ന്യൂദല്ഹി: ഏഴു വര്ഷം കൊണ്ട് കേന്ദ്രസര്ക്കാര് രാജ്യത്ത് പുതുതായി ആരംഭിച്ചത് 209 മെഡിക്കല് കോളജുകള്. ഇന്ന് തമിഴ്നാട്ടില് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്ന പുതിയ 11 മെഡിക്കല് കോളജുകള് കൂടി ചേര്ത്തുള്ള കണക്കാണിത്. ആരോഗ്യമേഖലയില് രാജ്യത്ത് നടപ്പാക്കുന്ന വികസനക്കുതിപ്പിന്റെ തെളിവാണ് പുതിയ മെഡിക്കല് കോളജുകള്.
വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി സ്വകാര്യ-സര്ക്കാര് മേഖലയില് 596 മെഡിക്കല് കോളജുകളാണ് ഉള്ളത്. നൂറോളം മെഡിക്കല് കോളജുകള് നിര്മാണ പാതയിലുമാണ്. 2014ല് മോദി സര്ക്കാര് അധികാരത്തിലെത്തുമ്പോള് 387 മെഡിക്കല് കോളജുകളായിരുന്നു ഉണ്ടായിരുന്നത്. 54 ശതമാനം വര്ധനവാണ് കേന്ദ്രസര്ക്കാര് മെഡിക്കല് കോളജുകളുടെ എണ്ണത്തില് വരുത്തിയത്.
രാജ്യത്തെ മെഡിക്കല് സീറ്റുകളും മോദി സര്ക്കാര് വന്തോതില് വര്ധിപ്പിച്ചിട്ടുണ്ട്. 2014ലെ 51,348 സീറ്റുകളില് നിന്ന് 92,222 ആയി എംബിബിഎസ് സീറ്റുകളുടെ എണ്ണം കൂട്ടി. 79.6 ശതമാനം വര്ധന. പിജി സീറ്റുകള് 80 ശതമാനം വര്ധനവോടെ 31,185ല് നിന്ന് 56,374 ആയി ഉയര്ത്തി.
തമിഴ്നാട്ടില് ഇന്ന് സമര്പ്പിക്കുന്ന കോളജുകളില് 1,450 പുതിയ മെഡിക്കല് സീറ്റുകളും അനുവദിച്ചിട്ടുണ്ട്. രണ്ടു മാസം മുമ്പ് ഒന്പത് മെഡിക്കല് കോളജുകളാണ് പ്രധാനമന്ത്രി യുപിയില് ഉദ്ഘാടനം ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: