ചാരുംമൂട്: ആസാം റൈഫിള്‍സിലെ ആദ്യ പെണ്‍കരുത്തായ മലയാളി യുവതി ആതിര കെ.പിള്ളയെ മുന്‍ മിസോറാം ഗവര്‍ണ്ണര്‍ കുമ്മനം രാജശേഖരന് അവരുടെ വീട്ടിലെത്തി ആദരിച്ചു. കശ്മീര്‍ അതിര്‍ത്തി കാക്കുന്ന ആദ്യ മലയാളി പെണ്‍കുട്ടിയുടെ തെക്കേ മങ്കുഴിയിലെ വീട്ടിലെത്തിയാണ് ആദരിച്ചത്. ആതിര അവധിക്കു നാട്ടിലെത്തിയ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് വീടു സന്ദര്‍ശിക്കുവാന്‍ തീരുമാനിച്ചത്.
ഹിന്ദു ഐക്യവേദി മാവേലിക്കര താലൂക് സെക്രട്ടറി രജീഷ് മങ്കുഴി, ബിജെപി ഭരണിക്കാവ് മേഖല പ്രസിഡന്റ് അജിത് ഹരിശ്രീ, ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ മങ്കുഴി, മുന്‍ വാര്‍ഡ് മെബര്‍ അരവിന്ദാക്ഷന്, ന്യൂനപക്ഷ മോര്‍ച്ച കായംകുളം നിയോജകമണ്ഡലം പ്രസിഡന്റ് സോജി വര്‍ഗീസ്, ശിവന്‍പിള്ള, ബാബുഐക്കര, ബിജെപി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാര്‍, ബിജെപി കായംകുളം നിയോജക മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാര്‍ രാംദാസ് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: