ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മൂന്നാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലേറിയിട്ട് ഇന്ന് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. ഭാരതത്തില്‍ നരേന്ദ്ര മോദി ഭരണത്തിന്റെ പതിനൊന്നു സാര്‍ത്ഥക, സ്വാഭിമാന വര്‍ഷങ്ങള്‍. കഴിഞ്ഞ ജൂണ്‍ ഒന്‍പതിനാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള മൂന്നാം കേന്ദ്രമന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. ആദ്യ നരേന്ദ്ര മോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്തത് 2014 മെയ് 26നായിരുന്നു.
വിപുലമായ പരിപാടികളാണ് വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. ദല്‍ഹിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വാര്‍ത്താസമ്മേളനങ്ങള്‍ നടത്തി കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങള്‍ വിശദീകരിക്കും. മുഖ്യമന്ത്രിമാര്‍, കേന്ദ്രമന്ത്രിമാര്‍, ദേശീയ നേതാക്കള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനങ്ങളില്‍ പങ്കെടുക്കും. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ അവസാന ആളിലേക്കും എത്തിക്കുന്നത് ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്.
ഓപ്പറേഷന് സിന്ദൂറിലൂടെ ഭാരതത്തിന്റെ കരുത്ത് ലോകത്തെ അറിയിച്ചതിന്റെ ആത്മവിശ്വാസത്തോടെയാണ് നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ എന്‍ഡിഎ ഭരണം മുന്നേറുന്നത്. സാമ്പത്തികരംഗത്ത് ജപ്പാനെ പിന്തള്ളി നാലാം സ്ഥാനത്തേക്ക് ഭാരതം ഉയര്‍ന്നത് അടുത്തിടെ. ഭാരതത്തിന്റെ സാമ്പത്തിക, സമൂഹ്യ രംഗത്താകെ മാറ്റങ്ങള്‍ വരുത്തിയ നിരവധി ക്ഷേമപ്രവര്‍ത്തനങ്ങള്‍ എല്ലാ വിഭാഗം ജനങ്ങളുടേയും ജീവിതത്തെ മെച്ചപ്പെടുത്തിയ പതിനൊന്നു വര്‍ഷങ്ങളാണ് കടന്നു പോവുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: