കൊല്ലം: കൊട്ടാരക്കര പുത്തൂരില്‍ സ്വകാര്യബസില്‍ നായക്കുട്ടിയുമായി കയറിയ യുവാക്കളും വിദ്യാര്‍ത്ഥികളും തമ്മില്‍ ഏറ്റുമുട്ടി. മദ്യ ലഹരിയില്‍ ആയിരുന്ന യുവാക്കള്‍ വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്തതാണ് വലിയ സംഘര്‍ഷത്തിലേക്ക് എത്തിച്ചതെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
സംഭവത്തില്‍ ഇടവട്ടം സ്വദേശികളായ അമല്‍, വിഷ്ണു എന്നീ യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.
ഇന്നലെ പുത്തൂരില്‍ നിന്ന് കൊല്ലത്തേക്ക് പോകുന്ന സ്വകാര്യ ബസിലാണ് സംഭവം. കുട്ടികള്‍ ഉള്‍പ്പെടെ സഞ്ചരിക്കുന്ന തിരക്കുള്ള ബസില്‍ നായയുമായി കയറരുതെന്ന് ജീവനക്കാര്‍ പറഞ്ഞു. എന്നാല്‍ യുവാക്കള്‍ ഇത് വകവയ്ക്കാതെ ബസില്‍ കയറുകയും വിദ്യാര്‍ത്ഥികളും യുവാക്കളും തമ്മില്‍ തര്‍ക്കവും കയ്യാങ്കളിയും ഉണ്ടാവുകയുമായിരുന്നു. ബസിനകത്തും പുറത്തും കയ്യാങ്കളി ഉണ്ടായി
വിവരമറിഞ്ഞ് പുത്തൂര്‍ പൊലീസ് സ്ഥലത്തെത്തി യുവാക്കളെ കസ്റ്റഡിയിലെടുത്തു.വിദ്യാര്‍ത്ഥികള്‍ ആരും പരാതി നല്‍കിയില്ല. പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിന് പൊലീസ് സ്വമേധയാ കേസെടുത്ത ശേഷം യുവാക്കളെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: