര്‍ക്ക് വേണ്ടി ഉമ്മാച്ചുവും യതീമും കണ്ടം വച്ച കോട്ടുമെല്ലാം ഇറങ്ങിയപ്പോള്‍ അതിനെ തിരുവിതാംകൂറുകാരും ഏറ്റെടുത്തു, അതേപോലെ മാര്‍ത്താണ്ഡവര്‍മ്മയും കായംകുളം കൊച്ചുണ്ണിയും മലബാറുകാരും ഏറ്റെടുത്തു. വടക്കന്‍ കഥകളും തെക്കന്‍ കഥകളും ഇഴചേര്‍ന്ന് ഹൃദയങ്ങളില്‍ ഇഴുകിച്ചേര്‍ന്നു.
ഉദയാ, മഞ്ഞിലാസ്, മെരിലാന്റ് തുടങ്ങിയ വന്‍ സിനിമാകമ്പനികളില്‍ നിന്നും സിനിമ സാധാരണക്കാരായ നിര്‍മ്മാതാക്കളിലേക്ക് സാവകാശം വഴുതി മാറി… ഇതിനിടയില്‍ കമ്യുണിസ്റ്റ് സിനിമകള്‍ തലപൊക്കി. അതിലൂടെ കമ്യുണിസ്റ്റ് പ്രസ്ഥാനം വളര്‍ന്നു…
സിനിമയിലൂടെയുള്ള ആശയ സംവാദം പുതിയ തലങ്ങളിലേക്ക് ഉയര്‍ന്നു. ആധുനികസിനിമയില് കച്ചവടസിനിമ, സമാന്തര സിനിമ, ആര്‍ട്ട് സിനിമ എന്നിങ്ങനെ വഴിത്തിരിവുകള്‍ ഉണ്ടായി.. രാമു കാര്യാട്ടും ഭരതനും പത്മരാജനും എംടി. വാസുദേവന്‍ നായരും കെ.ജി. ജോര്‍ജ്ജുമെല്ലാം സമാന്തര സിനിമയുടെ വക്താക്കളായും അടൂര്‍, അരവിന്ദന്, കെ.പി. കുമാരന്, ഷാജി. എന്‍. കരുണ്‍ തുടങ്ങി കുറേപേര്‍ ആര്‍ട്ട് സിനിമാക്കാരായും ഐ.വി. ശശി മുതല്‍ ഷാജികൈലാസും ജോഷിയുമെല്ലാം കച്ചവട സിനിമക്കാരായും മലയാള സിനിമയെ പോഷിപ്പിച്ചു.
കമ്യുണിസ്റ്റ് ആശയഗതിക്കാര്‍ ഫ്യൂഡലിസത്തിന്റെ തകര്‍ച്ചയും സവര്‍ണ്ണ, അവര്‍ണ്ണ വിവേചനവുമെല്ലാം നന്നായി ഉപയോഗിച്ച് പതിയെ പതിയെ ഹൈന്ദവ ആചാരങ്ങള്‍ക്കെതിരെ തലപൊക്കി, എലിപ്പത്തായവും നിര്‍മ്മാല്യവും തുടര്‍ന്ന് കച്ചവട സിനിമാക്കാരുടെ കള്ള സന്യാസ കഥകളുമെല്ലാം ഹൈന്ദവര്‍ പുഞ്ചിരിയോടെ ഏറ്റുവാങ്ങി, കലയെ ഉപയോഗിച്ച് ആരുമറിയാതെ വലിയൊരു സമൂഹത്തിന്റെ ആചാരാനുഷ്ഠാനങ്ങളെ കലഹരണപ്പെട്ടതും ഉപേക്ഷിക്കേണ്ടതുമാണെന്ന ധാരണ അവരില്‍ സൃഷ്ടിച്ചു. അതു വഴി, സത്ത നഷ്ടപ്പെട്ട സമുദായമായി ഹൈന്ദവരില്‍ ഭൂരിഭാഗവും മാറി എന്ന് ഞാന്‍ പറഞ്ഞാല്‍ അതിശയോക്തിയാവില്ലെന്ന് കരുതട്ടെ.
എല്ലാ മതങ്ങള്‍ക്കെതിരെയും സിനിമ തിരിഞ്ഞു എന്ന് പറയാനാവില്ല. ലോകാ സമസ്താക്കാരേയും ഇടതു ചെവിട്ടത്തടിച്ചാല് മറുകരണം കാണിക്കുന്നവരെയുമാണ് കൂടുതല്‍ ആക്രമിച്ചത്. മറു വശത്തേക്കുറിച്ച് കമാന്നൊരാക്ഷരം മിണ്ടിയാല്‍ തല മുതല്‍ കാലുവരെ നഷ്ടപ്പെട്ടേക്കാം എന്ന ബോധ്യമുള്ളത് കൊണ്ട് അതിനു കാര്യമായി മുതിര്‍ന്നില്ല..
സിനിമയ്ക്കൊപ്പം സാഹിത്യത്തിലും ചിത്രങ്ങളിലുമെല്ലാം കമ്യുണിസ്റ്റ് ധാരയ്ക്കൊപ്പം ചലിച്ച ഒട്ടുസ്രാവുകളായ സാംസ്കാരിക നായകര്‍ സരസ്വതിയുടെ നഗ്നചിത്രം വരയ്ക്കാനും ഊര്‍മിളയുടെ ലൈംഗിക ദാരിദ്ര്യം തേടിപ്പോകാനും രാമനെ ഭീരുവാക്കാനും ഭീമനെ മറ്റൊരു ഭീമനാക്കാനും, പുരാണങ്ങളില്‍ മുങ്ങി തപ്പി അലങ്കോല സൃഷ്ടികള്‍ പടച്ച് അതിന് അവാര്‍ഡ് കരസ്ഥമാക്കാന്‍ നെട്ടോട്ടമോടി. നാരായണഗുരുവിനെയും ചട്ടമ്പി സ്വാമികളെയും പിഴുതുമാറ്റി നവ നവോത്ഥാന ചരിതം കുറിക്കുവാനും അവര്‍ തയ്യാറായി. അടുത്തകാലത്താണ് ഇവര്‍ക്ക് ചെല്ലും ചെലവും കൊടുക്കുന്നത് ചില രാജ്യവിരുദ്ധ ശക്തികളാണെന്ന തിരിച്ചറിവ് സമൂഹത്തിനുണ്ടാവുന്നത്. ഇത് സിനിമാ ലോകത്തേക്കും പച്ചയായി കടന്നു വന്നു.
സെല്ലുലോയിഡില്‍ നിന്നും സിനിമ ഡിജിറ്റലിലേക്ക് മാറുന്നിടത്താണ് ന്യൂ ജനറേഷന് എന്ന പുതിയ അവതാരം സിനിമയില്‍ ഉടലെടുക്കുന്നത്…
എന്തും പറയാം,
എന്തും കാണിക്കാം..
അതാണ് ന്യൂ ജനറേഷന്..
ലഹരി, ഹവാല, രാജ്യവിരുദ്ധത, ചില അജണ്ടകള്‍ ഇത്രയൊക്കെ ഒത്തുചേര്‍ന്നപ്പോള്‍ പുതിയൊരു മാനം മലയാള സിനിമയ്ക്ക് കൈവന്നു, അതുവരെ ഉണ്ടായിരുന്ന രാജാക്കന്മാരായ സംവിധായകര്‍, നിര്‍മ്മാതാക്കള്‍, വിതരണക്കാര്‍ ഒക്കെ ഒറ്റയടിക്ക് പിരിച്ചുവിടപ്പെട്ടു,
പകരം കൂണുപോലെ കോടികളുമായി ആരൊക്കെയോ പറന്നിറങ്ങി.. അത്തറിന്റെ മണമുള്ള സിനിമകള്‍…. മൊഞ്ചുള്ള പാട്ടുകള്‍,
സിനിമ ഹറാം എന്നായിരുന്നു ഇസ്ലാമിക സമൂഹത്തിന്റെ കാഴ്ചപ്പാട്, രണ്ടായിരത്തിനു ശേഷം ഈ കാഴ്ചപ്പാടില്‍ മാറ്റമുണ്ടാവണമെന്നും യുവതലമുറയെ മതത്തിലേക്ക് ആകര്‍ഷിക്കാന്‍ സിനിമയ്ക്ക് കഴിയുമെന്നും ജമാഅത്തെ ഇസ്ലാമിയുടെയും സുന്നികളുടെയും നേതാക്കളടക്കം രഹസ്യമായ ചര്‍ച്ച ആരംഭിച്ചിരുന്നു, (ഇന്നവര്‍ തുറന്നെഴുതുന്നു). സാധാരണ സിനിമ നമുക്ക് പറ്റില്ല, പക്ഷേ ഹലാലായ സിനിമ ആവാലോ…
അങ്ങിനെ 2015 മുതല്‍ ഹലാല്‍ സിനിമയ്ക്കുള്ള നാന്ദി കുറിച്ചു. മഫ്തയണിഞ്ഞ നായിക, മതം പഠിക്കുന്ന നായകന്.. ബാക്കി എല്ലാ കഥാപാത്രങ്ങളും മുസ്ലിങ്ങള്‍ (അഭിനയിക്കാന്‍ മൊത്തം മുസ്ലീങ്ങളെ കിട്ടായ്കയാല്‍ അതിന് മറ്റുമതക്കാരെ വേണ്ടിവന്നു). അത്യാവശ്യം ബീഫ്, സ്വതന്ത്ര ചിന്തകരെ കളിയാക്കല്‍ എന്നിങ്ങനെയൊക്കെയായി ആദ്യ ഹലാല്‍ സിനിമ പുറത്തിറങ്ങി, മതം വിട്ടുള്ള കളിയില്ല,നായകനൊപ്പം ചാടിപ്പോവാനിറങ്ങിയ നായികയുടെ ആദ്യ ചോദ്യം,
‘ജ്ജ് നിസ്കരിച്ചോ?’
ഇല്ല…
‘എന്നാ നിസ്കരിച്ചിട്ടു പുറപ്പെടാം’ എന്ന് നായിക,
തുടര്‍ന്ന് കുപ്പിവെള്ളം കൊണ്ട് ഒളുവെടുക്കുന്നു…
ന്താല്ലേ… ആധുനികതയിലും ഇസ്ലാം മൂല്യങ്ങള്‍ കൈവിടാതെ, കെട്ടിപ്പിടിക്കലോ, ചുംബനമോ ഒന്നുമില്ലാതെ തികച്ചും ഹലാലായി, വെടിപ്പായി കാര്യങ്ങള്‍ പറഞ്ഞു…
സ്വതന്ത്ര ചിന്തകന്‍ ക്രിസ്തുമസ് അപ്പൂപ്പന് വേഷം കെട്ടിച്ച കുട്ടിയോട് പിതാവ് നിന്റെ വാപ്പ അച്ചായനല്ലെന്ന് പറഞ്ഞോടിക്കുമ്പോള്‍ മതേതരത്വം പൂത്തുലഞ്ഞു….
കാഴ്ചക്കാരന് നിഷ്കളങ്കമെന്നു തോന്നുന്നതും എന്നാല്‍ തങ്ങളുടെ ആശയം ഒരു ലഹരിപോലെ ചെലുത്തുന്നതുമായ ആ രീതി പിന്നീട് തുടര്‍ ചലനങ്ങളായി വന്ന എല്ലാ ഹലാല്‍ സിനിമകള്ക്കുമുണ്ടായിരുന്നു. കൃത്യമായും ഒരു കേന്ദ്രബിന്ദുവില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്ന രീതി, ഇത്തരം സിനിമയുടെ വളര്‍ച്ചയോടൊപ്പം സിനിമാക്കാരില്‍ ഒരു വിഭാഗത്തിന് ഒരു പ്രത്യേക സ്വഭാവം കൈവന്നു.
ഉത്തരേന്ത്യയിലേക്ക് നോട്ടമായി, നോക്കി നോക്കി ചിലരുടെ കഴുത്ത് ചരിഞ്ഞു, ചില സമുദായങ്ങളുടെ കാര്യത്തില്‍ പ്രതിബദ്ധത കൂടി, ഇതെല്ലാം ചേര്‍ത്ത് വായിക്കുമ്പോഴാണ് മുന്‍പേ പറഞ്ഞ ഒരു ഹലാല്‍ കേന്ദ്രബിന്ദു സാംസ്കാരിക അധിനിവേശത്തിനു ഉണ്ടെന്ന് നമുക്ക് സംശയം തോന്നുക.
ലക്ഷങ്ങളില്‍ നിന്നും കോടികളിലേക്കും അത് പതിയെ നൂറും ഇരുനൂറും കോടികളിലേക്കും ഉയരുകയും അതിനൊപ്പം സിനിമാ ലോകത്തേക്ക് ഉയര്‍ന്ന തോതിലുള്ള ലഹരി മാഫിയയുടെ കടന്നു കയറ്റവുമെല്ലാം സംഭവിക്കുമ്പോഴാണ്, ഹലാല്‍ സിനിമകളുടെ ഉറവിടം സ്വദേശി പണത്തില്‍ നിന്നാണോ വിദേശി പണത്തില്‍ നിന്നാണോ എന്ന് സംശയിക്കേണ്ടി വരിക. അടുത്തിടെ ഒരു ലൊക്കേഷന്‍ നോക്കി പോയപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇറങ്ങിയ ഒരു ഹലാല്‍ ചിത്രത്തിന്റെ സെറ്റിന്റെ അവശേഷിപ്പുകള്‍ കാണാന്‍ കഴിഞ്ഞു, ആ സ്ഥലത്തിന്റെ ഉടമയോട് ചോദിച്ചപ്പോള്‍ പറഞ്ഞു, ഇവിടെ കോടികളാണ് മറിച്ചത്, ഞാന്‍ ആ ചിത്രം കണ്ടിരുന്നത് കൊണ്ട് എനിക്ക് വിശ്വസിക്കാനായില്ല, അത്രയ്ക്ക് കോടികള്‍ മുടക്കേണ്ട ഒരു ചിത്രവുമായിരുന്നില്ല അത്…
പുതിയ സംവിധായകര്‍, പുതിയ അഭിനേതാക്കള്‍, പുതിയ ആളുടെ തിരക്കഥ അങ്ങിനെയുള്ളിടത്തേക്ക് കോടികള്‍ ഒഴുകുന്നു… മമ്മൂട്ടിയോ മോഹന്‍ലാലോ അഭിനയിക്കുന്ന ചിത്രങ്ങളാണെങ്കില്‍ അതിനൊക്കെ ന്യായീകരണം ഉണ്ടായേനെ. ഇതങ്ങിനെയല്ലല്ലോ.
കേരളം മത തീവ്രവാദത്തിന്റെ ഹബ്ബായി മാറുന്നു എന്ന സത്യത്തെ കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോഴാണ് സാംസ്കാരിക തലങ്ങളിലേക്കുള്ള തീവ്രവാദ ശക്തികളുടെ നുഴഞ്ഞു കയറ്റത്തെ നാം ഭയപ്പെടേണ്ടി വരുന്നത്.
സിനിമ യുവ മനസ്സുകളെ സ്വാധീനിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ മാധ്യമമാണ് അത് കൊണ്ട് തന്നെ അതിനെ കൃത്യമായി നിരീക്ഷിക്കേണ്ടതുമാണ്.
ദ്വീപ് വിഷയം ആര് എങ്ങിനെ എന്തിനുവേണ്ടി ഉയര്‍ത്തിക്കാട്ടി എന്നതിന്റെ പശ്ചാത്തലവും ആരിലും സംശയം ഉണര്‍ത്തും . സ്വന്തം അയല്‍പ്പക്കത്ത് ആറു വയസ്സുകാരി മൂന്ന് വയസ്സുമുതല്‍ സഖാവിനാല്‍ പീഡിപ്പിക്കപ്പെട്ട് നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടിട്ടും മൗനവ്രതമാചരിക്കുന്ന ചില സിനിമാക്കാര് കത്വയിലെ കുരുന്നിന് വേണ്ടിയും ദ്വീപിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തില്‍ ബീഫ് വേണമെന്ന കാര്യത്തിലും കോളാമ്പി വച്ചു പ്രതികരിച്ചത് നാം കണ്ടതും കേട്ടതുമാണ്..
ആയിരക്കണക്കിന് ഹൈന്ദവരെ കൊന്നൊടുക്കിയ ഭീകരനെ മഹത്വവത്കരിക്കുന്നതിന് സിനിമാ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതിന്റെ കാരണവും സാംസ്കാരിക അധിനിവേശം തന്നെയാണ്. നാം ഭക്ഷണത്തിലും വസ്ത്രത്തിലും ചിന്തയിലും ഹലാലായിക്കഴിഞ്ഞു. ഇനി സിനിമയായിട്ടെന്തിന് ഹലാലാവാതിരിക്കണം അല്ലേ?
ദുരന്തസമയത്ത് പോലും മതശക്തികള്‍ക്ക് മുന്പില് കുനിഞ്ഞു നില്‍ക്കുന്നത് പോലെ, ക്ഷേത്രത്തില്‍ സ്ത്രീകള്‍ പോകുന്നതെപ്പറ്റി മീശയാശാന് അശ്ലീലം എഴുതി തകര്‍ത്തപ്പോള്‍ നിസ്സഹായാതയോടെ പകച്ചു നിന്നവര്‍ക്കും നിന്റെ ബിംബങ്ങള്‍ എന്തിന് കൊള്ളാം എന്ന ചോദ്യത്തിന് മുന്പില് തലകുനിച്ചവര്‍ക്കും നേരെ കടന്നു വരൂ.. സധൈര്യം സ്വര്‍ഗ്ഗപ്പൂങ്കാവനത്തിലേക്ക് കടന്നു വരൂ എന്ന് വിളംബരം ചെയ്യുന്ന പച്ചവെളിച്ചമാകാന് ഹലാല്‍ സിനിമകള്‍ക്ക് കഴിയുമെന്ന കാര്യത്തില്‍ ആയതിന്റെ ഉപജ്ഞാതാക്കള്‍ക്ക് സംശയം ഉണ്ടാകാനിടയില്ല, ആയതിലേക്ക് കോടികള്‍ ഒഴുകിയെത്തുന്നതും അതിനാല്‍ തന്നെ, വാരിയന്‍ കുന്നന്റെ സ്മാരകമുയരുന്നത് നിസ്സഹായരായ തന്റെ പിതൃക്കളുടെ ചോര വീണുണങ്ങിയ മണ്ണിലാണെന്നറിഞ്ഞുകൊണ്ട് കല്ലിടല്‍ ചടങ്ങിന് കല്ലിന്റെ മൂല പിടിക്കാന്‍ എങ്ങിനെ ഒരിടം ഒപ്പിക്കാമെന്ന ചിന്തയിലാണ് ചിലര്‍… അത് കൊണ്ട് തന്നെ ഇവിടെ ഹലാല്‍ സിനിമയ്ക്ക് ഇടമുണ്ട്, ഹലാല്‍ ഭക്ഷണത്തിനും, ഹലാല്‍ പാര്‍പ്പിടത്തിനും ഇടമുണ്ട്. എല്ലാം ഹലാലായി മാറട്ടെ… ഇന്‍ശാ അള്ളാ
പ്രതികരിക്കാൻ ഇവിടെ എഴുതുക: