പൂനെ (മഹാരാഷ്ട്ര): ടെററിസത്തില്‍ നിന്ന് ടൂറിസത്തിലേക്ക് ജമ്മു കശ്മീരിന്റെ കാഴ്ചപ്പാടിനെ മാറ്റിയെടുത്തതാണ് സൈന്യത്തിന്റെ നേട്ടമെന്ന് കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി. വികസിതത് ഭാരത് 2047′ എന്ന ലക്ഷ്യത്തിലേക്കുള്ള രാജ്യത്തിന്റെ മുന്നേറ്റത്തില്‍ ജമ്മു കശ്മീരിന് നിര്‍ണായക പങ്കുണ്ടെന്ന് ഈ മാറ്റം തെളിയിച്ചു, അദ്ദേഹം പറഞ്ഞു. പൂനെ സാവിത്രിഭായ് ഫുലെ സര്‍വകലാശാലയില്‍ ഭാരതത്തിന്റെ സുരക്ഷാ മുന്നേറ്റത്തില്‍ സൈന്യത്തിന്റെ പങ്ക് എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
്വികസിത ഭാരതം എന്ന കാഴ്ചപ്പാട് പുരോഗമനപരവും സമാധാനപരവുമായ രാജ്യത്തിന്റെ മുന്നേറ്റത്തിലൂടെയേ പ്രാവര്‍ത്തികമാകൂ. സൈന്യം അതിര്‍ത്തികള്‍ സംരക്ഷിക്കുക മാത്രമല്ല, ദേശീയ വികസനത്തിനും സുരക്ഷയ്ക്കും തന്ത്രപരമായ വളര്‍ച്ചയ്ക്കും സംഭാവന ചെയ്യുന്നുണ്ട്. സുസ്ഥിര വളര്‍ച്ചയുടെ സുപ്രധാന സഹായി ആണ് സുരക്ഷ.
2001-ലെ ഭുജ് ഭൂകമ്പത്തില്‍ സേവനപ്രവര്‍ത്തനത്തിന് നേതൃത്വം നല്കിയ അനുഭവപരിചയമുള്ള ജനറല്‍ എന്‍.സി. വിജിന്റെ കീഴിലാണ് ദേശീയ ദുരന്ത നിവാരണ അതോറിറ്റി രൂപീകരിച്ചത്. അദ്ദേഹമാണ് ജമ്മു കശ്മീര്‍ ടൗണ്‍ഷിപ്പിന്റെ പുനരുജ്ജീവനത്തിനായി മാസങ്ങളോളം അവിടെ ക്യാമ്പ് ചെയ്തത്. വിവിധ കായിക പരിപാടികളിലൂടെയും ഡ്യൂറന്‍ഡ് കപ്പ്, കശ്മീര്‍ പ്രീമിയര്‍ ലീഗ് തുടങ്ങിയവയ്ക്ക് വേദിയൊരുക്കിയും ഒരു ടാലന്റ് പൂള് വികസിപ്പിച്ചും ജമ്മുകശ്മീരിലാകെ ആത്മവിശ്വാസം പകരാന്‍ സൈന്യത്തിന് കഴിഞ്ഞു. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: